twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരങ്ങളുടെ ആദ്യ പ്രതിഫലം

    By Lakshmi
    |

    ചലച്ചിത്രതാരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാനും അവരുടെ പുതിയ ചിത്രങ്ങള്‍ കാണാനുമെല്ലാം സാധാരണക്കാര്‍ക്ക് എപ്പോഴും വലിയ താല്‍പര്യമാണ്. തങ്ങളുടേതില്‍ നിന്നും വളരെ വ്യത്യസ്തമായ ലോകത്താണ് താരങ്ങള്‍ ജീവിയ്ക്കുന്നത് എന്നൊരു ചിന്ത തന്നെയാണ് ഈ കൗതുകത്തിന് പിന്നിലുള്ളത്. വമ്പന്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ എത്തരത്തിലായിരിക്കും ജീവിയ്ക്കുന്നത്. എവിടെയെല്ലാമായിരിക്കും പോകുന്നത് എന്നതെല്ലാം എപ്പോഴും വാര്‍ത്തയായിക്കൊണ്ടിരിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. ഇന്ന് വമ്പന്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളെല്ലാം ഒരുകാലത്ത് സിനിമയില്‍ വെറും തുടക്കക്കാരായിരുന്നു. ചിലര്‍ തുച്ഛമായ പ്രതിഫലം വാങ്ങിയും ചിലര്‍ പ്രതിഫലമൊന്നും ഇല്ലാതെ തന്നെയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചവരാണ്.

    ആദ്യചിത്രത്തിന് തന്നെ ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങിയ താരങ്ങള്‍ ആരും തന്നെ ഉണ്ടാകാനിടയില്ല, പ്രത്യേകിച്ചും ഇന്ന് സൂപ്പര്‍താരങ്ങളും മുന്‍നിരതാരങ്ങളുമായി തിളങ്ങുന്നവരുടെ കാലത്ത്. സിനിമയിലെത്തുന്നതിന് മുമ്പ് മറ്റ് പല ജോലികളും ചെയ്ത താരങ്ങള്‍ ഏറെയുണ്ട്. ഇതാ ബോളിവുഡില്‍ സിനിമയിലെത്തുന്നതിന് മുമ്പേയും ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോഴുമെല്ലാം താരങ്ങള്‍ക്ക് ലഭിച്ച ആദ്യ പ്രതിഫലം.

    അമിതാഭ് ബച്ചന്‍

    താരങ്ങളുടെ ആദ്യ പ്രതിഫലം

    ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വ്യക്തിപ്രഭാവമുള്ള താരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. എഴുപതുകളില്‍ സിനിമയിലെത്തിയ ബച്ചന്‍ സിനിമയിലെത്തുന്നതിന് മുമ്പ് കൊല്‍ക്കത്തയിലെ രു ഷിപ്പിങ് കമ്പനിയില്‍ ജോലിചെയ്തിരുന്നു. അന്ന് അദ്ദേഹത്തിന് ലഭിച്ചിരുന്ന ശംബളം 500 രൂപയായിരുന്നു.

    ഷാരൂഖ് ഖാന്‍

    താരങ്ങളുടെ ആദ്യ പ്രതിഫലം

    ലോകത്തെ തന്നെ ഏറ്റവും സമ്പന്നരായ സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇടംനേടിക്കഴിഞ്ഞ ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്‍. സിനിയിലെത്തി കോടികള്‍ കൊയ്യുന്നതിന് മുമ്പ് വളരെ ബുദ്ധിമുട്ടി ജീവിച്ചിരുന്നയാളായിരുന്നു ഷാരൂഖ്. ഒരുകാലത്ത് കണ്‍സേര്‍ട്ട് അറ്റന്‍ഡന്റായി ജോലിചെയ്തിരുന്ന ഷാരൂഖിന് പ്രതിഫലമായി ലഭിച്ചിരുന്നത് 50രൂപയായിരുന്നു.

    ധര്‍മ്മേന്ദ്ര

    താരങ്ങളുടെ ആദ്യ പ്രതിഫലം

    ബോളിവുഡിലെ അതികായനായ ധര്‍മ്മേന്ദ്രയും വളരെ ചെറിയ നിലയില്‍ നിന്നും സിനിമയിലെത്തി വളര്‍ന്ന താരമാണ്. ആദ്യ ചിത്രത്തിന് തനിയ്ക്ക് 51രൂപയാണ് പ്രതിഫലം ലഭിച്ചതെന്നകാര്യം പലേടത്തും ധര്‍മ്മേന്ദ്ര തുറന്നുപറയാറുണ്ട്.

    രോഹിത് ഷെട്ടി

    താരങ്ങളുടെ ആദ്യ പ്രതിഫലം

    ഇന്ന് ലക്ഷങ്ങളുടെയും കോടികളുടെയും കണക്ക് പറയാനുണ്ടെങ്കിലും തൊണ്ണൂറുകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്യുമ്പോള്‍ രോഹിത് ഷെട്ടിയ്ക്ക് ലഭിച്ചിരുന്നത് 35രൂപയായിരുന്നു.

