»   » വൈക്കം വിജയലക്ഷ്മിയുടെ പ്രതീക്ഷകൾ വീണ്ടും ഇരുട്ടിൽ! വെളിച്ചമായെത്തിയ ഡോക്ടർ യാത്രയായി

വൈക്കം വിജയലക്ഷ്മിയുടെ പ്രതീക്ഷകൾ വീണ്ടും ഇരുട്ടിൽ! വെളിച്ചമായെത്തിയ ഡോക്ടർ യാത്രയായി

ശബ്ദ സൗകുമാര്യത്തിലൂടെ വിസ്മയം തീര്‍ത്ത് മുന്നേറുന്ന വൈക്കം വിജയലക്ഷമിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ശ്രീകുമാര്‍ രോഗികളെ പരിശോധിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ് മരിച്ചു.

Written by: Nihara
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച
തിരിച്ചു കിട്ടുന്നതിനുള്ള ചികിത്സകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഒരു ദുരന്തവാര്‍ത്ത തേടിയെത്തിയിട്ടുള്ളത്. വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ശ്രീകുമാര്‍ രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ് മരിച്ചു.

ഹോമിയോപ്പതിയില്‍ അഗ്രഗണ്യനായ ഡോക്ടര്‍ ശ്രീകുമാറും ഭാര്യയും ചേര്‍ന്നാണ് ഗായികയെ ചികിത്സിക്കുന്നത്. വിവിധ ഘട്ടങ്ങളിലായുള്ള ചികിത്സ പുരോഗമിക്കുന്നതിനിടയില്‍ നേരിയ വെളിച്ചം പോലെ കണ്ണില്‍ എന്തോ തെളിയുന്നുണ്ടെന്ന് മുന്‍പ് വിജയലക്ഷ്മി അറിയിച്ചിരുന്നു.

അപ്രതീക്ഷിതമായുള്ള വിയോഗം

സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാതെ യാത്രയായി

സ്വപ്‌നങ്ങള്‍ പാതിവഴിയിലുപേക്ഷിച്ച് അപ്രതീക്ഷിതമായാണ് ഡോക്ടര്‍ യാത്രയായത്. വിജയലക്ഷമിക്ക് പൂര്‍ണ്ണമായും കാഴ്ച ലഭിക്കുന്നത് കാണാന്‍ കാത്തു നില്‍ക്കാതെയാണ് ഡോക്ടര്‍ മരണത്തിന് കീഴടങ്ങിയത്. രോഗികളെ പരിശോധിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍ കോട്ടയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യാത്രയായി

പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഡോക്ടര്‍ വിട പറഞ്ഞു

കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്തിനെവൈകല്യരഹിതമാക്കാനുള്ള ലക്ഷ്യത്തിനിടെയാണ് അപ്രതീക്ഷിതമായി ഡോക്ടര്‍ യാത്രയായത്. വൈക്കം വിജയലക്ഷ്മി ഉള്‍പ്പടെ ഒട്ടേറെ കുടുംബങ്ങളുടെ പ്രതീക്ഷ കൂടിയാണ് ഇതോടെ തകരുന്നത്.

ഗായികയിലൂടെ

പ്രശസ്തി വര്‍ധിച്ചത് വിജയലക്ഷ്മിയിലൂടെ

ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട വൈക്കം വിജയലക്ഷ്മിയെ ചികിത്സിക്കാന്‍ ആരംഭിച്ചതോടു കൂടിയാണ് ഡോക്ടറുടെ പ്രശസ്തി വര്‍ധിച്ചത്. ഗായികയ്ക്ക് നേരിയ തോതില്‍ കാഴ്ച ലഭിച്ചുവെന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കിയിരുന്നു.

വിജയലക്ഷ്മിക്ക് പറയാനുള്ളത്

നേരിയ പ്രകാശം പോലെ എന്തോ കാണുന്നുണ്ട്

പൂര്‍ണ്ണമായും കാഴ്ച തിരികെ ലഭിച്ചിട്ടില്ലെങ്കിലും നേരിയ പ്രകാശം പോലെ എന്തോ ഒന്ന് കണ്ണില്‍ തട്ടുന്നുണ്ടെന്ന് ചികിത്സയ്ക്കിടെ വിജയലക്ഷ്മി പറഞ്ഞിരുന്നു. ഡോക്ടറെക്കുറിച്ച് ചോദിക്കുമ്പോള്‍ ഏറെ വാചാലയാവുന്ന വിജയലക്ഷമിക്ക് താങ്ങാവുന്നതിനും അപ്പുറത്താണ് അദ്ദേഹത്തിന്റെ വിയോഗം.

നേരിയ തോതില്‍ കാഴ്ച

നേരിയ തോതില്‍ കാഴ്ച ലഭിച്ച് തുടങ്ങിയിരുന്നു

മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ നിറപ്പകിട്ടാര്‍ന്ന ലോകത്തിലേക്ക്. ജന്‍മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വൈകാതെ തന്നെ പൂര്‍ണ്ണമായും കാഴ്ച തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികള്‍ അറിയിച്ചിരുന്നു.

നിറപ്പകിട്ടാര്‍ന്ന കാഴ്ചകള്‍ കാണാന്‍

വിജയലക്ഷ്മിയുടെ പ്രതീക്ഷകള്‍ക്ക് വിരാമം

എല്ലാ കാര്യങ്ങളെയും ശുഭ പ്രതീക്ഷയോടെയാണ് വിജയലക്ഷ്മി സമീപിക്കുന്നത്. വരദാനമായി ലഭിച്ച സംഗീതത്തെ അമൂല്യമായി കാണുന്ന കലാകാരി ഏറെ പ്രതീക്ഷയിലാണ്. ജീവിതത്തിലെ നിറപ്പകിട്ടാര്‍ന്ന കാഴ്ചകള്‍ കാണാന്‍ വിജയലക്ഷ്മിയോടൊപ്പം സംഗീതലോകം ഒന്നടങ്കം ഉണ്ട്.

വിജയലക്ഷ്മി എന്ന ഗായിക

ശബ്ദസൗകുമാര്യം കൊണ്ട് ആസ്വാദക ഹൃദയം കീഴടക്കി

കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി സിനിമയിലെത്തിയത്. ആദ്യ ഗാനത്തിലൂടെ തന്നെ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഗായികയെ തേടി നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തി. ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ, ബാഹുബലിയിലെ ഗാനം, തുടങ്ങി ഒട്ടനേകം ചിത്രങ്ങളില്‍ വിജയലക്ഷമി പാടിയിട്ടുണ്ട്. മുന്‍പെങ്ങും കേട്ടിട്ടില്ലാത്ത ശബ്ദവുമായാണ് വിജയലക്ഷ്മി മലയാള സിനിമയിലേക്ക് കടന്നുവന്നത്. മലയാള സിനിമയിലെ ആദ്യകാല നായികയായ റോസിയുടെ കഥ പറഞ്ഞ കമല്‍ ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനമാണ് വിജയലക്ഷ്മി ആദ്യം ആലപിച്ചത്.

English summary
Vikom Vijayalakshmi is getting her visin back through the treatment under Dr Sreekumar, He was passed away .
Please Wait while comments are loading...

Malayalam Photos

Go to : More Photos