twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാ സമരം പിന്‍വലിച്ചു; പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രങ്ങള്‍ ഇന്നു മുതല്‍ പ്രദര്‍ശിപ്പിക്കും!

    സിനിമ മേഖലയെ സ്തംഭനത്തിലാക്കിയ സമരത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചത്.

    By Pratheeksha
    |

    ചലച്ചിത്ര രംഗത്തെ പ്രതിസന്ധിയിലാക്കിയ തിയേറ്റര്‍ സമരത്തിന് വിരാമമായി. തിയേറ്റര്‍ ഉടമകള്‍ സമരം പിന്‍വലിച്ചു. സിനിമകള്‍ ഇന്നു മുതല്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.

    സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലായിരുന്നു എക്‌സിബിറ്റ് ഫെഡറേഷന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം.ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാവ് ലിബര്‍ട്ടി ബഷീറാണ് സമരം പിന്‍വലിയ്ക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിയ്ക്കുന്നുവെന്നും വ്യക്തമാക്കിയത്.

    കാഴ്ച്ച തിരിച്ചു കിട്ടിയെന്ന വാര്‍ത്ത വ്യാജം; വൈക്കം വിജയലക്ഷ്മി!കാഴ്ച്ച തിരിച്ചു കിട്ടിയെന്ന വാര്‍ത്ത വ്യാജം; വൈക്കം വിജയലക്ഷ്മി!

    13-1484310633-th

    സിനിമ മേഖലയെ സ്തംഭനത്തിലാക്കിയ സമരത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചത്. സമാന്തര സംഘടന രൂപീകരിക്കാനുള്ള നീക്കം ശക്തമായതും ഫെഡറേഷനെ പ്രതിരോധത്തിലാക്കി.

    തിയറ്റര്‍ വിഹിതം പകുതിയാക്കി ഉയര്‍ത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ഇതേത്തുടര്‍ന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ഡിസംബര്‍ 16 മുതല്‍ സിനിമ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്.

    English summary
    Films Exibiters Federation cancells Thetare strike
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X