» 

സെലക്ടീവ് ആകുന്നതില്‍ വിശ്വാസമില്ല: നമിത പ്രമോദ്

Posted by:
Give your rating:

ബാലതാരമായെത്തി ഇപ്പോള്‍ നായികാപദവിയിലെത്തിയ നമിത പ്രമോദിന് ഇപ്പോള്‍ നിറയെ ചിത്രങ്ങളുണ്ട്. രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നമിത സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങളിലൂടെ നായികയായി മാറി. ഇപ്പോള്‍ വൈശാഖിന്റെ ദിലീപ് ചിത്രം സൗണ്ട് തോമ, ലാല്‍ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും തുടങ്ങിയ ചിത്രങ്ങളിലെല്ലാം നമിത പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

രണ്ടോ മൂന്നോ ചിത്രം ചെയ്തുകഴിഞ്ഞാല്‍ ഞാന്‍ സെലക്ടീവ് ആണെന്ന് പറയുന്നത് നായികനടിമാരുടെ പതിവ് ശൈലിയാലണ്. ചിലര്‍ യഥാര്‍ത്ഥത്തില്‍ സെലക്ടീവ് ആകുമ്പോള്‍ മറ്റുചിലര്‍ അവസരങ്ങള്‍ ഇല്ലെന്നകാര്യം ആരും അറിയരുതെന്ന് കരുതി ഞാന്‍ സെലക്ടീവായതാണ് എന്ന് പറയാറുണ്ട്. എന്നാല്‍ നമിത പറയുന്നത് താന്‍ ഒട്ടും സെലക്ടീവ് അല്ലെന്നാണ്, ഇങ്ങനെ സെലക്ടീവാകുന്നതില്‍ തനിയ്ക്ക് വിശ്വാസമില്ലെന്നും നമിത പറയുന്നു.

ഇപ്പോള്‍ ഏറെ ഡിമാന്റുള്ള താരങ്ങളില്‍ ഒരാളാണ് നമിത. മോശമല്ലാത്ത അഭിനയവും സ്‌ക്രീന്‍ പ്രസെന്‍സും തന്നെയാണ് നമിതയെ സംവിധായകരുടെ ഇഷ്ട നടിയാക്കി മാറ്റുന്നത്. അതുകൊണ്ടുതന്നെയാണ് തുടക്കത്തില്‍ത്തന്നെ ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ മുന്‍നിര നായകനടന്മാര്‍ക്കൊപ്പം നമിതയ്ക്ക് അവസരങ്ങള്‍ ലഭിച്ചതും.

സിനിമയുടെ കാര്യത്തില്‍ സെലക്ടീവാകുന്നതില്‍ എനിയ്ക്ക് വിശ്വാസമില്ല. എന്ത് വേഷങ്ങളാണ് തേടിയെത്തുകയെന്നത് നമുക്ക് പ്രവചിക്കാന്‍ കഴിയില്ല. ഓരോ തിരക്കഥാകൃത്തിനും സംവിധായകനും അവരവരുടേതായ രീതിയിലാണ് കഥാപാത്രങ്ങളെ മിനുക്കിയെടുക്കുന്നത്. അതുകൊണ്ടുതന്നെ കിട്ടുന്ന ഓഫറുകളെല്ലാം നല്ലതെന്ന് വിശ്വസിച്ച് സ്വീകരിക്കുകയാണ് ഞാന്‍, ഇതില്‍ ചിലത് വളരെ നല്ലതായി മാറുകയും ചെയ്യും- നമിത പറയുന്നു.

സൗണ്ട് തോമയില്‍ ദിലീപ് അവതരിപ്പിക്കുന്ന മുച്ചുണ്ടുള്ള കഥാപാത്രത്തിന്റെ നായികയായ റേഡിയോ ജോക്കിയായിട്ടാണ് നമിത എത്തുന്നത്. സൗണ്ട് തോമയിലെ കഥാപാത്രത്തിന്റെ പേര് ശ്രീലക്ഷ്മിയെന്നാണ്, ആലപ്പുഴയില്‍ ജോലിചെയ്യുന്ന ഗ്രാമത്തില്‍ നിന്നെത്തിയ ഒരു പെണ്‍കുട്ടിായണ് ഈ കഥാപാത്രം. ദിലീപിന്റെ കഥാപാത്രവുമായി ഏറ്റുമുട്ടലുകളുണ്ടാവുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്യുകയാണ് ശ്രീലക്ഷ്മി- നമിത പറയുന്നു.

കുഞ്ചാക്കോ നായകനാകുന്ന പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന്റെ തിരക്കഥാരചന പുരോഗമിക്കുകയാണെന്നും അതിനാല്‍ അതിലെ കഥാപാത്രത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും നമിത പറയുന്നു.

Read more about: namitha pramod, actress, sound thoma, vysakh, traffic, നമിത പ്രമോദ്, സൗണ്ട് തോമ, ദിലീപ്, കുഞ്ചാക്കോ ബോബന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നടി
English summary
"I don't believe in being choosy. I can't really predict what character would come my way. Each writer has his own unique way of creating a character. Let's see what comes by," Says Namitha Pramod
Please Wait while comments are loading...

Malayalam Photos

Go to : More Photos
 
X

X
Skip Ad
Please wait for seconds

Bringing you the best live coverage @ Auto Expo 2016! Click here to get the latest updates from the show floor. And Don't forget to Bookmark the page — #2016AutoExpoLive