twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് ഫാസില്‍ പറയുന്നു, അയാള്‍ ഞാനല്ല

    By Aswathi
    |

    ചന്ദ്രേട്ടന്‍ എവിടയാ, ഇവിടെ, പാവാട, ചിറകൊടിഞ്ഞ കിനാവുകള്‍, ഞാന്‍ നിന്നോടുകൂടെയുണ്ട്....പറയുന്നത് മലയാളത്തില്‍ വരാനിരിക്കുന്ന ചില സിനിമകളെ കുറിച്ചാണ്. ഏതോ ചെറുകഥകളുടെ തലക്കെട്ടുകള്‍ പോലെ തോന്നുന്നുണ്ടല്ലേ... ജീത്തു ജോസഫിനെയും അമല്‍ നീരദിനെയും പോലുള്ള കുറച്ച് സംവിധായകരാണ് മലയാളത്തില്‍ ഇംഗ്ലീഷ് പേരുകളുടെ കുത്തൊഴുക്കിന് തുടക്കം കുറിച്ചത്.

    മംഗ്ലീഷ് വന്നതോടെ കഥ മാറി. ഒരു ന്യൂജനറേഷന്‍ പനി പോലുള്ള മലയാളും ഇംഗ്ലീഷും കലര്‍ന്ന പേരുകള്‍ വന്നു. ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങുകയാണ് പേരുകള്‍. നടന്‍ വിനീത്, ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരാണ് അയാള്‍ ഞാനല്ല.

    fahad-fazil

    ഗുജറാത്തില്‍ താമസിക്കുന്ന ഒരു മലയാൡുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ രഞ്ജിത്താണ്. എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ ഇന്ദ്രജിത്തിന്റെ സഹോദരിയായെത്തിയ മൃദുല മുരളിയാണ് ചിത്രത്തിലെ നായിക. മൃദുലയെ കൂടാതെ ദൃവ്യ പിള്ള എന്ന പുതുമുഖവും ചിത്രത്തില്‍ അഭിനയിക്കുന്നു.

    ഉത്തരേന്ത്യയില്‍ നിന്നും കുടിയേറിപ്പാര്‍ക്കുന്ന മലയാളി യുവാവിന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഇവരെ കൂടാതെ രണ്‍ജി പണിക്കര്‍, ടി ജി രവി, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് തുടങ്ങിയവും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു.

    പേരുകൊണ്ട് സിനിമയെ ആകര്‍ഷിക്കുക എന്ന പ്രവണതയാണ് ഇപ്പോള്‍ മലയാള സിനിമയില്‍. കൂതറയും മംഗ്ലീഷുമൊക്കെ വന്നപ്പോള്‍ ആ ഒരു പുതുമയുണ്ടായിരുന്നു. മുകുന്ദേട്ടാ സുമിത്രവിളിക്കുന്നു, എന്ന് സ്വന്തം ജാനകി കുട്ടി പോലുള്ള ആദ്യകാല ചിത്രങ്ങളുടെ പേരുകള്‍ ഓര്‍പ്പെടുത്തുന്നതാണ് ഇറങ്ങാനിരിക്കുന്ന പുതിയ സിനിമകളുടെ പേരുകള്‍.

    English summary
    Fahadh Faasil will play the lead role in actor Vineeth Kumar’s maiden directorial venture. The film has been named Ayal Njanalla. Renjith has penned the script for the film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X