അസിന്‍ തോട്ടുുങ്കല്‍ എവിടെ ??

By Aswathi

അസിന്‍, ആ പേര് ഇപ്പോള്‍ കേള്‍ക്കാനേ ഇല്ല. മലയാളത്തിലൂടെ വന്ന് കോളിവുഡ് കൈയ്യടക്കിയ മലയാളി പെണ്‍കുട്ടി ബോളിവുഡിലേക്കെന്നും പറഞ്ഞ് പോയിരുന്നു. ഇപ്പോള്‍ അഡ്രസ്സേ ഇല്ല. സിനിമയാല്‍ നിന്നെല്ലാം വലിയൊരു അവധിയെടുത്ത് വിദേശ പര്യടനത്തിലാണ് താരമെന്നാണ് കേള്‍ക്കുന്നത്. അസിന്‍ സിനിമയെ ഉപേക്ഷിച്ചതാണോ സിനിമ അസിനെ ഉപേക്ഷിച്ചതാണോ എന്നറിയില്ല. പക്ഷെ തമിഴകം അസിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.

അസിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. ഏതൊരു പെണ്‍കുട്ടിയും പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ അസിന്‍ സഞ്ചരിച്ചു. തന്റേതായ അഭിനയ ശൈലികൊണ്ട് ഇരിപ്പിടം കണ്ടെത്തി. തന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞു തന്നെയായിരുന്നു മുന്നോട്ടുള്ള യാത്ര. വിട്ടുവീഴ്ചകളില്ലാത്ത അഭിനയവും പെരുമാറ്റവും. താന്‍ വരച്ച ലക്ഷ്മണ രേഖയില്‍ നിന്നും തെന്നിമാറാനും അസിനെ കിട്ടിയിട്ടില്ല. അസിന്റെ വഴികളിലൂടെ ഒരു തിരിഞ്ഞു നോട്ടം.

ഒരു കെട്ട് കഥ കേട്ടു

അസിന്‍ തോട്ടുമുക്കാല്‍ എവിടെ ??

1999 ല്‍ 'നിറം' എന്ന മലയാള ചിത്രത്തിന് പുതുമുഖങ്ങളെ തേടുമ്പോള്‍, ലണ്ടനില്‍ പഠിക്കുകയായിരുന്ന ഒരു താരപുത്രനെയും സിനിമയുമായി ബന്ധമില്ലാത്ത ഒരു പെണ്‍കുട്ടിയെയും അണിയറപ്രവര്‍ത്തകര്‍ സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയിരുന്നു. പൃഥ്വിരാജ് സുകുമാരനാണ് ആ താരപുത്രന്‍. അസിന്‍ തോട്ടുങ്കല്‍ ആ പെണ്‍കുട്ടിയും. സത്യമാണോ എന്തോ അങ്ങനെ ഒരു പഴങ്കത കേട്ടതായി ഓര്‍ക്കുന്നു.

അരങ്ങേറ്റം

അസിന്‍ തോട്ടുമുക്കാല്‍ എവിടെ ??

2001 അസിന്‍ മലയാളത്തിലൂടെ വെള്ളിത്തിരയിലേക്ക് അസിന്‍ കാലെടുത്തുവച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്ന ചിത്രത്തിലെ അസിനെ അന്ന് എത്രപേര്‍ ശ്രദ്ധിച്ചിരുന്നു എന്നറിയില്ല.

തെലുങ്കിലെ പരീക്ഷണം

അസിന്‍ തോട്ടുമുക്കാല്‍ എവിടെ ??

നരേന്ദ്ര മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ സംയുക്ത വര്‍മ്മയെയില്‍ നിന്നും കുഞ്ചാക്കോ ബോബനില്‍ നിന്നും കണ്ണെടുത്ത് ചിലരെങ്കിലും അസിനെന്ന പുതുമുഖ നടിയെ ശ്രദ്ധിച്ചിരിക്കാം. പക്ഷെ അതുകൊണ്ട് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമായതുകൊണ്ടാവാം. തെലുങ്ക് ചിത്രങ്ങളിലൂടെ സഞ്ചരിക്കാന്‍ അസിന്‍ തീരുമാനിച്ചത്. അങ്ങനെ രണ്ട് ചിത്രങ്ങള്‍ തെലുങ്കില്‍ ചെയ്തു. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

തമിഴില്‍ നല്ല തുടക്കം

അസിന്‍ തോട്ടുമുക്കാല്‍ എവിടെ ??

തെലുങ്ക് ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ സ്വാഭാവികമായും അസിന് തമിഴില്‍ നിന്നും വിളിവന്നു. നാലാമത്തെ ചിത്രം തമിഴിനു വേണ്ടി. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തില്‍ ജയം രവിയുടെ നായികയായി അസിന്‍ എത്തി. ഗെറ്റപ്പിലും അഭിനയത്തിലും പഴക്കം വന്ന നടിയുടെ ഭാവവ്യത്യാസം ഉണ്ടായിരുന്നു.

