» 

പൊലീസായി ഫഹദ് ഫാസില്‍

Posted by:
Give your rating:

Fahad Fazil
ഓരോ ചിത്രത്തിലും വ്യത്യസ്തതയുള്ള വേഷങ്ങളാണ് തനിയ്ക്ക് ലഭിയ്ക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ഫഹദ് ഫാസില്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതുവരെ വല്ലാതെ പൊട്ടിപ്പൊളിഞ്ഞുപോയ ചിത്രങ്ങളുടെ ചീത്തപ്പേര് ഫഹദിന് തലയില്‍പ്പേറേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ അരുണ്‍ കുമാര്‍ അരവിന്ദിന്റെ വണ്‍ ബൈ ടു വെന്ന ചിത്രത്തിലും ഫഹദിന് പുതുമുയുള്ളൊരു റോളാണ് ലഭിച്ചിരിക്കുന്നത്.

ഇതാദ്യമായി ഈ ചിത്രത്തില്‍ ഫഹദ് ഒരു പൊലീസുകാരനായി എത്തുകയാണ്. സംവിധായകന്‍ ശ്യാമപ്രസാദ് നടനായി അരങ്ങേറ്റം നടത്തുന്ന ചിത്രമെന്ന നിലയ്ക്കും ഇതിനകം തന്നെ വണ്‍ ബൈ ടു ശ്രദ്ധനേടിയിട്ടുണ്ട്. യുവനിരയില്‍ ഇതിനകം തന്നെ ഏറെ പ്രശംസകള്‍ നേടിയ മുരളി ഗോപിയും ഫഹദിനൊപ്പം ഈ ചിത്രത്തിലുണ്ട്. മുരളി ഗോപിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നാണ് ഫഹദ് പറയുന്നത്.

തിരക്കഥാജോലികളും പ്രീ പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഹണി റോസ്, അഭിനയ എന്നിവരാണ് ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളായി എത്തുന്നത്. ഇവരെക്കൂടാതെ ശ്രുതി രാമകൃഷ്ണന്‍, അശ്വിന്‍ മാത്യു, അഴകര്‍ പെരുമാള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ജെയ്‌മോനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ജോമോന്‍ തോമസ് ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ബാംഗ്ലൂര്‍, മൈസൂര്‍, പാലക്കാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Read more about: fahad fazil, one by two, arun kumar aravind, murali gopi, ഫഹദ് ഫാസില്‍, വണ്‍ ബൈ ടു, അരുണ്‍ കുമാര്‍ അരവിന്ദ്, മുരളി ഗോപി
English summary
The most highlighted part of the movie One By Two is that Fahad Fazil will be seen as a cop for the first time.
Please Wait while comments are loading...

Malayalam Photos

Go to : More Photos
Advertisement
Content will resume after advertisement