twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതത്തില്‍ ആദ്യമായി പ്രിയദര്‍ശന്‍ കരഞ്ഞുപോയ നിമിഷം

    By Aswathi
    |

    ഇപ്പോള്‍ പ്രിയദര്‍ശന് പൊതുവെ കണ്ടകശനിയാണ്. എടുക്കുന്ന ചിത്രങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി പൊട്ടുന്നു. ഗീതാഞ്ജലിയ്ക്ക് ശേഷം ഇപ്പോള്‍ റിലീസായിരിക്കുന്ന ആമയും മുയലും ഓടി എങ്ങുമെത്തിയില്ല. പക്ഷെ എക്കാലത്തും പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാള്‍ തന്നെയായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    തുടര്‍ച്ചയായി കോമഡി ട്രാക്കില്‍ ചിത്രമെടുത്തിരുന്ന പ്രിയന്‍ കാലാപാനി എന്ന ചിത്രത്തിലൂെട പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു. പിന്നീട് കാഞ്ചീവരം എന്ന ചിത്രം സംവിധാനം ചെയ്തപ്പോള്‍ ദേശീയതലം വരെ ശ്രദ്ധിക്കപ്പെട്ടു.

    priyadarshan

    ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഒരുപാട് അനുഭവിച്ച പ്രിയന്‍ ജീവിതത്തില്‍ അന്നാദ്യമായി കരഞ്ഞു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അച്ഛനെ കുറിച്ച് പരമാര്‍ശിക്കുകയുണ്ടായി. അപ്പോഴാണ് സംവിധായകന്‍ ഇക്കാര്യം ഓര്‍ത്തത്.

    എന്റെ സിനിമകളെ കുറിച്ചൊന്നും അച്ഛന്‍ ഒരിക്കലും അഭിപ്രായം പറയുമായിരുന്നില്ല. മോഹന്‍ലാലിനെയും ജഗതിയെയുമൊക്കെ വലിയ ഇഷ്ടമായിരുന്നു. കാലാപാനി എന്ന സിനിമ കണ്ടപ്പോഴാണ് ആദ്യമായി അച്ഛന്‍ എന്നോട് അഭിപ്രായം പറയുന്നത്. ഇങ്ങനെ വേണം സിനിമയെടുക്കാന്‍ എന്ന് പറഞ്ഞു.

    കാഞ്ചീവരം എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോഴും ഇത് തന്നെ പറഞ്ഞു. പത്മശ്രീ ലഭിച്ചപ്പോള്‍ അച്ഛന്‍ എന്നെ ഫോണില്‍ വിളിച്ചു. 'അയാം പ്രൗഡ് ഓഫ് യു' എന്ന പറഞ്ഞു. ജീവിതത്തില്‍ ആദ്യമായി ഞാന്‍ കരഞ്ഞു പോയ നിമിഷമായിരുന്നു അത്.- പ്രിയദര്‍ശന്‍ പറഞ്ഞു.

    English summary
    For the first time i ever cried in life was my father appreciated me when i won pathmasree award: Priyadarshan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X