» 

ഏഴു സുന്ദര രാത്രികളുടെ പ്രമോ സോങ് വന്‍ഹിറ്റ്

Posted by:
Give your rating:

ലാല്‍ ജോസും ദിലീപും ഒന്നിയ്ക്കുന്ന പുതിയ ചിത്രമായ ഏഴു സുന്ദര രാത്രികളുടെ പ്രചാരണഗാനം പുറത്തിറങ്ങി. വ്യത്യസ്തകള്‍ ഏറെയുള്ള ഗാനം ഫേസ്ബുക്കിലും മറ്റും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പ്രമോ ഗാനത്തിനും പ്രശാന്ത് തന്നെയാണ് ഈണം നല്‍കിയിരിക്കുന്നത്.

പെട്ടിടാമാരും ആപത്തില്‍ എന്നു തുടങ്ങുന്ന ഗാനം ഏറെ രസകരമായിത്തന്നെയാണ് ഒരുക്കിയിരിക്കുന്നത്. നര്‍മ്മം കലര്‍ത്തിയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ മികച്ച പ്രകടനം കാണാം.

ഹച്ചിന്റെ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രകാശ് വര്‍മ്മയാണ് ഈ പ്രമോ സോങ് സംവിധാനം ചെയ്തത്. ബോളിവുഡ് ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കുന്ന കെയു മോഹന്‍ ആണ് പ്രമോ സോങ്ങിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.

ലാല്‍ ജോസും ദിലീപും വീണ്ടുമെത്തുമ്പോള്‍

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രം മുതിലിങ്ങോട്ട് ദിലീപും ലാല്‍ ജോസും ചേര്‍ന്നൊരുക്കിയ പലചിത്രങ്ങളും മികച്ച പ്രദര്‍ശനവിജയം നേടിയവയായിരുന്നു. ഏഴു സുന്ദരരാത്രികളും ഇത്തരത്തിലൊരു വിജയം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫിലിം മേക്കറായ എബി

പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന എബിയെന്ന കഥാപാത്രമായിട്ടാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിവാഹത്തിന് ഏഴുനാള്‍ മുമ്പ് എബി ഒരുക്കുന്ന ബാച്‌ലര്‍ പാര്‍ട്ടിയാണ് ചിത്രത്തിന്റെ വഴിത്തിരിവായി മാറുന്നത്.

ചിരിയുണര്‍ത്തുന്ന താരനിര


ദിലീപിനൊപ്പം ഹരിശ്രീ അശോകന്‍ ടിനി ടോം, സുരാജ് വെഞ്ഞാറമൂട്, ശേഖര്‍ മേനോന്‍ എന്നിവരുംകൂടി അണിനിരക്കുന്നതോടെ ചിരിയുടെ പൊടിപൂരത്തിനുള്ള വകയുണ്ടാകുമെന്നുറപ്പാണ്.

റിമ കല്ലിങ്കല്‍

എബിയുടെ കാമുകിയായ സിനിയെന്ന കഥാപാത്രമായിട്ടാണ് റിമ ചിത്രത്തിലെത്തുന്നത്. ഏറെ പ്രധാന്യമുള്ള കഥാപാത്രമാണ് റിമയുടേതെന്ന് ലാല്‍ ജോസ് പറയുന്നു.

മുരളി ഗോപി

മുരളി ഗോപിയും ദിലീപും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണിത്. മുരളിയുടെ കഥാപാത്രവും ഏറെ പ്രധാനപ്പെട്ടതാണെന്നാണ് സൂചന. അലക്‌സ് എന്നാണ് മുരളി ഗോപിയുടെ കഥാപാത്രത്തിന്റെ പേര്.

ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥ

ലാല്‍ ജോസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിന് തിരക്കഥ രചിച്ച ജെയിംസ് ആല്‍ബര്‍ട്ടാണ് ഏഴു സുന്ദര രാത്രികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.

ലാല്‍ ജോസ് വിജയം തുടരുമോ

അടുത്തിടെ പുറത്തുവന്ന ലാല്‍ ജോസ് ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും മികച്ച വിജയങ്ങള്‍ നേടിയവയുമായിരുന്നു. സ്പാനിഷ് മസാലയും ഡയമണ്ട് നെക്ലേസും കഴിഞ്ഞ് അയാളും ഞാനും തമ്മില്‍ എന്ന ചിത്രമായപ്പോള്‍ ലാല്‍ ജോസ് ഏവരെയും വിസ്മയിപ്പിച്ചു. പിന്നീടുവന്ന പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും വന്‍ഹിറ്റായി. ഏഴു സുന്ദര രാത്രികളും ഇതേ പോലെ വിജയമാകുമെന്ന് പ്രതീക്ഷിയ്ക്കാം.

See next photo feature article

ക്രിസ്മസ് റിലീസ്

ഏഴു സുന്ദരരാത്രികള്‍ ക്രിസ്മസ് ചിത്രമായി ഡിസംബര്‍ ഇരുപതിനാണ് റിലീസ് ചെയ്യുന്നത്.

Read more about: ezhu sundara rathrikal, lal jose, dileep, rima kallingal, song, music, ഏഴു സുന്ദര രാത്രികള്‍, ലാല്‍ ജോസ്, ദിലീപ്, റിമ കല്ലിങ്കല്‍, ഗാനം, സംഗീതം, യുട്യൂബ്
English summary
Promo Song of Lal Jose's Ezhu Sundara Rathrikal goes viral on social networking sites
Please Wait while comments are loading...

Malayalam Photos

Go to : More Photos