twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അറിയാത്ത നമ്പറില്‍ നിന്ന് വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല; അതിന് കാരണമുണ്ട്: നിവിന്‍ പോളി

    By Rohini
    |

    നിവിന്‍ പോളി ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല എന്നത് പല മുതിര്‍ന്ന സംവിധായകന്മാരും പരാതിപ്പെട്ട കാര്യമാണ്. എന്നാല്‍ ഇനിയും അറിയാത്ത നമ്പറില്‍ നിന്ന് ഫോണ്‍ വന്നാല്‍ എടുക്കില്ല എന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് നിവിന്‍ പോളി

    അറിയാത്ത നമ്പറില്‍ നിന്ന് ഫോണ്‍ വന്നാല്‍ എടുക്കാന്‍ നിന്നാല്‍ പിന്നെ അതിനേ സമയമുണ്ടാവൂ എന്ന് നിവിന്‍ പറയുന്നു. പക്ഷെ അറിയുന്ന നമ്പറില്‍ നിന്ന് കോള്‍ വന്നാള്‍ തിരിച്ചുവിളിയ്ക്കും. ഷൂട്ടിങ് സമയത്തും ഫോണ്‍ എടുക്കാറില്ല എന്ന് നിവിന്‍ പോളി പറയുന്നു.

    മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. പുതിയ ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിന്റെ വിശേഷവും നിവിന്‍ അഭിമുഖത്തില്‍ പങ്കുവച്ചു. തുടര്‍ന്ന് വായിക്കൂ

    ബിജു അമാനുഷികനായ പൊലീസ് അല്ല

    ഞാന്‍ ചോക്ലേറ്റ് മാത്രമേ ചെയ്യൂ എന്ന് പറച്ചിലുണ്ട്, ബിജു അങ്ങനെയല്ല: നിവിന്‍ പോളി

    ഇതൊരു സാധാരണ പൊലീസ് കഥയല്ല. സാധാരണ ചിത്രങ്ങളില്‍ കാണുന്നത് പോലെ ഒരു വില്ലന്‍ - ഹീറോ കോമ്പിനേഷന്‍ ചിത്രമല്ല. അമാനുഷികനായ പൊലീസുകാരനല്ല. സാധാരണക്കാരനായ ഒരു സബ് ഇന്‍സ്‌പെക്ടറുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രമാണ്. സാധാരണക്കാര്‍ക്കാണ് ബിജു ആക്ഷന്‍ ഹീറോ. സിനിമ കണ്ട് കഴിയുമ്പോള്‍ ഇങ്ങനെ ഒരു ഇന്‍സ്‌പെക്ടര്‍ നമ്മുടെ അടുത്തുണ്ടായിരുന്നെങ്കിലോ എന്ന് ചിന്തിച്ചു പോകും

    പ്രേക്ഷക പ്രതീക്ഷ

    ഞാന്‍ ചോക്ലേറ്റ് മാത്രമേ ചെയ്യൂ എന്ന് പറച്ചിലുണ്ട്, ബിജു അങ്ങനെയല്ല: നിവിന്‍ പോളി

    ആക്ഷന്‍ ഹീറോ ബിജു യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വ്യതിചലിക്കാത്ത വളരെ സത്യസന്ധമായ സിനിമയാണ്. അന്യഭാഷയില്‍ കാണുന്നതുപോലെ ആക്ഷന്‍ രംഗങ്ങളൊന്നുമില്ല. സിനിമ കണ്ടു കഴിയുമ്പോള്‍ ആരും അയ്യേ എന്ന് പറയില്ല.

    ബിജു റൊമാന്റിക്കാണോ

    ഞാന്‍ ചോക്ലേറ്റ് മാത്രമേ ചെയ്യൂ എന്ന് പറച്ചിലുണ്ട്, ബിജു അങ്ങനെയല്ല: നിവിന്‍ പോളി

    എല്ലാ വികാര വിചാരങ്ങളുമുള്ള പൊലീസുകാരനാണ് ബിജു. നമ്മുടെ അച്ഛനോ, അയല്‍പ്പക്കത്തെ ആരെങ്കിലുമോ പൊലീസിലുണ്ടാവില്ലേ. സാധാരണ ജീവിതത്തില്‍ അവരും സാധാരണക്കാരാണ്. സിനിമകളില്‍ മാത്രമാണ് പൊലീസുകാരെ അമാനുഷികമായി ചിത്രീകരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു മനുഷ്യത്വമുള്ള റൊമാന്റിക്കായ പൊലീസുകാരനാണ്

    നിവിന്‍ ചോക്ലേറ്റാണോ

    ഞാന്‍ ചോക്ലേറ്റ് മാത്രമേ ചെയ്യൂ എന്ന് പറച്ചിലുണ്ട്, ബിജു അങ്ങനെയല്ല: നിവിന്‍ പോളി

    ഞാന്‍ ചോക്ലേറ്റ് മാത്രമേ ചെയ്യൂ എന്ന പറച്ചിലുണ്ട്. ഇതൊരു സബ് ഇന്‍സ്‌പെക്ടറുടെ കഥയാണ്. അതില്‍ ചോക്ലേറ്റാകുന്നതില്‍ പരിധിയുണ്ടല്ലോ. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ചിത്രമാണ്. അശ്ലീലമായ ഒരു സംഭാഷണം പോലും ചിത്രത്തിലില്ല. ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയുന്ന ചിത്രം. അച്ഛനും അമ്മയും ഓര്‍ത്തിരിക്കേണ്ട സന്ദേശം പറയുന്ന ചിത്രം

    എബ്രിഡ് എന്ന സംവിധായകന്‍

    ഞാന്‍ ചോക്ലേറ്റ് മാത്രമേ ചെയ്യൂ എന്ന് പറച്ചിലുണ്ട്, ബിജു അങ്ങനെയല്ല: നിവിന്‍ പോളി

    എബ്രിഡ് ഷൈന്‍ എന്ന സംവിധായകനുള്ള വിശ്വാസം വളരെ വലുതാണ്. അദ്ദേഹം തരുന്ന ഏത് വേഷവും അത്രയേറെ ക്വാളിറ്റിയുള്ള വേഷമായിരിക്കും എന്ന വിശ്വാസമെനിക്കുണ്ടായിരുന്നു. 1983 എന്ന ഒറ്റ ചിത്രം മതി ആ സംവിധായകന്റെ ക്വാളിറ്റി മനസ്സിലാക്കാന്‍. വളരെ ആധികാരികമായി പഠിച്ചാണ് ഷൈന്‍ ചേട്ടന്‍ ഓരോ സിനിമയും എടുക്കുന്നത്. വെറുതേ ഒരു പൊലീസ് ചിത്രമെടുത്തേക്കാം എന്ന് കരുതി എടുത്ത ചിത്രമല്ല ഇത്. ചിത്രത്തിന് വേണ്ടി ഞാന്‍ എടുത്തതിനെക്കാള്‍ പ്രയത്‌നം ഷൈന്‍ ചേട്ടന്‍ ഈ ചിത്രത്തിന് വേണ്ടി എടുത്തിട്ടുണ്ട്.

    പൈറസി പ്രശ്‌നം വന്നപ്പോള്‍ മിണ്ടാതിരുന്നത്

    ഞാന്‍ ചോക്ലേറ്റ് മാത്രമേ ചെയ്യൂ എന്ന് പറച്ചിലുണ്ട്, ബിജു അങ്ങനെയല്ല: നിവിന്‍ പോളി

    നമ്മള്‍ വെറുതേ ഒച്ചയെടുത്തത് കൊണ്ട് കാര്യമില്ലല്ലോ. ആന്റി പൈറസി സെല്ലാണ് പ്രവൃത്തിക്കേണ്ടത്. അവര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. പിന്നെ നമ്മള്‍ നമ്മുടെ ക്രൂവിനെ പിന്തുണയ്ക്കുന്നത് മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലല്ലോ

    അറിയാത്ത നമ്പറില്‍ നിന്ന് വിളിച്ചാല്‍

    ഞാന്‍ ചോക്ലേറ്റ് മാത്രമേ ചെയ്യൂ എന്ന് പറച്ചിലുണ്ട്, ബിജു അങ്ങനെയല്ല: നിവിന്‍ പോളി

    എനിക്കറിയാത്ത നമ്പറില്‍ നിന്ന് കോള്‍ വന്നാല്‍ എടുക്കില്ല. കാരണം, അങ്ങനെയാണെങ്കില്‍ അതിനേ നേരമുണ്ടാവൂ. അറിയുന്ന നമ്പറാണെങ്കില്‍ തിരിച്ചു വിളിക്കും. പിന്നെ ഷൂട്ടിങ് സമയത്ത് ഫോണെടുക്കില്ല. ഞാന്‍ എന്റേതായ ഇടത്തായിരിക്കും അപ്പോള്‍

    പുതിയ ചിത്രം

    ഞാന്‍ ചോക്ലേറ്റ് മാത്രമേ ചെയ്യൂ എന്ന് പറച്ചിലുണ്ട്, ബിജു അങ്ങനെയല്ല: നിവിന്‍ പോളി

    പ്രേമത്തിലെ അല്‍ത്താഫ് ചെയ്യുന്ന ചിത്രം. പ്രേമത്തിന് മുന്നിലും പിന്നിലും പ്രവൃത്തിച്ചവരെല്ലാം ഈ ചിത്രത്തിലുണ്ടാവും. ഇതിന്റെ പേര് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിയ്ക്കും. ആക്ഷന്‍ ഹീറോ ബിജു പോലെ മാനസികമായും ശാരീരികമായും പ്രയത്‌നം വേണ്ട ചിത്രമാണ്. പുതുമുഖ സംവിധായകന്‍ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് മറ്റൊന്ന്‌

    English summary
    I didn't pick call if it coming from unknown number says Nivin Pauly
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X