twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    11-11-11ന്റെ വിശേഷവുമായി ഫ്രൈഡേ

    By Nirmal Balakrishnan
    |

    ലോകം മുഴുവന്‍ പന്തയം വച്ച ദിനമായിരുന്നു 2011 നവംബര്‍ 11. സാധാരണ ദിവസം പോലെയായിരുന്നു അന്നെങ്കിലും ആഘോഷിക്കാന്‍ ദിനം കണ്ടെത്തുന്നവര്‍ക്ക് ഈ അക്കം വലിയൊരു സംഭവദിവസം തന്നെയായിരുന്നു. അന്ന് ലോകത്തിന്റെ പലയിടത്തും പലതും സംഭവിച്ചു. ആലപ്പുഴ പട്ടണത്തില്‍ അന്ന് കുറച്ചു പേര്‍ക്കു സംഭവിക്കുന്ന കാര്യങ്ങള്‍ ഒരു സസ്‌പെന്‍സോടെ പറയുകയാണ് ഫ്രൈഡെ എന്ന ചിത്രത്തിലൂടെ നവാഗതനായ ലിജിന്‍ ജോസ്. ഓഗസ്റ്റ് 18ന് തിയറ്ററിലെത്തുന്ന ചിത്രത്തിന് പറയാന്‍ ഒത്തിരി പുതുമകളുണ്ട്.

    11-11-11 എന്ന ദിനത്തിന്റെ പ്രത്യേകത തന്നെയാണ് ആദ്യത്തേത്. അഭിഷേക് ബച്ചന്‍- ഐശ്വര്യ ദമ്പതികള്‍ക്കു കുഞ്ഞുപിറക്കുമെന്നായിരുന്നു അന്നത്തെ ഇന്ത്യയിലെ പ്രധാന വാതുവെപ്പ്. പക്ഷേ ആ ദിനമൊക്കെ കഴിഞ്ഞാണ് ഐശ്വര്യ പ്രസവിച്ചത്.
    സാധാരണക്കാരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവമാണ് ഫ്രൈഡ എന്ന ചിത്രത്തില്‍ ലിജിന്‍ പറയുന്നത്. ന്യൂജനറേഷന്‍ ചിത്രങ്ങളുടെ ശ്രേണിയില്‍ ഇറങ്ങുന്ന ചിത്രവും ഫഹദ് നായകനുമായതിനാല്‍ വളരെ താല്‍പര്യത്തോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

    ഓണചിത്രങ്ങളുടെ മല്‍സരത്തില്‍ ആദ്യം വെടിപൊട്ടിക്കുന്ന ചിത്രം കൂടിയാണ് ഫ്രൈഡേ. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരുടെ ബ്രഹ്മാണ്ഡചിത്രങ്ങളോടു മല്‍സരിക്കുകയാണ് ഈ കൊച്ചുുചിത്രം. ന്യൂജനറേഷന്‍ ചിത്രങ്ങളും സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളും ഒന്നിച്ചിറങ്ങുന്ന സീസണിലെല്ലാം ന്യൂജനറേഷന്‍ ചിത്രങ്ങളാണ് വിജയം കൊയ്യാറുള്ളതെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.

    ടി.കെ.രാജീവ്കുമാറിന്റെ അസോസിയേറ്റ് ആയിരുന്നു സംവിധായകന്‍ ലിജിന്‍. തിരക്കഥാകൃത്ത് നജീം കോയയുടെ രണ്ടാമത്തെ ചിത്രമാണ്. ആദ്യചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു. കേരളത്തിലെ 45 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നെടുമുടി വേണു, ആന്‍ അഗസ്റ്റിന്‍, വിജയരാഘവന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്.

    ഇടവേളയ്ക്കു ശേഷം ആന്‍ അഗസ്റ്റിന്‍ നായികയായെത്തുന്ന ചിത്രം കൂടിയാണിത്. ഓട്ടോഡ്രൈവറുടെ വേഷത്തിലാണ് ഫഹദ് ഫാസില്‍. അഭിനയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ച ശേഷം ഫഹദിന്റെതായി തിയറ്ററിലെത്തുന്ന ചിത്രം കൂടിയാണിത്. മലയാളത്തില്‍ നിന്ന് ചെറുതും വലുതമായി 54 താരങ്ങളാണ് ഫ്രൈഡേയില്‍ എത്തുന്നത്. വ്യത്യസ്ത മേഖലയിലുള്ളവരുടെ ജീവിതം ഒടുവില്‍ ഒരു സംഭവത്തിലേക്ക് എത്തിച്ചേരുന്നതാണ് പ്രമേയം.

    ന്യൂജനറേഷന്‍ ചിത്രങ്ങളുടെ ക്യാമറാമാന്‍ ജോമോന്‍ തോമസ് ആണ് ക്യാമറ. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍മറയത്ത് ആണ് ജോമോന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. കണ്ണൂരിന്റെയും തലശേരിയുടെയും ഇതുവരെ കാണാത്ത സൗന്ദര്യമാണ് ജോമോന്‍ ഈ ചിത്രത്തിനു വേണ്ടി പകര്‍ത്തിയത്. ഉസ്താദ് ഹോട്ടല്‍, തട്ടത്തിന്‍ മറയത്ത് എന്നിവയ്ക്കു ശേഷം റിലീസ് ചെയ്യുന്ന യൂത്ത് ഓറിയന്റഡ് ചിത്രമാണ് ഫ്രൈഡേ. അതുകൊണ്ടു തന്നെ യുവാക്കള്‍ തന്നെയാണ് അണിയറക്കാരുടെ പ്രതീക്ഷയും.

    English summary
    ‘Friday’, releasing on August 18, being directed by Lijin Jose stars Fahad Fazil, Ann Augustine and Asha Sarath in the lead roles.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X