twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലേഡീസ് ആന്റ് ജെന്റില്‍മാനില്‍ ദുബയ് യൂറോപ്പ്!

    By Lakshmi
    |

    ഈ വര്‍ഷത്തെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണം മോഹന്‍ലാല്‍-സിദ്ദിഖ് ടീമിന്റെ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിനുള്ളതാണ്. 12 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കുറേ ഭാഗങ്ങള്‍ ദുബയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

    18 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ സിദ്ദിഖും ഒന്നിയ്ക്കുന്ന ചിത്രമെന്നതുള്‍പ്പെടെ ഒട്ടേറെ സവിശേഷതകളുമായിട്ടാണ് ചിത്രമെത്തുന്നത്. കാസനോവയ്ക്കു ശേഷം ലാല്‍ അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണവും പൂര്‍ണമായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ദുബയിലായിരുന്നു അവസാനഘട്ട ചിത്രീകരണം. ദുബായില്‍ അഞ്ച് ദിവസത്തെ ഷൂട്ടിങാണ് ഉണ്ടായിരുന്നത്. ഒരു ഗാനരംഗവും ചില സീനുകളുമാണ് ഇവിടെ ചിത്രീകരിച്ചത്. ചില സീനുകള്‍ ദുബയിലെ ഒരു തിയേറ്ററിലാണ് ചിത്രീകരിച്ചത്. യുറോപ്പിലെ ഒരു തിയേറ്ററില്‍ മോഹന്‍ലാലും മീര ജാസ്മിനും ഇന്ത്യന്‍ ചിത്രം കാണാനെത്തുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണേ്രത തിയേറ്ററില്‍ ചിത്രീകരിച്ചത്.

    ചുരുക്കിപ്പറഞ്ഞാല്‍ യൂറോപ്പ് തിയേറ്ററായി കാണിക്കുക ദുബയിലെ തിയേറ്ററാണെന്ന് അര്‍ത്ഥം. ഇത്തരത്തില്‍ പലസ്ഥലങ്ങളും വിദേശരാജ്യങ്ങളാണെന്ന രീതിയിലും സെറ്റുകളിട്ട് പല സ്ഥലങ്ങളാണെന്ന രീതിയിലും സിനിമ ചിത്രീകരിക്കുന്നത് പുതിയ കാര്യമല്ല. കഥയിലെ ഒന്നോ രണ്ടോ സീനുകള്‍ക്കായി യൂറോപ്പിലും അമേരിക്കയിലും ചിത്രീകരണത്തിന് പോവുകയെന്നത് ഭാരിച്ച ചെലവുണ്ടാക്കുന്നകാര്യമായതുകൊണ്ടുതന്നെ അധികമാരും അതിന് തുനിയാറില്ല.

    ചിത്രീകരണ സംഘത്തിലെ ഏതാണ്ട് എല്ലാവരും തിരിച്ചുപോന്നുവെന്നാണ് സൂചന. എന്നാല്‍ ചില പരസ്യങ്ങളുടെ ചിത്രീകരണത്തിനും ഉത്ഘാടനച്ചടങ്ങുകള്‍ക്കും മറ്റുമായി മോഹന്‍ലാല്‍ ദുബയില്‍ തന്നെ തങ്ങുകയാണത്രേ.

    മോഹന്‍ലാലിനും മീര ജാസ്മിനുമൊപ്പം പത്മപ്രിയ, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏപ്രില്‍ പകുതിയോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.

    English summary
    Mohanlal's Ladies and Gentleman already garnered Siddique the distinction of being the highest paid Mollywood director.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X