» 

പരസ്പരം ആശ്വസിപ്പിക്കാനാവാതെ അച്ഛനും മകനും

Posted by:

അച്ഛനും മകനും ഒരേപോലെ പരാജയം ഏറ്റുവാങ്ങുമ്പോള്‍ ആര് ഇവരെ ആശ്വസിപ്പിക്കും. മമ്മൂട്ടിയുടെ പരാജയ സിനിമകളുടെ എണ്ണം ഇരുപതിനു മുകളിലേക്കുപോയപ്പോള്‍ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ പരാജയത്തില്‍ ഹാട്രിക് നേടി. പട്ടംപോലെ, സലാലാ മൊബൈല്‍സ്, സംസാരം ആരോഗ്യത്തിനുഹാനികരം എന്നീ ചിത്രങ്ങളാണ് ദുല്‍ക്കറിന്റെതായി തുടര്‍ച്ചയായി പരാജയപ്പെട്ടത്.

തമിഴ് സംവിധായകന്‍ ബാലാജി മോഹന്‍ തമിഴിലും മലയാളത്തിലും ഒരേപോലെ സംവിധാനം ചെയ്ത സംസാരം ആരോഗ്യത്തിനു ഹാനികരം ആദ്യദിവസം തന്നെ ഫ്‌ളോപ്പ് ചാര്‍ട്ടില്‍ ഇടം നേടി. നസ്‌റിയയും ദുല്‍ക്കറും ഒന്നിച്ചഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് നിലംതൊടാതെ പോകുന്നത്.

mammootty-dulqer


ഒരു പ്രദേശത്തുള്ള ആളുകള്‍ക്കെല്ലാം സംസാരശേഷി നഷ്ടപ്പെടുന്നതും പിന്നീട് അവിടെ സംസാരം നിരോധിക്കുന്നതുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംസാരമില്ലാത്തഭാഗം കൂടി വരുന്നതോടെയാണ് പ്രേക്ഷകര്‍ ക്ഷമ നശിച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങിയത്. മലയാളത്തിലും തമിഴിലും ഒരേപോലെ പരാജയമായി ചിത്രം. ദുല്‍ക്കറിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു ഇത്. നിവിന്‍ പോളിയുടെ നേരംപോലെ ഒന്നിച്ച് തമിഴിലും മലയാളത്തിലും എടുത്ത ചിത്രമായിരുന്നു ഇത്. പക്ഷേ സിനിമയെക്കുറിച്ച് അധികം സംസാരിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാകും.

ശരത് എന്ന നവാഗതന്‍ സംവിധാനം ചെയ്ത സലാലാ മൊബൈല്‍സ് പരാജയപ്പെട്ടപ്പോള്‍ ദുല്‍ക്കറിന് പ്രതീക്ഷയേകിയ ചിത്രമായിരുന്നു ഇത്. അഴകപ്പന്‍ സംവിധാനം ചെയ്ത പട്ടംപോലെ എന്ന ചിത്രം പരാജയപ്പെട്ടപ്പോള്‍ ദുല്‍ക്കര്‍ വിജയം പ്രതീക്ഷിച്ചിരുന്നത് ശരതിന്റെ ചിത്രത്തിലായിരുന്നു.

ഇനി ലാല്‍ജോസിന്റെ വിക്രമാദിത്യനാണ് ദുല്‍ക്കറിന്റെ പ്രതീക്ഷ. സിനിമകള്‍ ഒന്നിനൊന്നു പരാജയപ്പെടുമ്പോള്‍ മകന് ആശ്വാസം പകരാന്‍ പിതാവായ മമ്മൂട്ടിക്കു കഴിയുന്നില്ല. കാരണം മമ്മൂട്ടിയുടെ പരാജയപ്പെട്ട സിനിമകള്‍ 22 എത്തി. ഒടുവില്‍ റിലീസ് ആയ ഗാങ്സ്റ്ററും വന്‍പരാജയമായിരുന്നു.

Read more about: samsaram arogyathinu hanikaram, dulquar salman, nazriya nazim, balaji mohan, madhubala, സംസാരം ആരോഗ്യത്തിന് ഹാനികരം, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം, ബാലാജി മോഹന്‍, മധുബാല, mammootty, മമ്മൂട്ടി
English summary
Dulqar Salaman's Samsaram Aroghyathinu Hanikaram is also flop
Please Wait while comments are loading...

Malayalam Photos

Go to : More Photos