twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗീതുവിന്റെ ലയേഴ്‌സ് ഡൈസ് ഓസ്‌കാറിന്

    By Aswathi
    |

    മലയാളികളുടെ പ്രിയപ്പെട്ട നടി ഗീതു മോഹന്‍ദാസ് ആദ്യമായി സംവിധാനം ചെയ്ത 'ലയേഴ്‌സ് ഡൈസ്' ഓസ്‌കാറിന്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജെനറല്‍ സെക്രട്ടറി സുപ്രന്‍ സെന്നാണ് ചിത്രം ഓസ്‌കാറിനുള്ള ഇന്ത്യന്‍ എന്‍ട്രിയായിരിക്കുന്നു എന്ന് അറിയിച്ചത്.

    ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിലെ അഭിനയത്തിന് ഗീതാഞ്ജലി താപ്പയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഗീതുവിന്റെ ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയ്ക്ക് ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

    geethu-mohandas

    87 ആമത് അക്കാഡമി അവാര്‍ഡില്‍ മികച്ച വിദേശ ചിത്രമായും ലയേഴ്‌സ് ഡൈസ് തിരഞ്ഞെടുക്കപ്പെട്ടു. നവാസുദ്ദീന്‍ സിദ്ദിഖാണ് ചിത്രത്തിലെ നായകവേഷം ചെയ്തത്. ഭര്‍ത്താവിനെ അന്വേഷിച്ച് കൈക്കുഞ്ഞുമായി ഇറങ്ങിത്തിരിക്കേണ്ടിവരുന്ന യുവതിയുടെ കഥ പറഞ്ഞ ചിത്രമാണ് ലയേഴ്‌സ് ഡൈസ്.

    'കേള്‍ക്കുന്നുണ്ടോ' എന്ന ഹ്രസ്വചിത്രം ഒരുക്കി ആസ്വാദകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ ഗീതുവിന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമകൂടെയാണിത്. ഹിന്ദിയില്‍ ഒരുക്കിയ ചിത്രം നിരൂപക ശ്രദ്ധ നേടിയിരുന്നു.

    12 അഗംങ്ങളടങ്ങുന്ന ജൂറിയാണ് ചിത്രത്തെ ഓസ്‌കാറിലേക്കുള്ള ഇന്ത്യന്‍ എന്‍ട്രി കടത്തിയത്. 30 ചിത്രങ്ങളില്‍ നിന്ന് ലയേഴ്‌സ് ഡൈസ് തിരഞ്ഞെടുക്കുകയായിരുന്നു.

    English summary
    National Award winning Hindi film 'Liar's Dice', starring acclaimed actors Geetanjali Thapa and Nawazuddin Siddiqui, has been zeroed in on as India's entry for the best foreign film category at the 87th Academy Awards. ''Liar's Dice' is the chosen film as India's Oscar entry this time,' Supran Sen, general secretary, FFI told
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X