twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായകന്‍ തന്നെയാവണം എന്ന് നിര്‍ബന്ധമില്ല: ജയസൂര്യ

    By Aswathi
    |

    വില്ലനായും സഹനടനായും ഒരുപാട് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് ജയസൂര്യ. അത് പക്ഷെ തുടക്കത്തിലായിരുന്നു. ഇന്ന് ഒരുപാട് സിനിമകളുമായി, മുന്‍നിര നായകസ്ഥാനത്തു നില്‍ക്കുമ്പോഴും ജയസൂര്യ പറയുന്നു, തനിക്ക് നായകനായി തന്നെ അഭിനയിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന്.

    തനിക്ക് നായകനായി അറിയപ്പെടേണ്ട, നടനായി അറിയപ്പെട്ടാല്‍ മതിയെന്നാണ് ജയസൂര്യ പറയുന്നത്. വില്ലന്‍ വേഷങ്ങളോ മറ്റ് വേഷങ്ങളോ ചെയ്യാന്‍ തയ്യാറാണെന്നും പക്ഷെ ആ കഥാപാത്രം തന്നെ സ്വാധീനിക്കണമെന്നും ജയസൂര്യ പറഞ്ഞു.

    jayasurya

    കഥാപാത്രമായി മാറാന്‍ എന്ത് സാഹസവും സഹിക്കുന്ന നടനാണ് ജയസൂര്യയെന്ന് 'അപ്പോത്തിക്കരി' എന്ന ചിത്രം കണ്ടവര്‍ക്കറിയാം. പട്ടിണി കിടന്നാണ് ജയസൂര്യ ചിത്രത്തിലെ കഥാപാത്രമായി മാറിയത്. 'ബ്യൂട്ടിഫിളി'ലെ തളര്‍ന്നു കിടക്കുന്ന മനുഷ്യനായും 'ഹാപ്പി ജേര്‍ണിയിലെ അന്ധനായും ജയസൂര്യ കാഴ്ച വച്ച പ്രകടനം അപാരമാണ്. ഹാപ്പി ജേര്‍ണി പരാജയപ്പെട്ടെങ്കിലും ചിത്രത്തിലെ ജയസൂര്യയുടെ അഭിനയം നോട്ട് ചെയ്യപ്പെട്ടു.

    2014 ജയസൂര്യയ്ക്ക് എന്തുകൊണ്ടും രാശിയുള്ള വര്‍ഷമാണ്. ഒന്ന് രണ്ട് ചിത്രങ്ങളെ ചെയ്തുള്ളുവെങ്കിലും കഥാപാത്രങ്ങള്‍ മികച്ചതാണ്. കൈ നിറയെ ചിത്രങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ജയസൂര്യ സെലക്ടീവായി. മാത്രമല്ല, ഈ വര്‍ഷമാണ് ജയസൂര്യ ഗായകന്‍, നിര്‍മാതാവ് എന്ന നിലയില്‍ കൂടെ അറിയപ്പെട്ടത്. സിനിമയെ സ്‌നേഹിക്കുന്നതുകൊണ്ട് അതിന്റെ സമസ്ത മേഖലകളിലും ഇടപെടണമെന്നാണത്രെ ജയസൂര്യയുടെ ആഗ്രഹം

    നമ്മള്‍ ഒരു ചെടിയെ സ്‌നേഹിച്ചു വളര്‍ത്തിയാല്‍ അത് നമുക്ക് എല്ലാം തരില്ലെ. പൂവ്, കായ് അങ്ങനെ എല്ലാം. അതുപോലെയാണ് സിനിമയിലും. നിര്‍മാതാവ് ആകണം എന്നൊരിക്കലും ചിന്തിച്ചിരുന്നില്ല. സിനിമയെ സ്‌നേഹിച്ചതുകൊണ്ട് അത് നടന്നു. ഇനി സംവിധായകനാകും എന്ന് പറയാന്‍ പറ്റില്ല. ചിലപ്പോള്‍ ആയേക്കാം- ജയസൂര്യ പറഞ്ഞു.

    English summary
    I am not interested to do only heroic roles said Jayasurya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X