» 

ആരോടും മോശമായി പെരുമാറിയിട്ടില്ല: പ്രതാപ് പോത്തന്‍

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

ഫേസ്ബുക്കിലൂടെ താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്ന് നടന്‍ പ്രതാപ് പോത്തന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതാപ് അടുത്തിടെയുണ്ടായ ഫേസ്ബുക്ക് വിവാദത്തെക്കുറിച്ച് മനസുതുറന്നത്. തന്നെ നേരിട്ടറിയുന്നവര്‍ക്ക് താന്‍ ആരാണെന്നും ഏതു തരത്തിലുള്ള ആളാണെന്നും അറിയുമെന്ന് പ്രതാപ് പറഞ്ഞു.

ഇടുക്കി ഗോള്‍ഡിനെക്കുറിച്ചുള്ള എന്റെ സ്റ്റാറ്റസിനോട് ചിലര്‍ വളരെ മോശമായിട്ടാണ് പ്രതികരിച്ചത്. എന്നെ മാത്രമല്ല എന്റെ അച്ഛനമ്മമാരെ വരെ അവര്‍ചീത്തവിളിച്ചു. എന്നെയും കുടുംബത്തെയും ചീത്തവിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ഞാനെങ്ങനെ അടങ്ങിയിരിക്കും. അവര്‍ ആരാണെന്ന് എനിയ്ക്കറിയില്ല. ഏതെങ്കിലും പ്രത്യേക ഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണോയെന്നും അറിയില്ല- പ്രതാപ് പറയുന്നു.

എന്തിന് എന്‍റെ വാളില്‍ ചീത്തവിളിക്കുന്നു

ഞാനൊരു സാധാരണ മനുഷ്യന്‍ മാത്രമാണ്, എനിയ്ക്ക് ഫാന്‍സ് അസോസിയേഷനുകളില്ല. ഞാന്‍ അഭിനയിക്കുന്ന സിനിമകളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്- താരം പറയുന്നു.

എന്നെകുറിച്ചുള്ള പ്രധാന ആരോപണം ഇംഗ്ലീഷിലെ ഒരു ചീത്ത വാക്ക് ഉപയോഗിച്ചെന്നാണ്. ഇംഗ്ലീഷ് ഭാഷയിലും സിനിമയിലും സാധാരണയായി ഉപയോഗിക്കുന്ന വാക്ക് മാത്രമാണത്. അതിനപ്പുറം അതിനെ വായിക്കേണ്ട. ഞാന്‍ ഒരു നടന്‍ മാത്രമാണ്, ഒരു റോള്‍ മോഡല്‍ ആയി കാണണമെന്ന് ആരോടും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല.

ആളുകള്‍ ചീത്തവിളിക്കാന്‍ തന്റെ വാള്‍ ഉപയോഗിക്കുന്നതെന്തിനാണെന്നും സ്വന്തം വാളില്‍പ്പോരേ ചീത്തവിളിയെന്നും പ്രതാപ് ചോദിക്കുന്നുണ്ട്. തന്നെ സ്‌നേഹിക്കുകയും താന്‍ തിരികെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു സൗഹൃദവലയം തനിക്കുണ്ടെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

Read more about: prathap pothan, facebook, idukki gold, actor, controversy, പ്രതാപ് പോത്തന്‍, ഫേസ്ബുക്ക്, ഇടുക്കി ഗോള്‍ഡ്, നടന്‍, വിവാദം
English summary
Actor Prathap Pothan said that he is not a star nor a role model, and he cleared his stand about the recent controversy on Facebook.

Malayalam Photos

Go to : More Photos