» 

ആക്ഷന്‍ ചെയ്യാന്‍ ദുല്‍ഖറിന് ഡ്യൂപ്പ് വേണ്ട !

 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

പലചിത്രങ്ങളിലും വമ്പന്‍ ആക്ഷന്‍ ഹീറോയായി പ്രത്യക്ഷപ്പെട്ടിട്ടുള്ള നടനാണ് സൂപ്പര്‍താരം മമ്മൂട്ടി. പക്ഷേ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ഡ്യൂപ്പ് വേണമെന്ന് നിര്‍ബ്ബന്ധം പിടിക്കാറുള്ള താരമാണ് അദ്ദേഹം. ആദ്യകാലത്ത് വളരെ ചെറിയ റോളില്‍ അഭിനയിക്കാനെത്തിയ മമ്മൂട്ടി ഒരു മതില്‍ ചാട്ട സീനെടുക്കാന്‍ ഡ്യൂപ്പിനെ ചോദിച്ചുവെന്ന് സിനിമാലോകത്ത് ചില കഥകളുണ്ട്.

ഇത് സത്യമാണെങ്കിലും അല്ലെങ്കിലും മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അത്തരക്കാരനേയല്ല. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ഡ്യൂപ്പിനെ വെയ്ക്കരുത് എന്ന് നിര്‍ബ്ബന്ധമുള്ള യുവതാരമാണേ്രത ദുല്‍ഖര്‍.

Dulquar Salman


ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന അഞ്ജലി മേനോന്‍ ചിത്രത്തിന് വേണ്ടി ദുല്‍ഖര്‍ ചില ആക്ഷന്‍ സീനുകള്‍ ചെയ്തിരിക്കുന്നത് ഡ്യൂപ്പില്ലാതെയാണ്. ഈ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ബൈക്ക് സ്റ്റണ്ടുകളാണ് ബാംഗ്ലൂര്‍ ഡെയ്‌സില്‍ കാണാന്‍ കഴിയുക. ഡ്യൂപ്പിന്റെ സഹായമില്ലാതെ താന്‍ തന്നെ അത് ചെയ്യുമെന്ന് ദുല്‍ഖര്‍ നിര്‍ബ്ബന്ധം പിടിക്കുകയായിരുന്നുവത്രേ.

എന്തായാലും വരുംകാലങ്ങളിലും ദുല്‍ഖര്‍ സല്‍മാന്‍ കൂടുതല്‍ ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യുമെന്നും എല്ലാറ്റിലും ഡ്യൂപ്പില്ലാത്ത ഒറിജിനല്‍ ആക്ഷന്‍ തന്നെ കാണാന്‍ സാധിയ്ക്കുമെന്നും പ്രതീക്ഷിയ്ക്കാം.

Read more about: dulquar salman, dupe, stund, mammootty, bangalore days, ദുല്‍ഖര്‍ സല്‍മാന്‍, ആക്ഷന്‍, സംഘട്ടനം, ഡ്യൂപ്പ്, മമ്മൂട്ടി, യുവതാരം, ബാംഗ്ലൂര്‍ ഡെയ്‌സ്
English summary
Young Star Dulquar Salman, Who did a prominent role in Anjali Menon's Bangalore Days surprised the crew by performing without a dupe for his action shots

Malayalam Photos

Go to : More Photos