twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകരായി വന്നത് ഗുണ്ടകളും ബംഗാളികളും!!! അങ്കമാലി ഡയറീസ് നിര്‍മാതാവിനെതിരെ തിയറ്ററുടമ!!!

    അവര്‍ സിനിമ കണാന്‍ എത്തിയ പ്രേക്ഷകര്‍ ആയിരുന്നില്ല. ചിത്രം ഹോള്‍ഡ് ഓവറാകാതിരിക്കാന്‍ നിര്‍മാണ കമ്പനി ബസില്‍ കൊണ്ടുവന്ന് ഇറക്കിയ ഗുണ്ടകളും ബംഗാളികളുമായിരുന്നു.

    By Karthi
    |

    മലയാള സിനിമയിലെ പുതിയ പരീക്ഷണത്തിന്റെ വിജയമായിരുന്നു അങ്കമാലി ഡയറീസ്. 86 പുതുമുഖങ്ങളെ അണിനിരത്തി നേടിയ വിജയം. ലിജോ ജോസ് പെല്ലിശ്ശേരി എന്ന പരീക്ഷണ ചിത്രങ്ങളുടെ സംവിധായകനൊപ്പം പ്രേക്ഷകര്‍ മാത്രമല്ല സിനിമാ ലോകവും നിന്നു.

    സിനിമ സൂപ്പര്‍ ഹിറ്റായിയെങ്കിലും ഇപ്പോള്‍ സിനിമ വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുന്നത് വിവാദങ്ങളുടെ പേരിലാണ്. തൃശൂര്‍ ഗിരിജ തിയറ്ററുമായി ബന്ധപ്പെട്ടാണ് വിവാദം. സിനിമ കാണാന്‍ എത്തിയ പ്രേക്ഷകര്‍ക്ക് മുമ്പില്‍ തിയറ്റര്‍ അധികൃതര്‍ ഗേറ്റ് അടച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തിയറ്റര്‍ ഉടമ ഡോ ഗിരിജയ്‌ക്കെതിരെ സിനിമാ ലോകത്തെ സംവിധാകര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിഞ്ഞതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി തിയറ്റര്‍ ഉടമ രംഗത്തെത്തിയത്.

    നിര്‍മാതാവിന്റെ കള്ളക്കളി

    ചിത്രം ഹോള്‍ഡ് ഓവര്‍ ആകാതിരിക്കാന്‍ വേണ്ടി നിര്‍മാതാവ് നടത്തിയ കള്ളക്കളിയാണ് തിയറ്ററില്‍ ആളെ ഇറക്കിയതെന്ന് തിയറ്റര്‍ ഉടമ ഡോ ഗിരിജ പറയുന്നു. കളക്ഷന്‍ പ്രത്യേക പരിധിയില്‍ താഴ്ന്നാല്‍ ഉടമയ്ക്ക് പ്രദര്‍ശനം നിറുത്താന്‍ അവകാശമുണ്ട്. ഇതിനെയാണ് ഹോള്‍ഡ് ഓവര്‍ എന്ന് പറയുന്നത്. എന്നാല്‍ ഇത് ഒഴിവാക്കാനുള്ള നിര്‍മാതാവിന്റെ കളിയായിരുന്നു ഇതെന്നും അവര്‍ പറയുന്നു.

    ഹോള്‍ഡ് ഓവറിന്റെ മാനദണ്ഡം

    മൂന്ന് പ്രദര്‍ശനങ്ങളുടെ മൊത്തം കളക്ഷനില്‍ എണ്‍പത് ശതമാനം കുറവുണ്ടായാല്‍ ചിത്രം ഹോള്‍ഡ് ഓവര്‍ ചെയ്യാവുന്നതാണ്. 30 മുതല്‍ 40 ശതമാനത്തിന്റെ കുറവാണ് ഉണ്ടാകുന്നതെങ്കില്‍ വേറെ ചിത്രം പ്രദര്‍ശനത്തിന് കരാറായിട്ടുണ്ടെങ്കില്‍ ഈ ചിത്രത്തിന്റെ പ്രദര്‍ശനം നിറുത്തുകയോ പ്രദര്‍ശനങ്ങളടെ എണ്ണം കുറയ്ക്കുകയോ ചെയ്യാം. അങ്കമാലി ഡയറീസിന്റെ സാഹചര്യം ആദ്യത്തേതായിരുന്നെന്നും ഡോ ഗിരിജ പറഞ്ഞു.

