» 

മങ്കീസില്‍ തന്റേടിപ്പെണ്ണായി ഗൗതമി നായര്‍

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

മങ്കീസില്‍ തന്റേടിയായി ഗൗതമി നായര്‍
വളരെക്കുറച്ച് ചിത്രങ്ങള്‍ കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കഴിഞ്ഞ നടിയാണ് ഗൗതമി നായര്‍. ഗൗതമിയുടെ കണ്ണുകള്‍ക്കും വളരെ സ്വാഭാവികമായ അഭിനയരീതിയ്ക്കും മലയാളത്തില്‍ ഇതിനകം തന്നെ അനേകം ആരാധകരായിക്കഴിഞ്ഞു. ലിജിന്‍ ജോസിന്റെ മങ്കീസ് എന്ന ചിത്രത്തിലാണ് ഗൗതമി അടുത്തതായി അഭിനയിക്കുന്നത്.

സുനില്‍ ഇബ്രാഹിമിന്റെ ചാപ്‌റ്റേര്‍സ് എന്ന ചിത്രത്തിലാണ് ഗൗതമി അവസാനമായി അഭിനയിച്ചത്. അതില്‍ ഒരു നാടന്‍ പെണ്‍കുട്ടിയുടെ വേഷമായിരുന്നു ഗൗതമിയ്ക്ക്. മങ്കീസില്‍ ഒരു നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിചെയ്യുന്ന തന്റേടിയായ സല്‍മയെന്ന പെണ്‍കുട്ടിയെയാണ് മങ്കീസില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. മൂന്ന് യുവാക്കളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സണ്ണി വെയിന്‍, സിദ്ധാര്‍ത്ഥ ഭരതന്‍, മനു എന്നിവരാണ് ചിത്രത്തില്‍ നായകതുല്യമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്- ഗൗതമി പറയുന്നു.

രണ്ടുമാസങ്ങള്‍ കഴിഞ്ഞാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് ലിജിന്‍ ജോസ് പറയുന്നു. താരസംഘടനയായ അമ്മയുടെ സ്റ്റേജ്‌ഷോയ്ക്കുവേണ്ടി അഭിനേതാക്കളെല്ലാം റിഹേഴ്‌സല്‍ ക്യാമ്പിലായതാണ് ചിത്രം വൈകാന്‍ ഇടയാക്കിയതെന്നും ലിജിന്‍ വ്യക്തമാക്കി.

രാജേഷ് ഗോപന്റെ സ്ത്രീപക്ഷ ചിത്രമായ മിററിലും ഗൗതമി മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്വേത മേനോന്‍, മേഘ്‌ന രാജ്, ഭാമ, അപര്‍ണ നായര്‍ എന്നിവരാണ് മിററിലെ മറ്റുതാരങ്ങള്‍.

Read more about: gauthami nair, monkeys, lijin jose, actress, ഗൗതമി നായര്‍, മങ്കീസ്, ലിജിന്‍ ജോസ്, സണ്ണി വെയിന്‍, സിദ്ധാര്‍ത്ഥ്, മനു, നടി, മിറര്‍
English summary
Gauthami Nair is gearing up for the role of a next-door-girl in Lijin Jose's Monkeys.

Malayalam Photos

Go to : More Photos