» 

ഞാനൊരു നര്‍ത്തകിയല്ല: അനുശ്രീ

Posted by:

Anusree
കലാമണ്ഡലം രാജശ്രീയെ ആരും മറന്നിരിക്കാനിടയില്ല, അതേ ഡയമണ്ട് നെക്ലേസിലെ രാജശ്രീ തന്നെ പൊട്ടത്തരങ്ങള്‍കൊണ്ട് പ്രേക്ഷകരെ രസിപ്പിച്ച ആ നാടന്‍ കഥാപാത്രത്തെ ആരും അത്രപെട്ടെന്ന് മറക്കില്ല. രാജശ്രീയെ അവതരിപ്പിച്ച അനുശ്രീ പക്ഷേ തന്‍ പരിശീലനം നേടിയൊരു നര്‍ത്തകിയല്ലെന്നാണ് പറയുന്നത്. അവതരിപ്പിച്ച കഥാപാത്രം കലാമണ്ഡലത്തില്‍ പഠിച്ച പെണ്‍കുട്ടിയുടേതായിരുന്നതുകൊണ്ടുതന്നെ അനുശ്രീ നല്ല നര്‍ത്തകിയാണെന്നാണത്രേ മിക്കവരും കരുതുന്നത്.

സിനിമയിലെ പേരില്‍ കലാമണ്ഡലം എന്നുള്ളതുകൊണ്ട് ആളുകള്‍ ഞാന്‍ നല്ലൊരു നര്‍ത്തകിയാണെന്ന് കരുതി ചിലര്‍ എന്നെ പൊതുവേദികളില്‍ നൃത്തമവതരിപ്പിക്കാനായി ക്ഷണിച്ചിരുന്നു. പക്ഷേ അത്തരത്തില്‍ നൃത്തമവതരിപ്പിക്കത്തരീതിയില്‍ പരിശീലനം നേടിയൊരു ആളല്ല ഞാന്‍- അനുശ്രീ പറയുന്നു.

ഡയമണ്ട് നെക്ലേസില്‍ അഭിനയിച്ച് കഴിഞ്ഞ് വീണ്ടും പലനാളുകല്‍ കഴിഞ്ഞാണത്രേ അനുശ്രീ നൃത്തം പഠിക്കാന്‍ തുടങ്ങിയത്. പഠിപ്പൊരു നിലയ്‌ക്കെത്തിയാല്‍ പൊതുവേദികളില്‍ നൃത്തം ചെയ്യുന്നകാര്യത്തെക്കുറിച്ച് ആലോചിക്കാമെന്ന് താരം പറയുന്നു. ടിവി റിയാലിറ്റിഷോയിലൂടെയാണ് അനുശ്രീ സിനിമയിലെത്തിയത്. സലാം ബാപ്പുവിന്റെ റെഡ് വൈന്‍ എന്ന ചിത്രമാണ് അനുശ്രീയുടെ അടുത്ത ചിത്രം. ഇതൂകൂടാതെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലും വെടിവഴിപാട് എന്ന ചിത്രത്തിലും അഭിനയിക്കാന്‍ താന്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ടെന്നും അനുശ്രീ പറയുന്നു.

ഡയമണ്ട് നെക്ലേസിലെ കഥാപാത്രം അനുശ്രീയ്ക്ക് ഏറെ പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു. തീര്‍ത്തും അനായാസമായ അഭിനയം തന്നെയായിരുന്നു അനുശ്രീയുടേത്. എന്തായാലും മലയാളസിനിയുടെ വരും നാളുകള്‍ തന്റേതുകൂടിയായിരിക്കുമെന്ന് അനുശ്രീ തെളിയിച്ചുകഴിഞ്ഞു.

Read more about: anusree, dance, diamond necklace, red wine, vedivazhipad, actress, അനുശ്രീ, ഡയമണ്ട് നെക്ലേസ്, റെഡ് വൈന്‍, നൃത്തം, വെടിവഴിപാട്, നടി
English summary
nusree made an impressive debut in Mollywood in Lal Jose's Dimanond Necklace. However, since then, she has had a tough time making her fans believe that she is, in fact, not a dancer in real life.
Please Wait while comments are loading...

Malayalam Photos

Go to : More Photos