Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
താന്‍ വിഗ് വച്ചാണ് അഭിനയിക്കുന്നത്: മോഹന്‍ലാല്‍
അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നൊരു ചിത്രമാണ് മോഹന്‍ലാലിന്റെ കഷണ്ടിയുള്ള ചിത്രം. യഥാര്‍ഥ ലാല്‍ ഇതാണെന്നു പറഞ്ഞാണ് ചിത്രം പ്രചരിക്കുന്നത്. അങ്ങനെയൊരു ചിത്രത്തിനല്ലെങ്കിലും തന്റെ വിഗ്ഗിനെക്കുറിച്ച് ലാല്‍ ഒരു അഭിമുഖത്തില്‍ മനസ്സു തുറന്നു. ഇപ്പോള്‍ താന്‍ വിഗ്ഗ് വച്ചാണ് അഭിനയിക്കുന്നതെന്ന് ലാല്‍ തുറന്നു പറഞ്ഞു. താന്‍ വിഗ് വച്ചാണ് അഭിനയിക്കുന്നതെന്ന കാര്യം എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്നും വിഗ് വയ്ക്കാന്‍ തുടങ്ങിയ ശേഷം വിഗ് ഇല്ലാതെ അഭിനയിച്ചിട്ടില്ലെന്നും ലാല്‍ പറയുന്നു.
വിഗ് വയ്ക്കാതെ താന്‍ കുറേ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ വിഗ് വയ്ക്കുന്നു. ഇപ്പോള്‍ മേയ്ക്കപ്പിനു സാധ്യതയുള്ള കാലമായതുകൊണ്ട് മുടി കുറഞ്ഞ ആളിന്റെ കാരക്ടര്‍ വന്നാലും അതിനും വിഗ്ഗോ മേയ്ക്കപ്പോ ഉപയോഗിക്കുമെന്ന് ലാല്‍ പറഞ്ഞു.
ഒരാക്ടര്‍ എന്ന നിലയ്ക്ക് തന്റെ പരിമിതിക്കുള്ളില്‍ ചെയ്യാവുന്നതെല്ലാം ചെയ്യും. നാളെ ഒരു സംവിധായകന് തുണിയില്ലാതെ അഭിനയിക്കാന്‍ പറഞ്ഞാല്‍ ഇഷ്ടമുണ്ടെങ്കില്‍ ചെയ്യാമെന്നു പറയും. അല്ലെങ്കില്‍ ഇല്ലെന്നു പറയും. അതെല്ലാം തന്റെ ഇഷ്ടമാണെന്നും ലാല്‍ പറഞ്ഞു.
ലാല്‍ വിഗ് വച്ച് അഭനയിക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷത്തിലേറെയായി. കമലദളം വരെ ലാല്‍ വിഗ് ഇല്ലാതെയായിരുന്നു അഭിനയിച്ചിരുന്നത്. അതിനു ശേഷമാണ് വിഗ് ഉപയോഗിക്കുന്നത്. തമിഴ് താരമായ രജനീകാന്ത് കഷണ്ടി പ്രദര്‍ശിപ്പിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ലാല്‍ എന്തുകൊണ്ട് അങ്ങനെ വരുന്നില്ലെന്ന് പലരും വിമര്‍ശിക്കാറുണ്ട്. അന്നേരമൊന്നും ലാല്‍ ഇക്കാര്യത്തില്‍ മനസ്സു തുറന്നിരുന്നില്ല. ഇപ്പോള്‍ ആദ്യമായാണ് ലാല്‍ വിഗ്ഗിനെക്കുറിച്ചു സംസാരിക്കുന്നത്.
-
തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