» 

മംഗ്ലീഷിലെ ഗാനം സൂപ്പര്‍ഹിറ്റ്

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

മമ്മൂട്ടിയുടെ പുതിയ ചിത്രമായ മംഗ്ലീഷിലെ ഗാനം പുറത്തിറങ്ങി. ഉല്ല ഉല്ല...ഉല്ല...അല്ലിമുല്ലയല്ല എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനം വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഹിറ്റായിക്കഴിഞ്ഞു. ഗോപി സുന്ദറാണ്ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തേ ചിത്രത്തിന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച പ്രമോ ഗാനം പുറത്തുവന്നിരുന്നു.

ചിത്രത്തിലെ നായികയായ കാരലിന്‍ ബെകും ശൃന്ദ അഷബ്, മമ്മൂട്ടി എന്നിവരെല്ലാം ഈ ഗാനരംഗത്തുണ്ട്. രസകരമായ ദൃശ്യങ്ങളുമായിട്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

ഇതിനിടെ മംഗ്ലീഷിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഒരു ഭാഗം പോലും എഡിറ്റ് ചെയ്യാതെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. ജൂലൈ 27ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

റെഡ് വൈന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സലാം ബാപ്പുവിന്റെ രണ്ടാമത്തെ ചിത്രമാണ് മംഗ്ലീഷ്. മമ്മൂട്ടി മാലിക് ഭായ് എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ കൊച്ചിയിലെത്തുന്ന ടൂറിസ്റ്റിന്റെ വേഷത്തിലാണ് കാരലിന്‍ ബെക് അഭിനയിക്കുന്നത്. ടിനി ടോം, വിനയ് ഫോര്‍ട്ട്, സുധീര്‍ കരമന, ജോജോ, അനീഷ് ജി മേനോന്‍ എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Read more about: manglish, music, mammootty, song, gopi sundar, മംഗ്ലീഷ്, മമ്മൂട്ടി, ഗാനം, സംഗീതം, ഗോപി സുന്ദര്‍, കാരലിന്‍ ബെക്
English summary
First song of Mammootty starrer Salam Bapu's movie Manglish is out in Youtube, it is getting good response from public

Malayalam Photos

Go to : More Photos