»   » ആദ്യവരവ് ഏറ്റില്ല, പുതിയ മേക്കോവറുമായി വീണ്ടും ഗോഗുല്‍ സുരേഷ്, മീശയും താടിയും കടുക്കനും ഇത് കിടുക്കി

ആദ്യവരവ് ഏറ്റില്ല, പുതിയ മേക്കോവറുമായി വീണ്ടും ഗോഗുല്‍ സുരേഷ്, മീശയും താടിയും കടുക്കനും ഇത് കിടുക്കി

Written by: Rohini
Subscribe to Filmibeat Malayalam

പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലുമൊക്കെ വിജയിച്ചു നില്‍ക്കുന്ന സമയത്താണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന്റെയും വരവ്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ചെങ്കിലും വേണ്ട രീതിയില്‍ മുഖ്യധാരയിലെത്താന്‍ ഗോകുലിന് കഴിഞ്ഞില്ല.

അച്ഛനെ പോലെ അല്ല, ഗോകുല്‍ ഇത്തിരി 'പഞ്ചാര'യാണോ എന്ന് സംശയം!

ഇപ്പോഴിതാ പുതിയ മേക്കോവറൊക്കെ നടത്തി രണ്ടാം വരവിന് ഒരുങ്ങുകയാണ് ഗോകുല്‍. പി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന പപ്പു എന്ന ചിത്രത്തിന് വേണ്ടിയാണ് താരപുത്രന്റെ പുതിയ മേക്കോവര്‍.. ഒന്ന് കാണാം...

ഇതാണത്..

ഇതാണത്..

ഇതാണ് ഗോകുലിന്റെ പുതിയ ലുക്ക്.. മീശയും താടിയും കാതില്‍ കടുക്കനുമൊക്കെയായി തീര്‍ത്തും പുതിയൊരു ഗെറ്റപ്പിലാണ് ഗോകുല്‍ സുരേഷ് പപ്പുവില്‍ എത്തുന്നത്. കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയ, മികച്ച നിരൂപക പ്രശംസ നേടിയ അക്കല്‍ദാമയിലെ പെണ്ണ് എന്ന ചിത്രത്തിന് ശേഷം പി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പപ്പു.

അയലത്തെ വീട്ടിലെ പപ്പു

അയലത്തെ വീട്ടിലെ പപ്പു

പപ്പു എന്ന കഥാപാത്രത്തിന്റെ ജീവിത സന്ദര്‍ഭങ്ങളിലൂടെ സഞ്ചരിക്കാത്തവരായി ആരുമുണ്ടാവില്ല. അതാണ് ഈ കഥയുടെ പ്രധാന പ്രത്യേക. അയലത്തെ വീട്ടിലെ പയ്യന്‍ എന്നൊക്കെ പപ്പുവിനെ വിശേഷിപ്പിയ്ക്കാം. എല്ലാവരുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന രസകരമായ കഥാതന്തുവാണ് സിനിമയുടേത്.

പപ്പുവിന്റെ അണിയറയില്‍

പപ്പുവിന്റെ അണിയറയില്‍

ലൈഫ് ഓഫ് ജോസൂട്ടി, കരിങ്കുന്നം സിക്‌സസ്, ഒരേമുഖം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ ആണ് ചിത്രം നിര്‍മിയ്ക്കുന്നത്. നവാഗതനായ ഉമേഷ് കൃഷ്ണനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം. ഹാപ്പി വെഡ്ഡിങ്, ലക്ഷ്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിനു സിദ്ധാര്‍ത്ഥ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നു.

ഗോകുല്‍ സുരേഷിന്റെ ആദ്യ ചിത്രം

ഗോകുല്‍ സുരേഷിന്റെ ആദ്യ ചിത്രം

ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസും വിജയ് ബാബുവും നിര്‍മിച്ച, വിപിന്‍ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷിന്റെ വെള്ളിത്തിരാ അരങ്ങേറ്റം. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയെങ്കിലും താരപുത്രന് പ്രതീക്ഷിച്ച വരവേല്‍പ് ലഭിച്ചിരുന്നില്ല.

English summary
Gokul Suresh's new look for Pappu
Please Wait while comments are loading...

Malayalam Photos

Go to : More Photos