twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യ പ്രതികരണം: പെരുച്ചാഴി തുരന്നു തുടങ്ങി

    By Aswathi
    |

    രഞ്ജിത്ത് വിശേഷിപ്പിച്ച കക്കൂസ് ചുവരെഴുത്തുകാരാണല്ലോ ഫേസ്ബുക്ക് ജീവികള്‍. ഇനി അങ്ങനെ അല്ലെങ്കിലും ആണെങ്കിലും ഫേസ്ബുക്ക് എഴുത്തിന് കാര്യമായ മാറ്റമൊന്നും വരാന്‍ പോകുന്നില്ല. കാലിക പ്രശസ്തിയുള്ള കാര്യങ്ങളെയും ഭരണ- പ്രതി പക്ഷത്തെയും കുറിച്ചെഴുതുന്നതിനൊപ്പം സിനിമാകാരെയും സിനിമയെയും കുറിച്ചുള്ള തുറന്ന അഭിപ്രായങ്ങള്‍ പോസ്റ്റുകളായി പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും.

    നല്ല സിനിമകള്‍ വന്നാല്‍ ഫേസ്ബുക്ക് ജീവികളുള്‍പ്പടെയുള്ള സിനിമാ പ്രേക്ഷകര്‍ അംഗീകരിക്കുമെന്നതിന്റെ തെളിവാണ് ഒടുവില്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ 'മുന്നറിയിപ്പു'കള്‍. അങ്ങനെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാലിന്റെ 'പെരുച്ചാഴി'കളും തിയേറ്ററിലെത്തി. ഫസ്റ്റ് ഷോ തന്നെ പോയിരുന്ന് കണ്ട് ഫേസ്ബുക്കില്‍ അഭിപ്രായങ്ങളും എഴുതി തുടങ്ങി. ഒറ്റവാക്കില്‍ ആവറേജ് ചിത്രമാണെന്നാണ് പൊതു അഭിപ്രായം. തുടര്‍ന്ന് വായിക്കൂ...

    ചിരിക്കണോ??

    പെരുച്ചാഴി തുരന്നു തുടങ്ങി

    കിലുക്കം, നാടോടിക്കാറ്റ് പരമ്പര, താളവട്ടം, അയാള്‍ കഥയെഴുതുകയാണ്, ചന്ദ്രലേഖ, യോദ്ധ, മിന്നാരം, ഹലോ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, തുടങ്ങി മോഹന്‍ലാല്‍ തിയേറ്ററില്‍ പ്രേക്ഷകരെ ചിരിപ്പിച്ചുകൊന്ന ചിത്രങ്ങള്‍ ഒത്തിരിയാണ് മലയാളത്തില്‍. ഇതിന്റെ ആവര്‍ത്തനം എന്ന് വിശേഷിപ്പിച്ചാണ് പെരുച്ചാഴി തിയേറ്ററിലെത്തിയത്.

    മോഹന്‍ലാല്‍ പണ്ടും ഇന്നും

    പെരുച്ചാഴി തുരന്നു തുടങ്ങി

    മോഹന്‍ലാല്‍ കഥാപാത്രങ്ങളം അന്നും ഇന്നും എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്കൊപ്പമാണ് പെരുച്ചാഴിയെന്നാണ് ആദ്യ പ്രതികരണം. കുസൃതിത്തരങ്ങളിലൂടെ നിഷ്‌കളങ്ക ചിരിയോടെ മലയാളികള്‍ക്ക് മുന്നിലെത്തിയ മോഹന്‍ലാലിലേക്ക് ഒരു മടങ്ങിപ്പോക്കാണത്രെ പെരുച്ചാഴി