തെലുങ്കും തമിഴും

അസിന്‍ തോട്ടുമുക്കാല്‍ എവിടെ ??

പിന്നീട് അസിന്‍ മലയാളത്തെ ശ്രദ്ധിച്ചതേയില്ല. തന്റെ മേഖല തമിഴും തെലുങ്കുമാണെന്ന് നടി തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. കഴിവ് അംഗീരിക്കപ്പെടുന്നിടത്താണല്ലോ ആത്മവിശ്വാസം കൂടുന്നത്. അസിന്‍ തമിഴിലും തെലുങ്കിലും മാറി മാറി അഭിനയിച്ചു. ജയവും പരാജയും മാറിമാറിവന്നു. അസിന്‍ ഉറച്ചു നിന്നു.

കല്‍പന ഇന്നും മനസ്സില്‍

അസിന്‍ തോട്ടുമുക്കാല്‍ എവിടെ ??

അസിന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്ത് വയ്ക്കുന്ന കഥാപാത്രം ഏതെന്ന് ചോദിച്ചാല്‍ കല്‍പന എന്നതിനപ്പുറം മറ്റൊരു പേരുണ്ടാകില്ല. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ഗജനി എന്ന ചിത്രത്തിലെ നായിക വേഷം അത്രയും പ്രധാന്യം അര്‍ഹിക്കുന്നു. സൂര്യയുടെയും അസിന്റെയും അഭിനയ ജീവിതത്തിലെ നാഴിക കല്ലാണ് ഗജിനി.

തമിഴത്തിയായി അംഗീകരിക്കപ്പെട്ടു

അസിന്‍ തോട്ടുമുക്കാല്‍ എവിടെ ??

പിന്നെ അസിന് മലയാളി എന്ന പേര് പോയി. പേരിനൊപ്പം അസിന്‍ തോട്ടുമുക്കാല്‍ എന്നു പറഞ്ഞാല്‍ മാത്രം ചിലര്‍ ഓര്‍ക്കും അതെ മലയാളിയാണല്ലോ എന്ന്. മാഞ്ജാ, ശിവകാശി, വരലാരു, അന്‍വര്‍, പോക്കിരി, വേല്‍, ദശാവതാരം തുടങ്ങി തമിഴില്‍ ഹിറ്റുകള്‍ക്ക് മേലെ ഹിറ്റുകളായി അസിനും വലുതായി.

ബോളിവുഡിലേക്ക്

അസിന്‍ തോട്ടുമുക്കാല്‍ എവിടെ ??

തമിഴകം തന്നെ അംഗീകരിച്ച ഗജിനിയുടെ റീമേക്കുമായാണ് അസിന്‍ ബോളിവുഡിലേക്ക് പോകുന്നത്. മുരുഗദോസ് തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്‍പന ഷെട്ടി എന്ന കഥാപാത്രത്തെ അശിന്‍ അവിടെയും തകര്‍ത്തു. ബോളിവുഡ് ലോകവും അസിനെന്ന മലയാളി പെണ്‍കുട്ടിയെ കണ്ടുവച്ചു. ചിത്രത്തിന് മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡും സ്വന്തമാക്കിക്കൊണ്ട് അസിന്‍ അവിടെ തന്നെ നിന്നു.

പോയാല്‍ പോയ ഇടം

അസിന്‍ തോട്ടുമുക്കാല്‍ എവിടെ ??

മലയാളത്തില്‍ നിന്ന് പോയ അസിന്‍ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കിയിരുന്നില്ല. ഇപ്പോള്‍ തമിഴിന്റെ അവസ്ഥയും ഏറെ കുറേ അങ്ങനെയാണ്. ഗജനിയുമായി ബോളിവുഡിലേക്ക് പോയ അസിന്‍ പിന്നെ തമിഴിലേക്കും തിരിഞ്ഞു നോക്കുന്നില്ല. റെഡ്ഡി, ഹൗസ് ഫുള്‍ ടു, ബോല്‍ ബച്ചന്‍, ഖിലാഡി 786 അങ്ങനെ ബോളിവുഡില്‍ പിടിച്ചു കയറുകയാണ്. ഇടയ്ക്ക് മടങ്ങിവന്ന് അഭിനയിച്ച ചിത്രമാണ് സിദ്ദിഖിന്റെ കാവലന്‍.

തമിഴില്‍ എല്ലാരും നടന്‍

അസിന്‍ തോട്ടുമുക്കാല്‍ എവിടെ ??

സൂര്യ, വിജയ്, വിക്രം, അജിത്ത്, കമല്‍ ഹസന്‍ അങ്ങിനെ മുന്‍നിര നായകന്മാര്‍ക്കൊപ്പം മാത്രമല്ല, ജയം രവിയെ പോലുള്ള തുടക്കാര്‍ക്കൊപ്പവും അസിന്‍ സഹകരിച്ച് അഭിനയിച്ചു. കഥാപാത്രങ്ങള്‍ക്കാണ് അസിന്‍ എന്നും പ്രധാന്യം നല്‍കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X