» 

വീണ്ടും യുവതാര ചിത്രം

 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

മൂന്ന് വര്‍ഷത്തിനു ശേഷം മറ്റൊരു മലയാള ചിത്രം ഫാസില്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഇക്കുറി സൂപ്പര്‍താര സാന്നിധ്യമില്ല. ക്ലാസ് മേറ്റ്സ് പോലുള്ള ചിത്രങ്ങള്‍ വിജയിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇപ്പോഴും ഒരു യുവതാര ചിത്രം എന്നത് സാഹസികമായ ഒരു പരീക്ഷണം തന്നെയാണ്. അത്തരമൊരു പരീക്ഷണത്തിനാണ് ഫാസില്‍ വീണ്ടും മുതിരുന്നത്.

പൃഥ്വിരാജിനെ നായകനാക്കി ഒരു ചിത്രമാണ് ഫാസില്‍ ആലോചിക്കുന്നത്. ഒരു യുവാവും ഒരു കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രത്തില്‍ ഫാസില്‍ പറയുന്നത്. പതിവു ഫാസില്‍ സിനിമകളില്‍ കാണുന്ന മെലോഡ്രാമയും നാടകീയമായ ട്വിസ്റ്റുകളുമൊക്കെയായാണ് ഈ ചിത്രവും ഫാസില്‍ ഒരുക്കുന്നത്.

നായികയായി ഒരു പുതുമുഖത്തെയാണ് ഫാസില്‍ തേടുന്നത്. സൂപ്പര്‍താര ആധിപത്യം നിലനില്‍ക്കുന്ന മിനിമം ഗ്യാരന്റിയുള്ള നടനായി ഇനിയും ഉയരാന്‍ കഴിഞ്ഞിട്ടില്ലാത്ത പൃഥ്വിരാജിനെ നായകനാക്കി ഒരു പരീക്ഷണത്തിന് മുതിരുകയാണ് ഫാസില്‍

Read more about: prithviraj, fazil, mohanlal, vismayathumbathu
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos