Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ലിപ് ലോക്കിനില്ല- ഹണിറോസ്
ലിപ് ലോക്ക് രംഗങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന് ഹണിറോസ്. വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ കഥാപാത്രം ആവശ്യപ്പെടുുന്നതുകൊണ്ടാണ് ലിപ് ലോക്കിനു തയ്യാറായത്. എന്നാല്‍ സിനിമ റിലീസായപ്പോള്‍ പരസ്യം തന്നെ ഹണിറോസിന്റെ ലിപ് ലോക്ക് രംഗമുള്ള സിനിമ എന്നായിരുന്നു. അത് തന്നെ വല്ലാതെ വിഷമിപ്പിച്ചെന്നും ഇനി അത്തരം ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ഹണിറോസ് പറഞ്ഞു.
വിനയന്റെ ചിത്രത്തിലൂടെ സിനിമയിലെത്തിയ ഹണിറോസ് ആദ്യവരവില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അനൂപ് മേനോന് കഥയും തിരക്കഥയും എഴുതിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ഹണിയുടെ ഭാഗ്യം തെളിഞ്ഞത്. അശ്ലീല പരാമര്‍ശം കൊണ്ട് വിവാദമായ ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്. അതിലെ ഹണിയുടെ കഥാപാത്രവും അശ്ലീല സംഭാഷണം നടത്തുന്നുണ്ട്. തുടര്‍ന്നാണ് അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത വണ്‍ബൈ ടു വില്‍ ഹണിറോസ് നായികയായി അഭിനയിച്ചത്. ഫഹദ് ഫാസിലും മുരളി ഗോപിയുമായിരുന്നു പ്രധാന നടന്മാര്.
മുരളിയുമൊത്തായിരുന്നു ഹണിയുടെ ലിപ് ലോക്ക്. സിനിമയില്‍ അഭിനയിക്കുന്നതുവരെ തനിക്ക് വിഷമമൊന്നുമുണ്ടായിരുന്നില്ലെന്നും സിനിമയുടെ പോസ്റ്ററാണ് പ്രശ്നമായതെന്നും ഹണി പറഞ്ഞു. ഇപ്പോള്‍ ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി അഭിനയിക്കുകയാണ് ഹണി. സുരേഷ്ഗോപിക്കൊപ്പമുള്ള മൈ ഗോഡ് ആണ് ഇനി റിലീസ ്ചെയ്യാനുളഌചിത്രം. ആസിഫ് അലിക്കൊപ്പമുള്ള യു ടൂ ബ്രൂട്ടസ് ആണ് ഒടുവില്‍ റിലീസ് ആയ ചിത്രം.
തന്റേടമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ധൈര്യം കാട്ടിയ നടിയായിരുന്നു ഹണി റോസ്. പക്ഷേ, സിനിമാ അണിയറക്കാരുടെ ലാഭക്കൊതിയായിരുന്നു വണ്‍ ബൈ ടുവിന്റെ പോസ്റ്റര്‍ അതുപോലെ ഇറക്കിയത്.
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'