»   » പൊളി ദിലീപേട്ട.. മലയാള സിനിമയില്‍ നീണാല്‍ വാഴട്ടെ, ദിലീപിന് അഭിനന്ദനങ്ങളുമായി സിനിമാ താരങ്ങള്‍!

പൊളി ദിലീപേട്ട.. മലയാള സിനിമയില്‍ നീണാല്‍ വാഴട്ടെ, ദിലീപിന് അഭിനന്ദനങ്ങളുമായി സിനിമാ താരങ്ങള്‍!

ഒരു മാസത്തോളം നീണ്ട സിനിമാ സമരം പൊളിച്ച് കൈയില്‍ കൊടുത്ത നടന്‍ ദിലീപിന് സിനിമാക്കാരുടെ അഭിനന്ദനങ്ങള്‍. സംഘടനകളുടെ നിരന്തര ചര്‍ച്ചകളിലും സര്‍ക്കാര്‍ ഇടപ്പെടലിലും ഒത്തു...

Written by: Sanviya
Subscribe to Filmibeat Malayalam

ഒരു മാസത്തോളം നീണ്ട സിനിമാ സമരം പൊളിച്ച് കൈയില്‍ കൊടുത്ത നടന്‍ ദിലീപിന് സിനിമാക്കാരുടെ അഭിനന്ദനങ്ങള്‍. സംഘടനകളുടെ നിരന്തര ചര്‍ച്ചകളിലും സര്‍ക്കാര്‍ ഇടപ്പെടലിലും ഒത്തു തീര്‍പ്പാക്കാത്ത സമരമാണ് ദിലീപ് തന്ത്രപരമായി പൊളിച്ചത്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍, മള്‍ട്ടിപ്ലക്‌സ് ഉടമകള്‍, സിനി എക്‌സിറ്റേഴ്‌സ് അസോസിയേഷന്‍, തിയറ്റര്‍ ബിസിനസിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെ മുന്‍നിര്‍ത്തി പുതിയ സംഘടന രൂപികരിക്കുമെന്ന ദിലീപിന്റെ നടപടിയാണ് സിനിമാ സമരം പിന്‍വലിക്കാന്‍ കാരണം.

പുതിയ സംഘടന സിനിമയ്ക്ക് വേണ്ടിയുള്ള നല്ല കൂട്ടായ്മയാകുമെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. ഇനി തിയേറ്റര്‍ അടച്ചിടുന്ന സ്ഥിതി ഉണ്ടാവില്ലെന്നും ഇത് എന്റെ വാക്കല്ല മലയാള സിനിമയുടെ വാക്കാണെന്നും ദിലീപ് വ്യക്തമാക്കി. ഇപ്പോഴിതാ ദിലീപിന്റെ തന്ത്രപരമായ നീക്കത്തെ അഭിനന്ദിച്ച് സിനിമാ താരങ്ങള്‍ രംഗത്ത് എത്തിയിരിക്കുന്നു. ഗോപി സുന്ദര്‍, അജു വര്‍ഗീസ് തുടങ്ങിയവര്‍ ദിലീപിന്റെ നടപടിയെ ഫേസ്ബുക്കിലൂടെ അഭിനന്ദിച്ചു.

അഭിന്ദനംകൊണ്ട് സോഷ്യല്‍ മീഡിയ ട്രോളുകളും

അഭിന്ദനംകൊണ്ട് സോഷ്യല്‍ മീഡിയ ട്രോളുകളും

ദിലീപിന്റെ സംഘടനാ രൂപീകരണ തീരുമാനത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ദിലീപിനോട് ഇത്തിരി ബഹുമാനമൊക്കെ തോന്നി തുടങ്ങിയെന്നും ട്രോളര്‍മാര്‍ പറയുന്നു.

എന്റെ റണ്‍വേയില്‍ കയറി കളിച്ചതോണ്ടല്ലേ

എന്റെ റണ്‍വേയില്‍ കയറി കളിച്ചതോണ്ടല്ലേ

എന്തിനാ എന്റെ റണ്‍വേയില്‍ കയറി കളിച്ചത്? അതുക്കൊണ്ടല്ലേ ഞാന്‍ കേറ്റി കളിച്ചത്. ലിബര്‍ട്ടി ബഷീറിന് ദിലീപ് നല്‍കിയ മറുപടിയായി റണ്‍വേ എന്ന ചിത്രത്തിലെ ദിലീപ് ഡയലോഗും ട്രോളുകളായി പ്രത്യക്ഷപ്പെടുന്നുണ്ട്.

ഗോപീ സുന്ദര്‍

സംഗീത സംവിധായകന്‍ ഗോപീ സുന്ദറും ദിലീപിന്റെ തീരുമാനത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. പൊളി ദിലീപേട്ടാ... മലയാള സിനിമയില്‍ നീളാല്‍ വാഴട്ടെ എന്ന് പറഞ്ഞാണ് ഗോപീ സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അജു വര്‍ഗീസ്

നന്ദി ദിലീപേട്ട...ഒരുമാസത്തോളമായി നീണ്ട് നിന്ന സമരം അവസാനിപ്പിക്കാന്‍ മുന്‍ കൈയെടുത്തതിന് അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.

English summary
Film Stars appreciation for dileep strike ending action.
Please Wait while comments are loading...

Malayalam Photos

Go to : More Photos