» 

ആ 'ഏഴി'ന്റെ കണക്ക് എവിടെ നിന്ന് വന്നു?

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഏഴ് സുന്ദര രാത്രികള്‍. ഏഴിന്റെ മാജിക്കുമായാണ് ചിത്രം പുറത്തെത്തുന്നതെന്നതായിരുന്നു തുടക്കം മുതല്‍ ചിത്രം ശ്രദ്ധിക്കപ്പെടാനുള്ള ഒരു കാരണം.

ദിലീപും ലാല്‍ ജോസും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രത്തിന് ഏഴ് സുന്ദര രാത്രികള്‍ എന്ന് പേര്. പക്ഷെ അത് തികച്ചും യാദൃശ്ചികമായി വന്നതാണെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. മറ്റൊന്ന് തിരക്കഥയിലാണ്. ക്ലാസ്‌മേറ്റ്‌സ് എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ലാല്‍ജോസിന് വേണ്ടി തിരക്കഥയെഴുതിയ ജെയ്ംസ് ആല്‍ബര്‍ട്ടാണ് ഏഴ് സുന്ദര രാത്രികള്‍ക്കും തിരക്കഥയെഴുതുന്നത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം പുറത്തിറങ്ങിയിട്ടും വര്‍ഷം ഏഴ്.

's satellite rate is rumor says director Lal Jose, ഏഴു

ഇങ്ങനെ എല്ലാം ഏഴിന്റെ കണക്കുമായി വന്നകൂട്ടത്തില്‍ ഒടുവില്‍ കേട്ടത് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഴ് കോടി രൂപ നല്‍കി ഒരു സ്വകാര്യ ചാനല്‍ സ്വന്തമാക്കി എന്നായിരുന്നു. ആ ഒരു കണക്ക് മാത്രം തെറ്റിപ്പോയി. ഈ വാര്‍ത്ത തെറ്റാണെന്നും ഊതിപെരുപ്പിച്ചതാണെന്നും സംവിധായകന്‍ ലാല്‍ജോസ് അറിയിച്ചു.

സിനിമയുടെ ഉപഗ്രഹ സംരക്ഷണത്തിനുള്ള അവകാശം ഒരു സ്വകാര്യം ചാനലിനാണ്. സംവിധായകനും നിര്‍മാതാവും അറിയാതെ ഈ ഏഴിന്റെ കണക്ക് എവിടെ നിന്നും വന്നു എന്നറിയില്ല. സിനിമയുടെ പേരുമായി ഒരു പ്രാസത്തിന് വേണ്ടി ആരോ മെനഞ്ഞ കണക്കുകൂട്ടലുകള്‍ മാത്രമാണിതെന്ന് ലാല്‍ജോസ് പറഞ്ഞു.

എന്തൊക്കെയായാലും വിവാഹത്തിന് മുമ്പുള്ള ആ ഏഴ് സുന്ദരരാത്രികള്‍ക്ക് വേണ്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം പുരോഗമിക്കുകയാണ്. പശ്ചാത്തല സംഗീത സംവിധാനമാണ് ഇപ്പോള്‍ നടക്കുന്നത്. അവസാന എഡിറ്റിങും കഴിഞ്ഞു. ചിത്രം 20ന് തിയേറ്ററിലെത്തും.

Read more about: ezhu sundara rathrikal, lal jose, dileep, rima kallingal, song, music, ഏഴു സുന്ദര രാത്രികള്‍, ലാല്‍ ജോസ്, ദിലീപ്, റിമ കല്ലിങ്കല്‍, ഗാനം, സംഗീതം, യുട്യൂബ്
English summary
Ezhu Sundara Rathrikal's satellite rate is rumor says director Lal Jose.
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos