twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് മത്സരത്തിനില്ല, മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്കു നേര്‍, ബോക്‌സോഫീസില്‍ ആര് നേടും ??

    ടീസറില്‍ റെക്കോര്‍ഡ് നേട്ടവുമായാണ് മെഗാസ്റ്റാര്‍ ചിത്രം നില്‍ക്കുന്നത്. ഇത് തിയേറ്ററിലും ആവര്‍ത്തിക്കുമോയെന്നറിയാന്‍ ദിവസങ്ങള്‍ കൂടി കാത്തിരിക്കണം.

    By Nihara
    |

    സൂപ്പര്‍താര ചിത്രങ്ങള്‍ തിയേറ്ററുകളില്‍ മാത്രമല്ല റിലീസിങ്ങിനു മുന്‍പു തന്നെ മത്സരത്തിലാണ്. മെഗാസ്റ്റാറും സൂപ്പര്‍ സ്റ്റാറും സിനിമയിലൂടെ തിയേറ്ററില്‍ മത്സരം നടത്താറുണ്ട്. എന്നാല്‍ റിലീസിങ്ങിനു മുന്‍പ് ഇറങ്ങുന്ന ടീസറും ട്രെയിലറും തന്നെ ഇത്തവണ പ്രേക്ഷകര്‍ക്ക് വന്‍പ്രതീക്ഷയാണ് നല്‍കുന്നത്.

    നവാഗതനായ ഹനീഫ് അദേനിയും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമായ ദി ഗ്രേറ്റ് ഫാദറും മേജര്‍ രവി മോഹന്‍ലാല്‍ ചിത്രമായ ബിയോണ്ട് ദി ബോര്‍ഡേഴ്‌സുമാണ് ഇത്തവണ ഏറ്റുമുട്ടുന്നത്.

    ഫേസ്ബുക്കിലൂടെയാണ് മെഗാസ്റ്റാര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടത്. ആദ്യ ടീസര്‍ പുറത്തു വിട്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് രണ്ടാമത്തേത് പുറത്തു വിട്ടത്. ബേബി അനിഖയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നത്.

    മുന്നില്‍ മെഗാസ്റ്റാര്‍ ചിത്രം

    12 ദിവസത്തിനുള്ളില്‍ റെക്കോര്‍ഡ് നേട്ടം

    വ്യാഴാഴ്ചയാണ് ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ റിലീസ് ചെയ്തത്. രണ്ടാമത്തെ ടീസറിലും ബേബി അനിഖ തന്നെയാണ് താരം. ആദ്യ ടീസറില്‍ അച്ഛനെക്കുറിച്ച് സുഹൃത്തുക്കളോട് മകള്‍ സംസാരിക്കുന്ന രംഗമായിരുന്നു. ഇതിന് തുടര്‍ച്ചയായാണ് അടുത്ത ടീസറും ഇറക്കിയിട്ടുള്ളത്.

    റിലീസിങ്ങ് തീയതി

    ഗ്രേറ്റ് ഫാദര്‍ മാര്‍ച്ച് 30 ന് തിയേറ്ററുകളിലേക്കെത്തും

    മാര്‍ച്ച് 30 നാണ് മെഗാസ്റ്റാര്‍ ചിത്രമായ ദി ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളിലേക്കെത്തുന്നത്. ഒരാഴ്ച വ്യത്യാസത്തില്‍ മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സും എത്തും. മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

    ദിലീപ് റിലീസ് മാറ്റി

    റിലീസിങ്ങ് ദിനത്തില്‍ പരമാവധി തിയേറ്ററുകളിലേക്ക്

    റിലീസിങ്ങിന്റെ ആദ്യ ദിനത്തില്‍ പരമാവധി തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കണമെന്ന് മെഗാസ്റ്റാര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം റിലീസിങ്ങ് നിശ്ചയിച്ചിരുന്നു. മെഗാസ്റ്റാറിന്റെ ആഗ്രഹം മനസ്സിലാക്കിയ ദിലീപ് തന്റെ ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍. സന്തോഷ് ശിവന്‍ ആര്യ എന്നിവരാണ് ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിക്കുന്നത്.

    മേജര്‍ മഹാദേവന്‍ വീണ്ടും

    മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും

    1971 ലെ ഇന്ത്യ പാക് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് ഒരുക്കുന്നത്. മലയാളത്തിന് പുറമേ, തമിഴ്,ഹിന്ദി, തെലുങ്ക്, ഭാഷകളിലായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഏപ്രില്‍ 7നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. അല്ലു സിരിഷ്, അരുണോദയ് സിംഗ്, സൃഷ്ടി ദാംഗേ, നേഹ ഖാന്‍, ആസാ ശരത്ത്, പ്രിയങ്ക അഗര്‍വാള്‍ എന്നിവരും മോഹന്‍ലാലിനോടൊപ്പം ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

    English summary
    What’s interesting is that the teaser has already fetched more views than the teaser of Mohanlal’s 1971 Beyond Borders. While the Mohanlal starrer took 12 days time to reach 1.4 M views, The Great Father’s latest teaser took just 20 hours. Also, the first teaser of The Great Father is nearing it’s one crore mark.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X