    കഥയില്ലാത്ത കഥാപാത്രമോ

    പെരുച്ചാഴി തുരന്നു തുടങ്ങി

    പണ്ട് എന്ന് വിശേഷിപ്പിക്കുന്നത് ശരിയാണെങ്കില്‍, അന്നൊക്കെ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ കഥയ്ക്കായിരുന്നില്ല അമാനുഷിക കഥാപാത്രങ്ങള്‍ക്കാണ് പ്രധാന്യം നല്‍കിയിരുന്നത്. ആറാം തമ്പുരാനും നരസിംഹവും കിരീടവും ഒന്നും അല്ലെന്നല്ല. കോമഡി ചിത്രങ്ങള്‍ മിക്കതും അങ്ങനെയായിരുന്നു. ഒറ്റ നോട്ടത്തില്‍ പെരുച്ചാഴിയും ആ കോമഡി ചിത്രങ്ങളുടെ പട്ടികയില്‍ പെടുന്നു.

    കൂട്ടുകെട്ട്

    പെരുച്ചാഴി തുരന്നു തുടങ്ങി

    ജഗതി ശ്രീകുമാര്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ന്നപ്പോഴാണ് മോഹന്‍ലാല്‍ മലയാളികളെ അത്രയങ്ങോട്ട് ചിരിപ്പിച്ചത്. കാലം മാറിയപ്പോള്‍ കൂട്ടുകെട്ടും സ്വാഭാവികമായി മാറി. ഒപ്പമഭിനയിച്ച ബാബു രാജ് 'സാള്‍ട്ട് ആന്റ് പെപ്പറി'നെ പോലെ തകര്‍ത്തെങ്കിലും അജു വര്‍ഗീസ് അത്രയങ്ങ് പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    പൊതു അഭിപ്രായം

    പെരുച്ചാഴി തുരന്നു തുടങ്ങി

    തകര്‍പ്പന്‍, സൂപ്പര്‍ ഹിറ്റ് എന്നൊന്നും പറയാന്‍ പറ്റില്ലെങ്കുലും ഒരു ആവറേജ് ചിത്രമാണ് പെരുച്ചാഴി എന്ന തരത്തിലാണ് റിവ്യുകള്‍ വന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ബോറഡിക്കാതെ കണ്ടിരിക്കാനുള്ള ഹാസ്യത്തരങ്ങള്‍ ചിത്രത്തിലുണ്ട്.

    ഫേസ്ബുക്ക് അഭിപ്രായങ്ങള്‍

    പെരുച്ചാഴി തുരന്നു തുടങ്ങി

    ഭിന്നാഭിപ്രായങ്ങളാണ് ഫേസ്ബുക്ക് കൂട്ടുകാരും എഴുതുന്നത്. മോഹന്‍ലാല്‍ പഴയതിലേക്ക് തിരിച്ചു പോയി എന്ന് പറഞ്ഞവര്‍ക്കൊപ്പം 'പെരും' 'ചാഴി' എന്ന് പറഞ്ഞവരുമുണ്ട്. 'പെരുച്ചാഴി രണ്ടര മണിക്കൂര്‍ തടവും അമ്പത് രൂപ പിഴയും' എന്നാണ് ഒരു ഫേസ്ബുക്ക് കൂട്ടുകാരന്റെ റിവ്യു.

    കണ്ട് വന്ന് അഭിപ്രായം പറയൂ

    പെരുച്ചാഴി തുരന്നു തുടങ്ങി

    അമിത പ്രതീക്ഷകള്‍ വയ്ക്കുന്നതാണ് ഏതൊരു സിനിമയ്ക്കും മോശം പ്രതികരണം എഴുതാന്‍ ആസ്വാദകരെ പ്രേരിപ്പിക്കുന്നത്. ഈ പറഞ്ഞതൊക്കെ മനസ്സില്‍ വച്ച് പോയാല്‍ കണ്ടിരിക്കാന്‍ കഴിയുന്ന ഒരു എന്റെര്‍ടൈന്‍മെന്റായിരിക്കും പെരുച്ചാഴി പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

    English summary
    First report of the film Peruchazhi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X