twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോപ്പിയടി ദൃശ്യത്തിനെതിരെ ഏക്താ കപൂറിന്റെ നോട്ടീസ്

    By Lakshmi
    |

    അടുത്തകാലത്ത് മലയാളത്തില്‍ ചരിത്രം സൃഷ്ടിച്ച ചിത്രം ദൃശ്യത്തിനെതിരെ ലീഗല്‍ നോട്ടീസ്. ബോളിവുഡ് നിര്‍മ്മാതാവ് ഏക്താ കപൂറാണ് ദൃശ്യത്തിന്റെ അണിയറക്കാര്‍ക്കെതിരെ കോപ്പിയടി ആരോപിച്ച് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ജാപ്പനീസ് എഴുത്തുകാരനായ കീഗോ ഹിഗാഷിനോയുടെ ദി ഡിവോഷന്‍ ഓഫ് സസ്‌പെക്ട് എക്‌സ് എന്ന നോവലിന്റെ കഥയാണ് ദൃശ്യത്തിന്റേത് എന്നാണ് ഏക്തയുടെ വാദം. ഈ നോവല്‍ ചലച്ചിത്രമാക്കാനുള്ള അവകാശം താന്‍ സ്വന്തമാക്കിയിരുന്നുവരെന്നും ഏക്ത പറയുന്നു.

    വിദ്യാബാലന്‍, നസിറുദ്ദീന്‍ ഷാ എന്നിവരെ ഉള്‍പ്പെടുത്തി സിനിമ ഹിന്ദിയില്‍ നിര്‍മ്മിക്കാനാണ് ഏക്താ കപൂര്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് സൂചന. ഏക്തയുടെ ടീം അടുത്തിടെയാണത്രേ 'ദൃശ്യം' കണ്ടത്. തുടര്‍ന്ന് താന്‍ സ്വന്തമാക്കിയ പകര്‍പ്പവകാശം ലംഘിക്കപ്പെട്ടുവെന്നറിഞ്ഞ ഏക്ത നിയമപരമായി നീങ്ങുകയായിരുന്നു.

    drishyam-ektha-kapoor

    ദൃശ്യത്തിന്റെ തെലുങ്ക്, കന്നഡ റീമേക്കുകള്‍ വന്‍ ഹിറ്റുകളായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ സംവിധായകന്‍ ജീത്തുജോസഫ് തന്നെ തമിഴിലേയ്ക്ക് ചിത്രം റീമേക്ക് ചെയ്യുകയാണ്. ചിത്രത്തിന്റെ പൂജയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞിരിക്കുമ്പോഴാണ് നിയമപ്രശ്‌നം വന്നിരിക്കുന്നത്.

    നേരത്തേ ഈ നോവലുമായുള്ള ദൃശ്യത്തിന്റെ സാദൃശ്യം ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ താന്‍ ബോധപൂര്‍വ്വം നോവല്‍ കോപ്പിയടിച്ചിട്ടില്ലെന്നും സാദൃശ്യം യാദൃശ്ചികമായിരുന്നുവെന്നുമാണ് ജീത്തു വിശദീകരണം നല്‍കിയത്. മാത്രമല്ല ദൃശ്യത്തിന്റെ കഥ തന്റേത് മാത്രമാണെന്നും ജീത്തു വ്യക്തമാക്കിയിരുന്നു.

    മലയാളത്തില്‍ മെഗാഹിറ്റായ സിനിമയുടെ കന്നഡ, തെലുങ്ക് പതിപ്പുകളും വന്‍ ഹിറ്റുകളായിരുന്നു. ഉടന്‍ തന്നെ കമല്‍ഹാസനെ നായകനാക്കി തമിഴില്‍ ജീത്തു ജോസഫ് ദൃശ്യം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയുമാണ്. ഈ സാഹചര്യത്തിലാണ് കോപ്പിയടി ആരോപണവുമായി ഏക്താ കപൂര്‍ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

    English summary
    Drishyam makers have received a notice from renowned Bollywood filmmaker Ekta Kapoor for copying the content of a book penned by japanese author Keigo Higashino.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X