    ബംഗാളികളെ ഇറക്കി

    സിനിമ കാണാനെന്ന വ്യാജേന നിര്‍മാതാവ് അങ്കമാലിയില്‍ നിന്നും ബംഗാളികളെ ബസില്‍ ഇറക്കുകയായിരുന്നെന്ന് ഡോ ഗിരിജ പറയുന്നു. ഇവര്‍ സിനിമ കാണാനായി വന്നവരായിരുന്നില്ല. തിയറ്ററിലിരുന്ന ഉറങ്ങുകയായിരുന്നു അവര്‍. അതിന്റെ ചിത്രങ്ങളും അങ്കമാലി പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുകയാണെന്ന് ഇവര്‍ പറയുന്നതിന്റെ വീഡിയോയും തിയറ്ററുടമ പകര്‍ത്തിയിട്ടുണ്ട്.

    പോലീസില്‍ പരാതി നല്‍കി

    നിര്‍മാതാവിനെതിരെ തിയറ്ററുടമ പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി. നിര്‍മാതാവ് ഇറക്കിയ ബംഗാളികള്‍ തീയറ്ററില്‍ ബഹളമുണ്ടാക്കിയെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് ഡോ ഗിരിജ പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയും പോലീസിന് കൈമാറിയിട്ടുണ്ട്.

    കുടുംബ പ്രേക്ഷകര്‍ക്ക് ശല്യം

    അന്നേ ദിവസത്തെ മൂന്ന് പ്രദര്‍ശനങ്ങള്‍ക്കും തീരെ ആളുണ്ടായിരുന്നില്ല. എന്നാല്‍ സെക്കന്‍ഡ് ഷോയ്ക്കായി നിര്‍മാതാവ് ആളുകളെ ഇറക്കുകയായിരുന്നു. ഇവര്‍ സിനിമ കാണാനെത്തിയ കുടുംബ പ്രേക്ഷകര്‍ക്ക് ശല്യമുണ്ടാക്കി. തുടക്കം മുതലേ അവര്‍ ഗുണ്ടകളേപ്പോലെയാണ് പെരുമാറിയത്.

    പ്രശ്‌നങ്ങളുടെ തുടക്കം

    പ്രശ്‌നങ്ങളുടെ തുടക്കം മാറ്റിനി ഷോയില്‍ നിന്നായിരുന്നു. സിനിമ കാണാനെത്തിയ ആളുകളുടെ ചിത്രം എടുക്കുന്നതിനായി ഒരു സംഘം എത്തി. ചിത്രത്തിന്റെ വിതരണ കമ്പനിക്ക് നല്‍കാനായിരുന്നു ചിത്രങ്ങള്‍. ഇത് ചിത്രത്തിന്റെ ഹോള്‍ ഓവറിന് പരിഗണിക്കുന്ന ഘടകമാണ്. പ്രേക്ഷകര്‍ കുറവാതുകൊണ്ട് ആളെ കൂട്ടാന്‍ അവര്‍ പുറത്ത് നിന്ന് ആളുകളെ ഇറക്കി.

    ഗേറ്റ് അടച്ചത് എന്തിന്?

    ഇവര്‍ ആരും സിനിമ കാണാന്‍ എത്തിയതായിരുന്നില്ല. തിയറ്ററിനു മുന്നിലെ തിരക്ക് കാണിക്കാന്‍ ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം കൊണ്ടുവന്നതായിരുന്നു. ഗുണ്ടാ ലിസ്റ്റില്‍ പെട്ട ആളുകളും അവരുടെ കൂട്ടത്തില്‍ എത്തിയതുകൊണ്ടാണ് അവരെ തിയറ്ററിനുള്ളിലേക്ക് കയറ്റാതെ ഗേറ്റ് അടച്ച്. ഇതോടെ അവര്‍ ഭീഷണിയുമായി എത്തിയെന്നും തിയറ്ററുടമ ഡോ ഗിരിജ ഫിലിമി ബീറ്റിനോട് പറഞ്ഞു.

