twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമകള്‍ തുടരെ പൊട്ടുന്നു; ഒപ്പിട്ട 5ചിത്രങ്ങളുടെ അഡ്വാന്‍സ് ഫഹദ് തിരിച്ചു നല്‍കി

    By Aswathi
    |

    പത്തു ദിവസത്തെ ഇടവേളകളില്ലാതെ സിനിമകളില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ട് അഡ്വാന്‍സ് തുക വാങ്ങി ബാങ്ക് ബാലന്‍സ് കൂട്ടുന്ന താരങ്ങളാണ് ഇന്ന് സിനിമാ ലോകത്തുള്ളത്. എന്നാല്‍ അവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് യുവ നടന്‍ ഫഹദ് ഫാസില്‍

    അടുത്തിടെ അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തില്‍, കരാറൊപ്പിട്ട അഞ്ചോളം ചിത്രങ്ങളുടെ അഡ്വാന്‍സ് തുക തിരിച്ചു നല്‍കി ഫഹദ് ഫാസില്‍ മാതൃകയായി. തുടര്‍ന്ന് വായിക്കൂ...

    ഫഹദ് മാതൃകയാകുന്നു

    സിനിമകള്‍ പൊട്ടി: ഫഹദ് അഡ്വാന്‍സ് തിരിച്ചു നല്‍കി

    താന്‍ അഭിനയിക്കാമെന്നേറ്റ് കരാറൊപ്പിട്ട് കാശുവാങ്ങിയ അഞ്ചു ചിത്രങ്ങളുടെ അഡ്വാന്‍സ് തുക നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചുനല്‍കി നല്ല മാതൃക കാട്ടിയിരിക്കുന്നു ഫഹദ്.

    എന്തിന് തിരിച്ചു നല്‍കി

    സിനിമകള്‍ പൊട്ടി: ഫഹദ് അഡ്വാന്‍സ് തിരിച്ചു നല്‍കി

    എന്തുകൊണ്ട് ഫഹദ് അഡ്വാന്‍സ് തുക മടക്കിക്കൊടുത്തു എന്ന ചോദ്യം സ്വാഭാവികം. താന്‍ അഭിനയിച്ച, അടുത്തടുത്ത് റിലീസ് ചെയ്ത നാല് ചിത്രങ്ങള്‍ (മണിരത്‌നം, ഇയ്യോബിന്റെ പുസ്തകം, മറിയം മുക്ക്, ഹരം) ബോക്‌സോഫീസില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയില്ല. സാറ്റലൈറ്റ് അവകാശത്തിന്റെ പേരില്‍ ചാനല്‍കാശ് കിട്ടാനും പ്രയാസം.

    എനിക്ക് നല്ലകാലമല്ല

    സിനിമകള്‍ പൊട്ടി: ഫഹദ് അഡ്വാന്‍സ് തിരിച്ചു നല്‍കി

    പണ് തിരിച്ചു നല്‍കി ഫഹദ് പറഞ്ഞതിങ്ങനെ; 'സിനിമയല്ലേ, നല്ല കാലവും ചീത്തക്കാലവുമുണ്ടാകും. എനിക്കിപ്പോള്‍ അത്ര നല്ല കാലമാണെന്നു തോന്നുന്നില്ല. എന്റെ ചിത്രങ്ങള്‍ സാമ്പത്തികനേട്ടം ഉണ്ടാക്കട്ടെ, ആ അവസരത്തില്‍ തീര്‍ച്ചയായും നിങ്ങളുടെ ചിത്രത്തിനാകും ഞാന്‍ മുന്‍ഗണന നല്‍കുക'

    ഫഹദിന്റെ കുഴപ്പമോ

    സിനിമകള്‍ പൊട്ടി: ഫഹദ് അഡ്വാന്‍സ് തിരിച്ചു നല്‍കി

    മണിരത്‌നം, ഇയ്യോബിന്റെ പുസ്തകം, മറിയം മുക്ക്, ഹരം എന്നീ നാല് ചിത്രങ്ങളും ബോക്‌സ് ഓഫീസ് ഹിറ്റുകളായില്ലെങ്കില്‍ അത് ഫഹദിന്റെ മാത്രം കുറ്റമെന്ന് പറയാനാകില്ല. സംവിധായകരൊന്നും നിസ്സാരക്കാരായിരുന്നില്ല. സാങ്കേതികമായി മികവുറ്റവയായിരുന്നു പല ചിത്രങ്ങളും.

    ഉത്തരവാദിത്വം എന്തിന് ഫഹദ് ഏറ്റെടുക്കുന്നു

    സിനിമകള്‍ പൊട്ടി: ഫഹദ് അഡ്വാന്‍സ് തിരിച്ചു നല്‍കി

    എന്തിന്റെയൊക്കെയോ പേരില്‍ ജനം പടം സ്വീകരിച്ചില്ല. അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ബാദ്ധ്യത ഫഹദിനില്ലാത്തതുമാണ്. പക്ഷേ ഫഹദിലെ വലിയ കലാകാരനിലെ മനുഷ്യസ്‌നേഹമാണ് ഇവിടെ പ്രകടമാക്കിയത്.

     രജനികാന്തിന് ശേഷം

    സിനിമകള്‍ പൊട്ടി: ഫഹദ് അഡ്വാന്‍സ് തിരിച്ചു നല്‍കി

    ഇന്ത്യന്‍ സിനിമയില്‍ രജനീകാന്ത് മാത്രം പ്രകടിപ്പിച്ചിട്ടുള്ള മഹത്തായ മാതൃകയാണ് ഇപ്പോള്‍ ഫഹദില്‍ നിന്നും വന്നിരിയ്ക്കുന്നത്.

    ഫഹദിനെതിരെ വന്ന വിവാദം

    സിനിമകള്‍ പൊട്ടി: ഫഹദ് അഡ്വാന്‍സ് തിരിച്ചു നല്‍കി

    നാല് ലക്ഷം രൂപ അഡ്വാന്‍സ് തുക വാങ്ങി ഫഹദ് ഫാസില്‍ പറ്റിച്ചു എന്നൊരു ആരോപണം ഫഹദിനെതിരെ നിലവിലുണ്ട്. ആരോമ മണിയാണ് നടനെതിരെ ആരോപണം ഉച്ചയിച്ചത്.

    ഇപ്പോള്‍ ഫഹദെവിടെ?

    സിനിമകള്‍ പൊട്ടി: ഫഹദ് അഡ്വാന്‍സ് തിരിച്ചു നല്‍കി

    നിലവില്‍ അമേരിക്കയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഫഹദ് ഫാസില്‍. നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫഹദ് ഫാസില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

    English summary
    Fahad Fazil returning the advance to Producers
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X