twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജ് ഏറെ തെറ്റിദ്ധരിക്കപ്പെട്ട താരം: മേജര്‍ രവി

    By Lakshmi
    |

    മലയാള സിനിമയില്‍ ചില താരങ്ങളെ വാഴിയ്ക്കാനും ചിലരെ കരിതേച്ചുകാണിയ്ക്കാനുമുള്ള പ്രവണതകള്‍ അടുത്തകാലത്ത് വര്‍ധിച്ചതായി സംവിധായകന്‍ മേജര്‍ രവി. ചില താരങ്ങളെങ്കിലും അഭിമുഖങ്ങളിലും മറ്റും പറയുന്ന കാര്യങ്ങള്‍ തെറ്റായിട്ടാണ് ജനങ്ങളിലെത്തുന്നതെന്നും മേജര്‍ പറയുന്നു.

    പല സെലിബ്രിറ്റികളും പറയുന്നത് ബോധപൂര്‍വ്വമായോ അല്ലാതേയോ വളച്ചൊടിയ്ക്കപ്പെടുകയാണ്. ഏതൊരു താരത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍ നമ്മള്‍ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മള്‍ പറയുന്നത് വളച്ചൊടിയ്ക്കപ്പെടുകയോ മോശമായി പറയുകയോ ചെയ്യുമ്പോള്‍ അത് താരങ്ങള്‍ക്ക് വേദനയുണ്ടാക്കുമെന്നള്ളത് നമ്മളോര്‍ക്കണം- മേജര്‍ രവി പറയുന്നു.

    prithvi

    ഇത്തരത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സെലിബ്രിറ്റിയാണ് പൃഥ്വിരാജ് എന്നും മേജര്‍ പറയുന്നു. പലപ്പോഴും പൃഥ്വിരാജ് പറഞ്ഞ പലകാര്യങ്ങളും വളച്ചൊടിക്കപ്പെടുകയാണ്, ഇത്തരം പത്ത് സംഭവങ്ങളെങ്കിലും നമുക്ക് ചൂണ്ടിക്കാണിയ്ക്കാന്‍ പറയും- അദ്ദേഹം പറയുന്നു.

    പൃഥ്വിരാജിനൊപ്പം പിക്കറ്റ് 43 എന്ന ചിത്രം ചെയ്യുമ്പോള്‍ താന്‍ അങ്ങേയറ്റം കംഫര്‍ട്ടബിളായിരുന്നുവെന്ന് മേജര്‍ പറയുന്നു. പൃഥ്വിരാജിനെ പരിചയപ്പെടുകയും ഒന്നിച്ച് ജോലിചെയ്യുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞുകേട്ട പലകാര്യങ്ങളിലും യാതൊരു അടിസ്ഥാനവുമില്ലെന്ന് എനിയ്ക്ക് മനസിലായത്. അദ്ദേഹത്തിനൊപ്പം ജോലിചെയ്യാന്‍ എളുപ്പമാണ്, മികച്ചൊരു പ്രൊഫഷണലാണ് പൃഥ്വി- മേജര്‍ പറയുന്നു.

    പിക്കറ്റ് 43 എന്ന ചിത്രം കശ്മീരില്‍ 22 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു പട്ടാളക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ആദ്യം മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ തീരുമാനിച്ച ഈ ചിത്രത്തിലേയ്ക്ക് പിന്നീട് പൃഥ്വിയെ നായകനായി തീരുമാനിയ്ക്കുകയായിരുന്നു.

    English summary
    After I met Prithviraj and worked with him, I realised he's a different from what I heard about him says Major Ravi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X