»   » കാവ്യക്കും രക്ഷിക്കാനായില്ല, ദിലീപിന്റെ പണികളൊന്നും ഏശുന്നില്ല, ജോര്‍ജ്ജേട്ടന്‍റെ പൂരം പൊളിയുന്നു

കാവ്യക്കും രക്ഷിക്കാനായില്ല, ദിലീപിന്റെ പണികളൊന്നും ഏശുന്നില്ല, ജോര്‍ജ്ജേട്ടന്‍റെ പൂരം പൊളിയുന്നു

Written by: Rohini
Subscribe to Filmibeat Malayalam

ഏറെ നാളുകള്‍ക്ക് ശേഷമാണ് ദിലീപിന്റെ ഒരു സിനിമ തിയേറ്ററിലെത്തുന്നത്. ഏറെ പ്രതീക്ഷകളോടെ എത്തിയ ജോര്‍ജ്ജേട്ടന്‍സ് പൂരം പക്ഷെ ആരാധകരെ പോലും നിരാശപ്പെടുത്തുന്ന തരത്തിലാണ് ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്.

ആ നടനെ കണ്ടു പഠിക്കാന്‍ ഫാസില്‍ ഫഹദിനോട് പറഞ്ഞു, ഏത് നടന്‍ ? മമ്മൂട്ടിയോ മോഹന്‍ലാലോ ..?


ആദ്യ ദിവസം തിയേറ്ററില്‍ മോശമല്ലാത്ത കലക്ഷനും സമ്മിശ്ര പ്രതികരണങ്ങളും നേടിയെങ്കിലും ദിവസം കഴിയുന്തോറും അത് പിന്നോട്ട് പോകുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ചിത്രം നേടിയത് നാല് കോടി രൂപയാണ്. വിശദമായി വായിക്കാം...


ഇതുവരെ കലക്ഷന്‍

ഇതുവരെ കലക്ഷന്‍

ഏപ്രില്‍ 1, ശനിയാഴ്ചയാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് നാല് ദിവസം കഴിയുമ്പോഴേക്കും ചിത്രം നേടിയത് വെറും 4.43 കോടി രൂപയാണ്. ദിലീപ് ഫാന്‍സിനെ വളരെ അധികം നിരാശപ്പെടുത്തുന്ന കലക്ഷന്‍ റിപ്പോര്‍ട്ടാണ് ഇത്.


കുറഞ്ഞ് കുറഞ്ഞ് വരുന്നു

കുറഞ്ഞ് കുറഞ്ഞ് വരുന്നു

ആദ്യ ദിവസം ചിത്രം 1.82 കോടി രൂപയാണ് കലക്ഷന്‍ നേടിയത്. ശനിയാഴ്ചയായിട്ട് പോലും ആദ്യ ദിവസം ഇത്രയും കുറഞ്ഞത് നിരാശപ്പെടുത്തുന്നതാണ്. രണ്ടാം ദിവസം അതില്‍ നിന്നും കുറഞ്ഞ് 1.44 കോടിയിലെത്തി. മൂന്നാം ദിവസവും നാലാം ദിവസവും ചിത്രം നേടിയത് 1.17 കോടി രൂപ മാത്രമാണ്.


നിരാശപ്പെടുത്തുന്നു

നിരാശപ്പെടുത്തുന്നു

പൊതുവെ ദിലീപ് ചിത്രങ്ങള്‍ കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിട്ടാണ് എത്തുന്നത്. എന്നാല്‍ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന് ഈ രണ്ട് കൂട്ടരെയും സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ട്. വരും ദിവസങ്ങളിലും കലക്ഷന്‍ കുറഞ്ഞ് കുറഞ്ഞ് വരുമെന്നാണ് ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകള്‍.


ജോര്‍ജ്ജേട്ടന്‍സ് പൂരം

ജോര്‍ജ്ജേട്ടന്‍സ് പൂരം

ജോലിയും കൂലിയും ഇല്ലാത്ത ജോര്‍ജ്ജ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം. സംസ്ഥാന പുരസ്‌കാര ജേതാവായ രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ബിജു കെ സംവിധാനം ചെയ്ത ചിത്രം ചാന്ദ് വി ക്രിയേഷനും ശിവാനി എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചത്.


സെന്‍ട്രല്‍ ജയിലിന് ശേഷം

സെന്‍ട്രല്‍ ജയിലിന് ശേഷം

ഏഴ് മാസത്തിന് ശേഷമാണ് ഒരു ദിലീപ് ചിത്രം തിയേറ്ററിലെത്തുന്നത്. സുന്ദര്‍ ദാസ് സംവിധാനം ചെയ്ത വെല്‍കം ടു സെന്‍ട്രല്‍ ജയിലാണ് ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയത്. പ്രേക്ഷകരെ അങ്ങേയറ്റം വെറുപ്പിച്ച ചിത്രമായിരുന്നു വെല്‍കം ടു സെന്‍ട്രല്‍ ജയില്‍.


കാവ്യ വിവാഹം ബാധിച്ചോ?

കാവ്യ വിവാഹം ബാധിച്ചോ?

ദിലീപിന്റെ ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും കാവ്യ മാധവനുമായുള്ള ഗോസിപ്പുകള്‍ പുറത്തിറങ്ങാറുണ്ടായിരുന്നു. ഒടുവില്‍ ആ ഗോസിപ്പുകള്‍ക്കെല്ലാം അവസാനമുണ്ടാക്കാനാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. ദിലീപ് കാവ്യ വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ റിലീസാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം. എന്നാല്‍ വിവാഹത്തിനോ കാവ്യയ്‌ക്കോ ദിലീപിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


സമയം ദോഷം..

സമയം ദോഷം..

ദിലീപിന് സമയ ദോഷമുള്ള കാലമാണ് ഇത് എന്ന് തോന്നുന്നു. ആകെ മൊത്തം ടോട്ടലായി ഇമേജ് ഡാമേജായ സമയത്താണ് ജോര്‍ജ്ജേട്ടന്‍സ് പൂരം തിയേറ്ററിലെത്തുന്നത് എന്നതും ചിത്രത്തിന്റെ പരാജയത്തിന് കാരണമാണ്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതും, കാവ്യ മാധവനുമായുള്ള വിവാഹവുമൊക്കെ ദിലീപിന്റെ ഇമേജ് തകര്‍ത്തിരിയ്ക്കുകയാണ്. അതിനൊപ്പം തുടര്‍ പരാജയങ്ങളും.


English summary
Georgettan's Pooram, the Dileep starring comical entertainer directed by Biju K, has been receiving mixed reviews from both the audiences and critics. The movie, which is the first release of Dileep in 2017, hasn't succeeded in conquering the box office.
Please Wait while comments are loading...

Malayalam Photos

Go to : More Photos