» 

അമലാ പോളും ഫഹദും തമ്മില്‍ ഒരു ഇന്ത്യന്‍ പ്രണയം

Posted by:

തലൈവ എന്ന ചിത്രത്തില്‍ വിജയുടെയും നായികയായി തമിഴകത്ത് ഇപ്പോഴത്തെ എസിപിയായ അമലാ പോള്‍ ഫഹദ് ഫാസിലിന്റെ നായികയായി വീണ്ടും മലയളാത്തിലേക്ക്. ഒത്തിരി കുടുംബ കഥകള്‍ മലയാളികള്‍ക്ക് തന്ന സത്യന്‍ അന്തിക്കാട് ഒരുക്കുന്ന 'ഒരു ഇന്ത്യന്‍ പ്രണയ കഥ' എന്ന ചിത്രത്തിലാണ് അമല ഫഹദിന്റെ നായികയായെത്തുന്നത്.

നര്‍മത്തിന് പ്രാധാന്യം നല്‍കി എടുക്കുന്ന ചിത്രത്തില്‍ അതിന് ചുക്കാന്‍ പിടിക്കുന്നത് ഇന്നസെന്റാണ്. കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം ഇന്നസെന്റ് ചലച്ചിത്ര ലോകത്ത് സജിവമാകുകയാണ്. പ്രിയദര്‍ശന്റെ ഗീതാഞ്ജലിയിലാണ് ഇന്നസെന്റ് ഇപ്പോള്‍ അഭിനയിച്ചുകഒണ്ടിരിക്കുന്നത്.

കോട്ടയത്ത് അമലാ പോളും ഫഹദ് ഫാസിലും തമ്മിലുള്ള ഇന്ത്യന്‍ പ്രണയം ആരംഭിച്ചുകഴിഞ്ഞു. ചിത്രത്തില്‍ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് രാജസ്ഥാനിലാണ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അലക്‌സ് ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന് രചന നിര്‍വഹിക്കുന്നത് ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ്.

അമല പോള്‍

അനഘ എന്നാണ് അമല പോളിന്റെ മറ്റൊരു പേര്

വ്യക്തി ജിവിതം

പോള്‍ വര്‍ഗീസിന്റെയും ആനീസ് പോളിന്റെയും മകളായി 1991ല്‍ എറണാകുളത്ത് ജനിച്ചു

വിദ്യാഭ്യാസം

സെന്റ് തെരേസ കോളേജില്‍ ബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

സിനിമ

മലയാളം തെലുങ്ക് തമിഴ് ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയിലേക്ക്

പ്ലസ്ടു പൂര്‍ത്തിയാക്കി എന്‍ജിനിയറിങിന് ചേരാന്‍ തയ്യാറെടുക്കുമ്പോഴാണ് ആദ്യ ചിത്രത്തിനുള്ള ക്ഷണം വരുന്നത്.

ആദ്യ ചിത്രം

ലാല്‍ ജോസിന്റെ നിലത്താമരയാണ് അമലയുടെ ആദ്യ ചിത്രം

നീലത്താമര

നീലത്താമര എന്ന ചിത്രം വിജയിച്ചെങ്കിലും അതിലെ അമലയുടെ കഥാപാത്രം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

പിന്നീട്

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും അമല കാലുറപ്പിച്ചത് തമിഴ് ചിത്രങ്ങളിലാണ്

തമിഴ്

വീരശേഖരന്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴിലെത്തിയത്

ശ്രദ്ധിക്കപ്പെട്ടത്

സാമിയുടെ വിവാദ ചിത്രമായ സിന്ധുസമവേലി എന്ന ചിത്രത്തിലൂടെയാണ് അമല പോള്‍ ശ്രദ്ധിക്കപ്പെട്ടത്

നായിക

മൈന എന്ന ചിത്രത്തിലൂടെയാണ് നായിക നിരയിലേക്കെത്തിയത്

മൈന

ഈ ചിത്രത്തിലെ മൈന എന്ന ടൈറ്റില്‍ കഥാപാത്രം അമലയ്ക്ക് ഒത്തിരി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തു.

മലയാളത്തില്‍

ഇത് നമ്മുടെ കഥ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവന്നു

വികടകവി

തമിഴില്‍ വീണ്ടും വികടകവി എന്ന ചിത്രം ചെയ്‌തെങ്കിലും കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല

വിക്രമിനൊപ്പം

ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ സഹനടിയായി വിക്രമിനൊപ്പം അഭിനയിച്ചു. ഈ ചിത്രത്തിന് മികച്ച സഹനടിക്കുള്ള ഫിലീം ഫെയര്‍ അവാര്‍ഡ് കിട്ടി. തുടര്‍ന്ന് തമിഴില്‍ വീണ്ടും സജീവമായി.

തെലുങ്ക്

രാം ഗോപാല്‍ ശര്‍മയുടെ ബേജവാദയില്‍ അഭിനയിച്ചുകൊണ്ട് തെലുങ്കിലും അരങ്ങേറ്റം കുറിച്ചു

ബേജവാദ

തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ഈ ഒറ്റ ചിത്രത്തിലെ ഗീതാഞ്ജലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

ലവ് ഫെയിലിര്‍

തെലുങ്കിലെ രണ്ടാമത്തെ ചിത്രമാണ് ലവ് ഫെയിലിയര്‍

മോഹന്‍ ലാലിലൊനൊപ്പം

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിനൊപ്പം റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു

റണ്‍ ബേബി റണ്‍

ജനറേഷന്‍ ഗ്യപ് ഇല്ലാതെ മലയാളത്തില്‍ തകര്‍ത്തോടിയ ചിത്രമാണിത്. ഇതിലെ മാധ്യമപ്രവര്‍ത്തകയായ രേണുകയെന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള ഏഷ്യനെറ്റ് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.

വേട്ടൈ

ആര്യയും മാധവനും മുഖ്യവേഷത്തിലെത്തിയ ഈ ചിത്രത്തില്‍ ആര്യയുടെ നായികയായി അമലയും അഭിനയിച്ചു

ഹിന്ദി

ഗബ്ബാര്‍ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് അമല

 

 

See next photo feature article

വിജയ്‌ക്കൊപ്പം

തലൈവ എന്ന ചിത്രത്തില്‍ വിജയുടെ നായികയായി അമല ശ്രദ്ധിക്കെപ്പെട്ടു.

 

 

English summary
Fahad Fazil and Amala Paul will be sharing the screen for the first time with the movie titled Oru Indian Pranaya Kadha.
Please Wait while comments are loading...

Malayalam Photos

Go to : More Photos