» 

നല്ല നടന്‍ മമ്മൂട്ടി, നടി മീര

 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

കൊച്ചി : ഏറ്റവും മികച്ച നടനുളള ഫൊക്കാന അവാര്‍ഡ് മമ്മൂട്ടിക്ക്. നല്ല നടി മീരാ ജാസ്മിനാണ്.

മികച്ച സംവിധായകന്‍ ലാല്‍ ജോസാണ്. ജനപ്രിയ സിനിമയുടെ സംവിധായകനായി ഷാഫിയെയും തിരഞ്ഞെടുത്തു.

സമഗ്ര സംഭാവനയ്ക്കുളള പുരസ്കാരം ജഗതി ശ്രീകുമാറിനാണ്. വിതരണ മേഖലയിലെ മികവിന് വൈശാഖാ രാജനും അവാര്‍ഡുണ്ട്. ഫൊക്കാന പ്രസിഡന്റ് പി ശശിധരന്‍ നായരാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.

മറ്റു പുരസ്കാരങ്ങള്‍ താഴെ പറയുന്നു.

ഗാനരചന - വയലാര്‍ ശരത് ചന്ദ്രവര്‍മ്മ,
സംഗീതസംവിധായകന്‍ - , അലക്സ്പോള്‍ 
ഗായകന്‍ -   മധുബാലകൃഷ്ണന്‍
ഗായിക - ശ്വേത
സഹനടന്‍ -  മനോജ്.കെ.ജയന്‍
സഹനടി - ശ്വേതാമേനോന്‍ 
ഹാസ്യനടന്‍ - സുരാജ് വെഞ്ഞാറമ്മൂട് 
ബാലതാരം - ഗണപതി ,
താരജോടി - പൃഥിരാജ്- റോമ 
മികച്ച അവതാരക - രഞ്ജിനി ഹരിദാസ്

മികച്ച നടന് രണ്ടു ലക്ഷം രൂപയും നടിക്ക് ഒരു ലക്ഷം രൂപയുമാണ് അവാര്‍ഡ് തുക. മികച്ച സംവിധായകനും സമഗ്ര സംഭാവനയ്ക്ക് അരലക്ഷം രൂപ നല്‍കും.
 

Malayalam Photos

Go to : More Photos