»   » ജഗതിയ്ക്ക് പകരക്കാരന്‍ ഉണ്ടാവില്ല

ജഗതിയ്ക്ക് പകരക്കാരന്‍ ഉണ്ടാവില്ല

Posted by:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="previous"><a href="/news/dont-compare-with-jagathy-baburaj-1-102955.html">« Previous</a>
Baburaj
വാഹനാപകടത്തില്‍ പരിക്കേറ്റ് നടന്‍ ജഗതി ശ്രീകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ അദ്ദേഹത്തെ മുന്നില്‍ കണ്ടൊരുക്കിയ കഥാപാത്രങ്ങള്‍ ആരെ കൊണ്ട് അഭിനയിപ്പിക്കും എന്നൊരു അങ്കലാപ്പ് സിനിമാലോകത്ത് പടര്‍ന്നു. ജഗതി പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്ന് കണ്ടതോടെ അദ്ദേഹത്തിനായി നീക്കി വച്ച കഥാപാത്രങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തുന്ന തിരക്കിലായി സംവിധായകരും നിര്‍മ്മാതാക്കളും.

ജഗതി ചെയ്യേണ്ടിയിരുന്ന ചില കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നടന്‍ ബാബുരാജിനും ക്ഷണം ലഭിച്ചു. ഇവ സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും തന്നേയും ജഗതിച്ചേട്ടനേയും താരതമ്യം ചെയ്യരുതെന്നാണ് ബാബുരാജിന്റെ അഭ്യര്‍ഥന.

ജഗതിച്ചേട്ടന് പകരക്കാരനാവുന്നു എന്നത് ശരിയാണ്. പക്ഷേ അദ്ദേഹവും താനും തമ്മില്‍ അജഗജാന്തരമുണ്ട്. ജഗതി ചെയ്തു കൊണ്ടിരുന്ന റോളുകള്‍ ചെയ്യാന്‍ ഇന്ന് മലയാള സിനിമയില്‍ ആരുമില്ല. ഇനിയാരും ഉണ്ടാകുമെന്നും തോന്നുന്നില്ല. അദ്ദേഹത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ പലതും മറ്റൊരു നടനേയും വച്ച് ചെയ്യിക്കാന്‍ കഴിയാതെ ചോദ്യചിഹ്നമായി നില്‍ക്കുന്നുണ്ട്. മലയാളത്തിന്റെ മഹാനടന്‍ എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് വരട്ടെ എന്നാണ് തന്റെ പ്രാര്‍ഥനയെന്നും ബാബുരാജ് പറയുന്നു.

ആദ്യ പേജില്‍
ജഗതിയുമായി താരതമ്യപ്പെടുത്തരുത്‌

<ul id="pagination-digg"><li class="previous"><a href="/news/dont-compare-with-jagathy-baburaj-1-102955.html">« Previous</a>
English summary
Actor Baburaj said that don't compare him with Jagathy Sreekumar.
Please Wait while comments are loading...

Malayalam Photos

Go to : More Photos