    സിനിമ തുടര്‍ന്നും കളിപ്പിക്കാനുള്ള നീക്കം

    അവര്‍ കൊണ്ടുവന്ന ആളുകളെ തിയറ്ററില്‍ കയറ്റി സിനിമ കളിപ്പിച്ച് തിയറ്ററില്‍ തിരക്കുണ്ടെന്ന് കാണിക്കാനുള്ള ശ്രമമാണ്, ഇതിലൂടെ ഹോള്‍ഡ് ഓവറാകുന്നത് തടയാനും. ഇത്തരം സാഹചര്യത്തില്‍ ഹോള്‍ഡ് ഓവറായാല്‍ നിര്‍ബന്ധിത ഹോള്‍ഡ് ഓവര്‍ എന്ന പേരില്‍ സിനിമ തുടര്‍ന്നും കളിപ്പിക്കാനുള്ള നീക്കമാണ് അവര്‍ നടത്തിയത്. അതിന് വേണ്ടി അവര്‍ ഭീഷണിപ്പെടുത്തുകയാണെന്നും തിയറ്ററുടമ പറഞ്ഞു.

    ഹോള്‍ഡ് ഓവര്‍ ആയിട്ടും മാറ്റിയില്ല

    മാര്‍ച്ച് 30 വരെയെ അങ്കമാലി ഡയറീസ് പ്രദര്‍ശിപ്പിക്കു എന്ന് ആദ്യമേ പറഞ്ഞിരുന്നു. കാരണം അതിന് ശേഷം വേറെ സിനിമ കരാറായിരുന്നു. അതുകൊണ്ടാണ് സിനിമയ്ക്ക് ആളില്ലാതിരുന്നിട്ടും ഹോള്‍ഡ് ഓവറാക്കാതെ പ്രദര്‍ശിപ്പിച്ചത്. മുമ്പും വിജയ് ബാബുവിന്റെ പരാജയ ചിത്രങ്ങള്‍ വരെ ഇത്തരത്തെ ഹോള്‍ഡ് ഓവര്‍ പരിധി കഴിഞ്ഞിട്ടും ഗിരിജ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഡോ ഗിരിജ പറഞ്ഞു.

    ഞായറാഴ്ച കൊച്ചിയില്‍ ഇല്ലാത്ത തിരക്ക് ഗിരിജയില്‍

    കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സില്‍ വെറും തിയറ്റര്‍ പരിധിയുടെ 36 ശതമാനം മാത്രം ആളുകള്‍ സിനിമ കാണാന്‍ ഉള്ളപ്പോഴാണ് തൃശൂര്‍ ഗിരിജ തിയറ്ററിലെ തിരക്ക്. തൃശൂരില്‍ ഗിരിജ തിയറ്റര്‍ കൂടാതെ രാംദാസ് തിയറ്ററിലും അങ്കമാലി ഡയറീസ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിഷു റിലീസ് ചിത്രങ്ങള്‍ എത്തുന്നത് തടയാനുള്ള മനപ്പൂര്‍വമായ ശ്രമമായും ഇതിനെ കാണാം. കാരണം ആദ്യം ഗിരിജ തിയറ്ററിന് കരാറായിരുന്ന ചിത്രം പിന്നീട് രാംദാസിന് മാറ്റി നല്‍കുകയായിരുന്നു.

    തൃശൂരുകാർ ഗിരിജയ്ക്കൊപ്പം

    തൃശൂരിലെ സിനിമ പ്രേമികൾ ഗിരിജ തിയറ്ററിനൊപ്പമാണ്. ന്യായം ഗിരിജ തിയറ്ററിനൊപ്പമാണെന്നാണ് അവർ പറയുന്നത്. ഗിരിജ തിയറ്ററിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ പോസ്റ്റിൽ പൊങ്കാല ഇട്ടിരിക്കുകയാണ് അവർ.

    പോലീസിന് നൽകിയ പരാതിക്കൊപ്പം ഡോ ഗിരിജ സമർപ്പിച്ച വീഡിയോ കാണാം.

    ഗിരിജ തിയറ്ററിന്റെ നിലപാടിനെതിരെ സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    English summary
    They have not come to watch the movie. The company is bringing gundas and Bengalis by bus to our theater so that we will not make it hold over and reduce the terms.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X