» 

ഒളിപ്പോര് തോറ്റതിന് മാപ്പ് പറഞ്ഞ് ഫഹദ്

Posted by:

എവി ശശിധരന്‍ സംവിധാനം ചെയ്ത ഒളിപ്പോര് പരാജയപ്പെട്ടതില്‍ നായകന്‍ ഫഹദ് ഫാസിന്‍ പ്രേക്ഷകരോട് ക്ഷമ ചോദിക്കുന്നു. ചിത്രം കാണികളെ നിരാശപ്പെടുത്തിയതില്‍ ദുഖമുണ്ടെന്ന് ഫഹദ് ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രം കണ്ട് പ്രേക്ഷകര്‍ നല്‍കിയ നിരൂപണങ്ങള്‍ക്കും നടന്‍ നന്ദിപറയുന്നു.

ചിത്രം വന്‍ പരാജയമാണെന്ന് നിരൂപക വിമര്‍ശനമുയര്‍ന്നപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ ആദ്യം വിസമ്മതിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി ഫഹദ് ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. എനിക്ക് എന്റെ ഇഷ്ടത്തിമനുസരിച്ച് ജോലി ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുതെന്നും പ്രേക്ഷകര്‍ക്ക് തന്റെ സിനിമ കാണാതിരിക്കാനുള്ള അവകാശമുണ്ടെന്നും ഫഹദ് ട്വിറ്ററിലൂടെ പറഞ്ഞു.

ചെന്നൈ എക്‌സ്പ്രസ് പോലൊരു ചിത്രം ഒരുക്കുന്നതെനിക്കറിയില്ല. ശ്രമിച്ചാലും അതിന് കഴിയില്ലെന്ന് പ്രേക്ഷകരുടെ പ്രതികരണത്തിനുള്ള മറുപടിയായി ഫഹദ് പറയുന്നു

2013ല്‍ പുറത്തിറങ്ങുന്ന ഫഹദിന്റെ എട്ടാമത്തെ ചിത്രമാണ് ഒളിപ്പോര്. ബ്ലോഗറായ അജയന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിലൂടെയാണ് ഫഹദ് ആദ്യമായി പിന്നണി ഗായകനുമാകുന്നത്. ഫഹദിനെ കൂടാതെ കലാഭവന്‍ മണി, സിദ്ധാര്‍ത്ഥ് ഭരതന്‍, സുഭിക്ഷ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read more about: fahad fazil, olipporu, twitter, movie, ഫഹദ് ഫാസില്‍, ഒളിപ്പോര്, ട്വിറ്റര്‍, സിനിമ
English summary
Olipporu fails, Fahad Fazil says Sorry to fans via Twitter.
Please Wait while comments are loading...

Malayalam Photos

Go to : More Photos