twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അമ്മ'യുടെ ജീവിതകഥ ലോകസിനിമയിലേക്ക്

    By Aswathi
    |

    Amrythanandamayi
    ദില്ലി: മാതാ അമൃതാനന്ദമയിയുടെ ജീവിതം ലോക സിനിമ ഒപ്പിയെടുക്കുന്നു. ഹോളിവുഡിലെയും ബോളിവുഡിലെയും ബ്രിട്ടീഷിലെയും പ്രമുഖര്‍ കൈകോര്‍ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റിച്ചാഡ് ആറ്റന്‍ ബറോയാണ്. 'അമ്മ' എന്ന് തന്നെയാണ് ചിത്രത്തിന് പേര്‍ നല്‍കിയിരിക്കുന്നത്. ഗാന്ധി ചിത്രത്തിന്റെ നിലവാരത്തില്‍ ലോകോത്തര ഫ്രഞ്ച് നിര്‍മ്മാതാവ് മാനുവല്‍ കൊളാസ് ഡി ലാറോഷെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമ്മയുടെ വേഷം ചെയ്യാനുള്ള അവസരം കാത്തിരിക്കുന്നത് ഒരു മലയാളി നടിയയെയാണ്.

    അമൃതാനന്ദമയിയുടെ കുട്ടിക്കാലം മുതല്‍ ഇതുവരെയുള്ള ജീവിതം അവതരിപ്പിക്കാന്‍ മലയാളത്തില്‍ നിന്നുള്ളവരെ തിരഞ്ഞെടുക്കുമെന്ന് ചിത്രം നിര്‍മ്മിക്കുന്ന ലോട്ടസ് പ്രൊഡക്ഷന്‍സിന്റെ മേധാവിയും അമ്മയുടെ ഭക്തനുമായ മാനുവല്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. അമ്മയുടെ റോള്‍ അവതരിപ്പിക്കാന്‍ പറ്റിയ നടിമാര്‍ നിലവില്‍ മലയാളത്തില്‍ ഇല്ലെങ്കില്‍ പുതുമുഖങ്ങള്‍ക്കാണ് അടുത്ത അവസരം.

    കാന്‍ ചലച്ചിത്ര മേളയില്‍ ഇടം പിടിക്കുംവിധം ഉന്നത നിലവാരത്തിലുള്ള ചിത്രമായാണ് കേരളത്തിന്റെ പശ്ചാത്തിലത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി അണിയിച്ചൊരുക്കുക. ചിത്രത്തിനു വേണ്ടി പ്രമുഖ ഇന്ത്യന്‍ സംവിധായകരുടെ സേവനം തേടുമെന്നും മാനുവല്‍ അറിയിച്ചു. അമ്മയുെട ഭക്തരായ വിദേശികളുടെ റോളുകള്‍ ചെയ്യുന്നത് ബോളിവുഡ്, ഹോളിവുഡ്, ബ്രിട്ടീഷ് സിനിമകളിലെ മുന്‍നിര നായികമാന്‍ തന്നെയായിരിക്കും. മറ്റ് വേഷങ്ങളിലേക്ക് മലയാളത്തിലെ നടന്മാരെയും പരിഗണിച്ചിട്ടുണ്ട്.

    അമ്മയുടെ അറുപതാം പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 27ന് ചിത്രീകരണം ആരംഭിക്കും. അമ്മയെ കുറിച്ച് 2004ല്‍ മാനുവല്‍ നിര്‍മ്മിച്ച 'ദര്‍ശന്‍' കാന്‍ ചലച്ചിത്രമേളയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ച് വര്‍ഷത്തോളം ബുന്ധമത സന്യാസിയായി ജിവിച്ചിരുന്ന മാനുവല്‍ ബുന്ധമതത്തെയും ദലൈലാമയെയും കുറിച്ച് ഒരുക്കിയ 'കാലചക്ര' എന്ന ഡോക്യുമെന്ററി അടുത്ത വര്‍ഷം പുറത്തിറങ്ങും.

    English summary
    French producer make a movie bases Mata Amruthanandamayi's life who is a Hindu spiritual leader and guru.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X