Don't Miss!
- Sports IPL 2024: പുറത്തായ ബട്ട്ലറെ പച്ചത്തെറി വിളിച്ച് പിയുഷ് ചൗള; കാണിച്ചത് മര്യാദകേട്!
- News തിരുവനന്തപുരത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശശി തരൂര്‍ വീണ്ടും വിജയിക്കും: പ്രകാശ് രാജ്
- Automobiles കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
- Lifestyle വിളിച്ചാല്‍ വിളിപ്പുറത്തെത്തും; കാര്യസിദ്ധിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രധാന ഹനുമാന് ക്ഷേത്രങ്ങള്‍
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ദുല്‍ഖര്‍ സല്മാന് മുംബൈയിലേക്ക്
കുറച്ചു ദിവസമായി മലയാള സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ അഡ്രസ്സേ ഇല്ല. താരം മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ്. തന്റെ 90 ദിവസമാണ് ദുല്‍ഖര്‍ മണിരത്നത്തിന്റെ ചിത്രത്തിന് വേണ്ടി മാറ്റിവച്ചിരിക്കുന്നത്.
'ഓകെ കണ്മണി' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ആദ്യം ഷെഡ്യൂള്‍ ഷൂട്ടിങ് ചെന്നൈയില്‍ പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ മുംബൈയിലാണ്. ദുല്‍ഖറും മണിരത്നവും ടീമും ഇതിനായി മുംബൈയിലേക്ക് പറക്കുകയാണ്.
'ഉസ്താദ് ഹോട്ടലി'ലൂടെ മലയാളി പ്രേക്ഷകര്‍ അംഗീകരിച്ച ദുല്‍ഖര്‍ സല്മാന്- നിത്യ മേനോന് കൂട്ട് കെട്ട് വീണ്ടും മണിരത്നത്തിന്റെ പുതിയ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. അതിനുമുമ്പ് ഇരുവരും മലയാളത്തില്‍ ഒന്നിച്ച് അഭിനയിച്ചു പൂര്‍ത്തിയാക്കിയ '100 ഡെയ്സ് ഓഫ് ലവ്' റിലീസ് ചെയ്യും. കമലിന്റെ മകന് ജാനൂസ് കമലാണ് 100 ഡെയ്സ് ഓഫ് ലവ് സംവിധാനം ചെയ്തിരിക്കുന്നത്.
ദുല്‍ഖറിനെയും നിത്യ മേനോനെയും കൂടാതെ പ്രകാശ് രാജും കനിഹയും ഓകെ കണ്മണിയില് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. 'മൗനരാഗം' എന്ന മണിരത്നത്തിന്റെ ആദ്യകാല ചിത്രത്തിന്റെ റീമേക്കാണ് ഓകെ കണ്മണി. എ ആര് റഹ്മാന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമാണ് ഒരുക്കുന്നതെന്നും അറിയുന്നു.
15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പിസി ശ്രീറാം മണിരത്നത്തിന് വേണ്ടി വീണ്ടും ക്യാമറ ചലിപ്പിക്കുന്നു എന്നതാണ് ചിത്രത്തെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത. മണിരത്നത്തിന്റെ 'അലൈപായുതേ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനാണ് പിസി ശ്രീറാം.
-
എനിക്ക് ആരുടേയും പിച്ച വേണ്ട! മലയാളി മാധ്യമപ്രവര്‍ത്തകനെ മര്യാദ പഠിപ്പിച്ച വിദ്യ ബാലന്
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ
-
ഇരുപത് വർഷം മുമ്പ് ഗില്ലിയിൽ വിജയിയുടെ പ്രതിഫലം നാല് കോടി, ഇന്ന് ഒരു സിനിമയ്ക്ക് താരം വാങ്ങുന്നത് 200 കോടി!