» 

ഇമ്മാനുവല്‍ സംതൃപ്തി നല്‍കിയില്ലെന്ന് ഫഹദ്

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

ലാല്‍ ജോസിന്റെ മമ്മൂട്ടിച്ചിത്രം ഇമ്മാനുവല്‍ മോശമല്ലാത്ത ചിത്രമെന്ന പേരുനേടിയിരുന്നു. ഇമ്മാനുവലില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഫഹദ് പറയുന്നത് ഇമ്മാനുവല്‍ അദ്ദേഹത്തിന് യാതൊരു സന്തോഷവും നല്‍കാത്ത ചിത്രമാണെന്നാണ്. പടത്തിലെ തന്റെ പ്രകടനം പോര എന്നാണ് ഫഹദിന്റെ അഭിപ്രായം. ചിത്രം കണ്ടപ്പോള്‍ കഥാപാത്രത്തെ കൂടുതല്‍ നന്നാക്കാമായിരുന്നുവെന്ന് തോന്നിയെന്നും താരം പറഞ്ഞു.

Fahad-Fazil

ബന്ധങ്ങളുടെ പേരിലാണ് താന്‍ ആ ചിത്രത്തില്‍ അഭിനയിച്ചതെന്നും അതിനാല്‍ത്തന്നെ ആ ചിത്രമൊരു വലിയകാര്യമായി തോന്നുന്നില്ലെന്നും ഫഹദ് പറഞ്ഞിട്ടുണ്ട്. പറയാത്ത കാര്യങ്ങള്‍ പറഞ്ഞ് വിവാദങ്ങളുണ്ടാക്കുന്നതിനാലാണ് താന്‍ അഭിമുഖങ്ങള്‍ നല്‍കാത്തതെന്നും തനിയ്ക്ക് ഇപ്പോള്‍ മാധ്യമങ്ങളെ പേടിയാണെന്നും പ്രമുഖ സിനിമാപ്രസിദ്ധീകരണത്തിന് അനുവദിച്ച ചെറിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞിട്ടുണ്ട്.

നേരത്തേ പിതാവ് ഫാസിലിനെ മലയാളസിനിമയില്‍ പലരും ചേര്‍ന്ന് ഒതുക്കിയ പോലെ മകന്‍ ഫഹദിനെയും മൂലയ്ക്കിരുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുള്ള റി്‌പ്പോര്‍ട്ടുകള്‍ സിനിമയില്‍ സജീവമാണ്. ഇതിന്റെ ഭാഗമായിട്ടാണത്രേ ഫഹദ് പ്രതിഫലം ഉയര്‍ത്തിയെന്നും തിരക്കഥയില്‍ ഇടപെടുന്നുവെന്നും മറ്റുമുള്ള രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

എന്തായാലും എല്ലാകൂടി തനിയ്ക്ക് മടുത്തിട്ടുണ്ടെന്നും കുറച്ചുകാലത്തേയ്ക്ക് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നില്ലെന്നുമാണ് ഫഹദ് പറയുന്നത്. എത്രബുദ്ധിമുട്ടിയാലും സിനിമയില്‍ തുടരാനാണ് ആഗ്രഹമെന്നും പിതാവ് അഭിനയം നിര്‍ത്തരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും ഫഹദ് പറയുന്നു.

Read more about: fahad fazil, immanuel, interview, media, lal jose, ഫഹദ് ഫാസില്‍, നടന്‍, ഇമ്മാനുവല്‍, ലാല്‍ ജോസ്, അഭിമുഖം, മാധ്യമം
English summary
Fahad Fazil said that he is not at all satisfied over the character he did in Lal Jose's Immanuel.
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos