»   » പ്രണവ് മോഹന്‍ലാലിനെ പോലെ ആകണം; ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും വലിയ സ്വപ്‌നമാണത്

പ്രണവ് മോഹന്‍ലാലിനെ പോലെ ആകണം; ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും വലിയ സ്വപ്‌നമാണത്

Written by: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ മിക്ക താരങ്ങള്‍ക്കും വാഹനങ്ങളോട് വലിയ കമ്പമാണ്. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും അത്ര വരില്ല. വിപണിയില്‍ എത്തുന്ന എല്ലാ വാഹനങ്ങളെ കുറിച്ചും അപ്‌ഡേറ്റ് വിവരങ്ങള്‍ ശേഖരിയ്ക്കുന്ന ദുല്‍ഖര്‍ പുതിയ വാഹനങ്ങള്‍ എല്ലാം സ്വന്തമാക്കാനും ശ്രമിക്കാറുണ്ട്.

സൗന്ദര്യ രജനികാന്ത് ചിത്രത്തിലേക്ക് പ്രണവ് മോഹന്‍ലാലിനെ വിളിച്ചു, വരില്ല എന്ന് താരപുത്രന്‍; കാരണം?

ബൈക്കിനോടാണ് ഏറെ ഇഷ്ടം. അഡ്വഞ്ചര്‍ ബൈക്കുകളും ക്ലാസിക് ബൈക്കുകളും ഏറെ ഇഷ്ടപ്പെടുന്ന ദുല്‍ഖറിന് ഇനി വലിയൊരു സ്വപ്‌നമുണ്ട്. ബൈക്കില്‍ ഒരു ദീര്‍ഘയാത്ര പോകണം....

സിനിമയില്‍ പോലെ

സിനിമയില്‍ പോലെ

താന്‍ നായകനായി എത്തിയ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലേത് പോലെ ബൈക്കില്‍ ഒരു ദീര്‍ഘദൂര യാത്ര ചെയ്യണം എന്നാണ് ദുല്‍കറിന്റെ ഏറ്റവും വലിയ സ്വപ്‌നം.

ഹിമാലയത്തിലേക്ക്

ഹിമാലയത്തിലേക്ക്

ഹിമാലയമാണ് ദുല്‍ഖറിന്റെ ലക്ഷ്യം. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍, കുറച്ചധികം ദിവസം വീണുകിട്ടിയാല്‍ ബൈക്കില്‍ ഹിമാലയത്തിലേക്ക് ഒരു യാത്ര പോകാനാണ് ദുല്‍ഖര്‍ പദ്ധതിയിടുന്നത്

പ്രണവിനെ പോലെ

പ്രണവിനെ പോലെ

എന്നാല്‍ ഈ യാത്രകളൊക്കെ പ്രണവ് മോഹന്‍ലാല്‍ പണ്ടേ പൂര്‍ത്തിയാക്കിയതാണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് ഹിമാലയത്തിലും മറ്റ് പുണ്യ സ്ഥലങ്ങളിലും യാത്ര ചെയ്യുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പ്രണവ് എന്ന് ചാര്‍ലി

പ്രണവ് എന്ന് ചാര്‍ലി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചാര്‍ലി എന്ന ചിത്രത്തിലെ നായക കഥാപാത്രവുമായി പ്രണവ് മോഹന്‍ലാലിന് ഒരുപാട് സാമ്യതകളുണ്ട് എന്ന് പലരും പറഞ്ഞിരുന്നു. യാത്രകളും പുസ്തകവുമാണ് പ്രണവിന് ഏറെ ഇഷ്ടമുള്ള രണ്ട് കാര്യങ്ങള്‍

English summary
Dulquer Salmaan's dream to become like Pranav Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos