twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകനെതിരെ ഗണേഷ്‌കുമാര്‍

    By Nisha Bose
    |
    <ul id="pagination-digg"><li class="previous"><a href="/news/ganesh-kumar-against-director-1-104361.html">« Previous</a>

    Ganesh Kumar
    'ബാച്ചിലര്‍ പാര്‍ട്ടി'യുടെ വ്യാജ പ്രതി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുകയും കാണുകയും ചെയ്ത ആയിരത്തിലധികം പേര്‍ക്കെതിരെ ആന്റി പൈറസി സെല്‍ കേസെടുത്തത് സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

    കേസ് നിലനില്‍ക്കുന്നതല്ലെന്നും ഇന്റര്‍നെറ്റിലൂടെ സിനിമ കാണുന്നത് അത്ര വലിയ കുറ്റമൊന്നുമല്ലെന്ന് വാദിച്ചവരും കുറവല്ല. ഒരു പ്രമുഖ സംവിധായകനും ഇന്റര്‍നെറ്റിലൂടെ അനധികൃതമായി സിനിമ കാണുന്നത് വലിയ കുറ്റമൊന്നുമല്ലെന്ന രീതിയില്‍ പ്രതികരിച്ചിരുന്നു. താനും നെറ്റിലൂടെ സിനിമ കാണാന്‍ ഇഷ്ടപ്പെടുന്നുവെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ഇതിനെതിരെ മന്ത്രി ഗണേഷ് കുമാര്‍ രംഗത്തെത്തി.

    സംവിധായകനെ താന്‍ നേരിട്ട് ഫോണില്‍ വിളിച്ചുവെന്നും നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടുവെന്നും ഗണേഷ് വ്യക്തമാക്കി. നെറ്റില്‍ വ്യാജ സിനിമ അപ് ലോഡ് ചെയ്യുന്നതും കാണുന്നതും സൈബര്‍ നിയമപ്രകാരം കുറ്റകരമാണെന്ന ബോധം എല്ലാവര്‍ക്കും വേണമെന്നും മന്ത്രി പറഞ്ഞു.

    ഓര്‍ഡിനറി സിനിമയുടെ ഒറിജിനല്‍ സിഡി വിപണിയില്‍ ഇറങ്ങിയ ആദ്യ ദിവസം അതിന്റെ 88,000 സിഡികള്‍ വിറ്റുപോയി. എന്നാല്‍ അടുത്ത ദിവസം തന്നെ വ്യാജന്‍ നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇതെ തുടര്‍ന്ന് സിഡി വില്‍പ്പന ഇടിഞ്ഞു. മലയാള സിനിമ നിലനില്‍ക്കണമെങ്കില്‍ ആന്റി പൈറസി സെല്ലിന്റെ പ്രവര്‍ത്തനം ശ്ക്തമാക്കണം. വ്യാജ സിനിമ നെറ്റില്‍ കയറ്റുന്നതും വ്യാജ സിഡി നിര്‍മ്മിക്കുന്നതും തടയണം. എന്നാല്‍ ഇതെല്ലാം നിസാരമായ കാര്യങ്ങളാണെന്നും ഫലപ്രദമായി തടയാനാവില്ലെന്നുമുള്ള രീതിയിലുള്ള ചിലരുടെ പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

    ആദ്യ പേജില്‍
    വ്യാജ സിനിമ: പിന്നോട്ടില്ലെന്ന് ഗണേഷ്‌കുമാര്‍

    <ul id="pagination-digg"><li class="previous"><a href="/news/ganesh-kumar-against-director-1-104361.html">« Previous</a>

    English summary
    A month ago, the CDs of the films Ordinary and Grand Master released by the same company were illegally seen on the Net by 30 lakh and 12 lakh persons respectively, the press note said.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X