»   » പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്ര ഒരു പുതിയ അനുഭവമായിരിക്കുമെന്ന് പറയുന്നത് എന്തുക്കൊണ്ട്

പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്ര ഒരു പുതിയ അനുഭവമായിരിക്കുമെന്ന് പറയുന്നത് എന്തുക്കൊണ്ട്

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ എസ്ര. നവാഗതനായ ജെയ് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.

Posted by:
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ എസ്ര. നവാഗതനായ ജെയ് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. 50 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍. വളരെ ആകര്‍ഷണം തോന്നുന്നതാണ് വീഡിയോ.

മലയാളി പ്രേക്ഷകര്‍ക്ക് എസ്ര പുതിയ ഒരു അനുഭവമായിരിക്കുമെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. മലയാള സിനിമയിലേക്ക് ഹൊറര്‍ ചിത്രങ്ങള്‍ തിരിച്ചു വരുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ചിത്രം. വീഡിയോ കാണാം...


പൃഥ്വിരാജ്-രഞ്ജന്‍

രഞ്ജന്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ പൃഥ്വിയുടെ ലുക്ക് മുമ്പേ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു.


സംവിധാനം, തിരക്കഥ

സംവിധായകന്‍ ജെയ് കൃഷ്ണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രാജ് കുമാര്‍ സന്തോഷി, രാജീവ് രവി എന്നിവരുടെ സംവിധാന സഹായിയായിരുന്നു ജെയ് കൃഷ്ണന്‍.


ടൊവിനോ തോമസ്

ടൊവിനൊ തോമസ് ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസിന്റെ കഥപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.


നായിക

പ്രിയാ ആനന്ദാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായിക.


ഛായാഗ്രാഹണം, സംഗീതം

സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ക്യാമറ. രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിക്കും.


നിര്‍മ്മാണം

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


വീഡിയോ

വീഡിയോ കാണൂ...


English summary
Ezra Official Teaser Review: Horror Is Back!
Please Wait while comments are loading...

Malayalam Photos

Go to : More Photos