    സോനം കപൂര്‍

    താരങ്ങളുടെ ആദ്യ പ്രതിഫലം

    അനില്‍ കപൂറിന്റെ മകളായി കപൂര്‍ കുടുംബത്തില്‍ പിറന്ന സോനത്തിന്റെ പേര് എങ്ങിനെ ഈ പട്ടികയില്‍ എന്ന് ഏവരും അതിശയപ്പെടും. പക്ഷേ വളരെ ചെറിയ പ്രായത്തില്‍ത്തന്നെ സ്വന്തം ആവശ്യങ്ങള്‍ക്ക് സോനം ജോലിചെയ്ത് പണം കണ്ടെത്താന്‍ തുടങ്ങിയിരുന്നു. പതിനെട്ടാം വയസില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്ത സോനത്തിന് ലഭിച്ചിരുന്നത് 3000 രൂപയായിരുന്നു, ഇതായിരുന്നു സോനത്തിന്റെ ആദ്യ പ്രതിഫലം.

    പ്രിയങ്ക ചോപ്ര

    താരങ്ങളുടെ ആദ്യ പ്രതിഫലം

    ഇന്ന് ബോളിവുഡിലെ മിന്നും താരമാണ് പ്രിയങ്ക ചോപ്ര, ഗായികയെന്ന നിലയില്‍ ഇപ്പോള്‍ ആഗോള പ്രശസ്തിനേടുകയും ചെയ്തു. ഇന്ന് കോടികളുടെ ആസ്തിയുള്ള പ്രിയങ്ക ആദ്യമായി ഒരു പ്രൊഫഷണല്‍ അസൈന്‍മെന്റ് ചെയ്തപ്പോള്‍ ലഭിച്ച പ്രതിഫലം 5000 രൂപയായിരുന്നു. ഈ തുകയില്‍ ഒരുപൈസ പോലും ചെലവാക്കാതെ പ്രിയങ്ക അമ്മയുടെ കയ്യില്‍ നല്‍കുകയായിരുന്നുവത്രേ.

    ഹൃത്തിക് റോഷന്‍

    താരങ്ങളുടെ ആദ്യ പ്രതിഫലം

    കോടികളുടെ ആസ്തിയുള്ള രാകേഷ് റോഷന്റെ മകനായ ഹൃത്തിക്കിന് ആദ്യ ചിത്രമായ ആഷയില്‍ അഭിനയിച്ചതിന് നൂറുരൂപയില്‍ക്കുറവായിരുന്നുവത്രേ പ്രതിഫലം ലഭിച്ചത്.

    അക്ഷയ് കുമാര്‍

    താരങ്ങളുടെ ആദ്യ പ്രതിഫലം

    ഇന്ന് വലിയ സമ്പന്നനായ താരമാണ് അക്ഷയ് കുമാര്‍. പക്ഷേ ഒരുകാലത്ത് ബാങ്കോക്കില്‍ വെയ്റ്ററും പാചകക്കാരനുമെല്ലാമായി ജോലിചെയ്തിരുന്ന അക്ഷയ് യ്ക്ക് ലഭിച്ചിരുന്നത് 1500 രൂപയായിരുന്നു.

    ജോണ്‍ എബ്രഹാം

    താരങ്ങളുടെ ആദ്യ പ്രതിഫലം

    ഇന്ന് ബോളിവുഡിലെ ചോക്ലേറ്റ് നായകനായ ജോണ്‍ എബ്രഹാമും ലക്ഷങ്ങള്‍ സമ്പാദിക്കുന്നുണ്ട്. മോഡലിങ്ങില്‍ എത്തുന്നതിന് മുമ്പ് ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ജോലിചെയ്തിരുന്ന ജോണിന് ലഭിച്ചിരുന്നത് 11,800 രൂപയായിരുന്നു.

    ഇമ്രാന്‍ ഹഷ്മി

    ജോണ്‍ എബ്രഹാം

    ജന്നത്ത്, മര്‍ഡര്‍, ഷാങ്ഹായ് തുടങ്ങിയ ചിത്രങ്ങളിലൂടെ താരമായി മാറിയ ഇമ്രാന്‍ ഹഷ്മി ഏഴാം വയസില്‍ത്തന്നെ പരസ്യചിത്രങ്ങളിലും മറ്റും അഭിനയിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഗുഡ്‌നൈറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ ഇമ്രാന് ആദ്യം ലഭിച്ച പ്രതിഫലം 2500 രൂപയായിരുന്നു.

    English summary
    Remuneration, Actor, Actress, Amitabh Bachchan, Sharukh Khan, Akshay Kumar, Sonam Kapoor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X