» 

ബച്ചനായി ഉണ്ടപ്പക്രു

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

പൊക്കമില്ലായ്മയാണ് തന്റെ പൊക്കമെന്ന് തെളിയിച്ച് ഗിന്നസ് ബുക്കില്‍പ്പോലും ഇടം നേടിയ താരമാണ് മലയാളികള്‍ സ്‌നേഹത്തോടെ ഉണ്ടപ്പക്രുവെന്ന് വിളിയ്ക്കുന്ന അജയകുമാര്‍. കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ തനിയ്ക്ക് അഭിനയിക്കാന്‍ മാത്രമല്ല സംവിധാനം ചെയ്യാനും കഴിയുമെന്ന് തെളിയിച്ച ഉണ്ടപ്പക്രുവിന് മലയാളത്തില്‍ വീണ്ടും തിരക്കേറുകയാണ്.

ദിലീപ് നായകനാകുന്ന റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ഉണ്ടപ്പക്രു തിരിച്ചെത്തുന്നത്. ഈ ചിത്രത്തില്‍ ബച്ചന്‍ എന്ന കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്. ഉയരത്തിന്റെ കാര്യത്തില്‍ ബച്ചനല്ലെങ്കിലും ഉണ്ടപ്പക്രുവിന്റെ കഥാപാത്രത്തിന് ബച്ചനേപ്പോലെ നരച്ച ബുള്‍ഗാന്‍ താടിയും സ്‌റ്റൈലന്‍ മുടിയുമെല്ലാമുണ്ട്.

 ബച്ചനായി ഉണ്ടപ്പക്രു

പഴയ സര്‍ക്കസ് കാരനായ ബച്ചന്‍, ഇപ്പോള്‍ നായകള്‍ക്ക് പരിശീലനം നല്‍കുന്ന സംഘത്തിലെ ഒരംഗമാണ്. ദിലീപിന്റെ വലംകയ്യായി നില്‍ക്കുന്ന കഥാപാത്രമാണ് ബച്ചന്‍.

അടുത്തകാലത്ത് ന്യൂജനറേഷന്‍ ചിത്രങ്ങള്‍ കൂടുതല്‍ വന്നുതുടങ്ങിയപ്പോള്‍ തന്നേപ്പോലെയുള്ള നടന്മാര്‍ക്ക് റോളില്ലാതായെന്നും പക്ഷേ ന്യൂജനറേഷന്‍ തരംഗത്തിന് അല്‍പം തളര്‍ച്ച സംഭവിച്ചപ്പോള്‍ പുത്തന്‍ റോളുകള്‍ ലഭിയ്ക്കുന്നുണ്ടെന്നും പക്രു പറയുന്നു. മാത്രമല്ല ദൃശ്യമെന്ന ചിത്രത്തോടെ മലയാളത്തില്‍ കുടുംബചിത്രങ്ങള്‍ കൂടാന്‍ തുടങ്ങിയതും തന്നേപ്പോലുള്ളവര്‍ക്ക് ലക്കിയായെന്നാണ് ഉണ്ടപ്പക്രു പറയുന്നത്.

കുട്ടീംകോലുമെന്ന ചിത്രം സംവിധാനം ചെയ്ത പക്രു വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യാനുള്ള പദ്ധതിയിടുന്നുണ്ട്. ദിലീപ് നായകനാകുന്ന കുടുംബചിത്രമായിരിക്കുമിതെന്നാണ് പക്രു പറയുന്നത്.

Read more about: undapakru, ring master, actor, director, rafi, dileep, ഉണ്ടപ്പക്രു, റിങ് മാസ്റ്റര്‍, നടന്‍, ദിലീപ്, റാഫി, സംവിധായകന്‍
English summary
Actor Guiness Pakru he is playing a character named Bachan in the upcoming film Ringmaster

Malayalam Photos

Go to : More Photos