» 

എസ്‌കേപ്പ് ഫ്രം ഉഗാണ്ടയുടെ ട്രെയിലറെത്തി

Posted by:

പൂര്‍ണമായും ആഫ്രിക്കയില്‍ ചിത്രീകരിച്ച ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങുന്ന എസ്‌കേപ്പ് ഫ്രം ഉഗാണ്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രാജേഷ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിമ കല്ലിങ്കലിന് അഭിനയസാധ്യതകള്‍ ഏറെയാണ്.

ആക്ഷന്‍ വേഷത്തിലാണ് റിമ ചിത്രത്തിലെത്തുന്നത്. മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഉഗാണ്ടയില്‍ ജീവിച്ച ഒരു മലയാളി കുടുംബത്തിന്റെ യഥാര്‍ത്ഥ ജീവിതമാണ് സിനിമ പറയുന്നത്. ഉഗാണ്ടയില്‍ കുടുങ്ങി പോകുന്ന റിമയും കുടുംബവും നാട്ടിലെത്താന്‍ പെടുന്ന കഷ്ടപ്പാടുകളാണ് ആക്ഷന്‍ രംഗങ്ങളോടെ ദൃശ്യവത്കരിച്ചിരിക്കുന്നത്.

Escape From Uganda

റിമയെ കൂടാതെ തമിഴ് നടന്‍ പാര്‍ത്ഥിപന്‍, മുകേഷ് വിജയ് ബാബു, ജോജോ മാള, ജോജു ഡോര്‍ജ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. എനിമി ഓഫ് ദ ഗേറ്റ്, ലാസ്റ്റ് കിങ് ഓഫ് സ്‌കോര്‍ട്ട്‌ലാന്റ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലഭിനയിച്ച മൈക്കിള്‍ വൊവോയ, മിസ് ഉഗാണ്ടയായ അനിറ്റ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ഉഗാണ്ടയിലെ കുപ്രസിദ്ധ ലുസിറ ജയിലിലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. മലയാള സിനിമയാണെങ്കിലും സ്വഹാലി, കിനിയര്‍ വാര്‍ഡ, തമിഴ്, ഫ്രഞ്ച്, ഇംഗീഷ് തുടങ്ങിയ ഭാഷകളിലുള്ള സംഭാഷണങ്ങളുമുണ്ട്.

Read more about: escape from uganda, rima kallingal, rajesh nair, parthipan, africa, shooting, റിമ കല്ലിങ്കല്‍, രാജേഷ് നായര്‍, പാര്‍ത്ഥിപന്‍, എസ്‌കേപ്പ് ഫ്രം ഉഗാണ്ട, ആഫ്രിക്ക, ഷൂട്ടിങ്
English summary
The official trailer of Rajesh Nair's Escape From Uganda has been released.
Please Wait while comments are loading...

Malayalam Photos

Go to : More Photos