twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ പത്ത് ചിത്രങ്ങള്‍

    By Aswathi
    |

    അതിഭാവുകത്വം ശങ്കര്‍ സിനിമകളുടെ മുഖ മുദ്രയാണ്. തൊട്ട സിനിമകളെല്ലാം ബ്രഹ്മാണ്ഡമാക്കിയതോടെ, ബ്രഹ്മാണ്ഡ സംവിധായകന്‍ എന്ന് പേര് ശങ്കറിന് മാത്രം അര്‍ഹതപ്പെട്ടതയായി. ശങ്കര്‍ സംവിധാനം ചെയ്യുന്നതോ നിര്‍മിക്കുന്നതോ ആയ ചിത്രങ്ങളില്‍ പ്രേക്ഷകരെ അമ്പരിപ്പിക്കാന്‍ എന്തെങ്കിലും ഉണ്ടാകുമെന്ന് ആരും പറയേണ്ടതില്ല.

    എസ്എ ചന്ദ്രശേഖരന്റെ (ഇളയദളപതി വിജയ് യുടെ അച്ഛന്‍) അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ ശങ്കര്‍ 1993 ല്‍ ജെന്റില്‍മാന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാന രംഗത്തേയ്ക്ക് എത്തുന്നത്. ഇന്ന് ആ യാത്ര ഐ എന്ന അത്ഭുതം വരെ വന്നു നില്‍ക്കുന്നു. പതിമൂന്ന് ചിത്രങ്ങള്‍ ഇതുവരെ സംവിധാനം ചെയ്തു. ശങ്കര്‍ കൈ വച്ച് പത്ത് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ കാണൂ.

    ഇന്ത്യന്‍

    ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ പത്ത് ചിത്രങ്ങള്‍

    ഉലക നായകന്‍ കമല്‍ ഹസന്‍ രണ്ട് വ്യത്യസ്ത വേഷങ്ങളിലെത്തിയ ചിത്രമാണ് ഇന്ത്യന്‍. തമിഴ് ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ ചിത്രം ആ വര്‍ഷത്തെ ബോക്‌സോഫീസ് സൂപ്പര്‍ഹിറ്റുകളിലൊന്നാണ്. 1996 ലെ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം മികച്ച ഫോറിന്‍ ചിത്രത്തിന് ഓസ്‌കാര്‍ പട്ടികയിലും ഇടം നേടി. 15 കോടിയാണ് നിര്‍മ്മാണച്ചെലവ്.

    എന്തിരന്‍

    ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ പത്ത് ചിത്രങ്ങള്‍

    ഇന്ത്യയിലെ ആദ്യത്തെ സൈന്റിസ്റ്റ് ഫിക്ഷന്‍ ത്രില്ലറാണ് എന്തിരന്‍. ശങ്കറിന്റെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ മുന്നിലാണ് രജനീകാന്തും ഐശ്വര്യ റായി യും താരജോഡികളായ എന്തിരന്‍. 2010 ല്‍ പുറത്തിറങ്ങിയ ചിത്രം അതുവരെയുള്ള തമിഴകത്തെ റെക്കോഡുകള്‍ തിരുത്തിയെഴുതിയ ചിത്രമാണ്. 132 കോടിയാണ് നിര്‍മ്മാണച്ചെലവ്.

     അന്യന്‍

    ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ പത്ത് ചിത്രങ്ങള്‍

    വിക്രം എന്ന നടന് മികച്ച ബ്രേക്ക് നല്‍കിയ ഫിസിയോളജിക്കല്‍ ത്രില്ലറാണ് അന്യന്‍. വിക്രമിന്റെ കഠിനപ്രയത്‌നം പ്രേക്ഷകര്‍ ഈ ചിത്രത്തിലൂടെ തന്നെ അറിഞ്ഞതും അംഗീകരിച്ചതുമാണ്. ഒരു നാടിന്റെ വളര്‍ച്ച വേണമെങ്കില്‍ ഈ ചിത്രത്തിലൂടെ അളക്കാവുന്നതാണ്.

    ജീന്‍സ്

    ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ പത്ത് ചിത്രങ്ങള്‍

    1998 ല്‍ പുറത്തിറങ്ങിയ ജീന്‍സ് ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. ഗാനരംഗത്താണ് ശങ്കര്‍ തന്റെ വിഷ്വല്‍ ട്രീറ്റുകള്‍ പുറത്തെടുത്തത്. ഐശ്വര്യ റായിയും പ്രശാന്തും മുഖ്യവേഷത്തിലെത്തിയ ചിത്രം ആ വര്‍ഷം മികച്ച ഫോറിന്‍ ചിത്രത്തിനുള്ള ഓസ്‌കാര്‍ പട്ടികയില്‍ എന്‍ട്രി നേടിയിരുന്നു. ചിത്രത്തിലെ പാട്ട് എക്കാലത്തും ഹിറ്റാണ്.

    ശിവാജി

    ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ പത്ത് ചിത്രങ്ങള്‍

    രജനീകാന്ത് എന്ന നടനെ വച്ച് എന്തിരന് മുമ്പ് ശങ്കര്‍ നടത്തിയ മറ്റൊരു പരീക്ഷണമായിരുന്നു ശിവാജി. പ്രേക്ഷക പ്രതീക്ഷകള്‍ നിലനിര്‍ത്തി തന്നെ ചിത്രം മികച്ച വിജയം നേടി. ഇതും ദൃശ്യവത്കരണം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ്.

    ബോയിസ്

    ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ പത്ത് ചിത്രങ്ങള്‍

    2003 ല്‍ പുറത്തിറങ്ങിയ ബോയിസ് എന്ന ചിത്രത്തിലൂടെ ശങ്കര്‍ കുറച്ച് നവാഗതരെ പരിചയപ്പെടുത്തി. ജെനീലിയ, സിദ്ധാര്‍ത്ഥ്, ഭരത്, നഗുല്‍, തമാന്‍ അങ്ങനെ ചിലരെ. പാട്ട് രംഗത്തായിരുന്നു ഇവിടെയും ശങ്കര്‍ തന്റെ കഴിവുകള്‍ പ്രകടമാക്കിയത്. ശങ്കര്‍ ചിത്രങ്ങളിലെ പാട്ട് എന്നും മുന്‍ നിരയിലാണ്.

    മുതല്‍വന്‍

    ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ പത്ത് ചിത്രങ്ങള്‍

    1999 ല്‍ റിലീസ് ചെയ്ത പൊളിട്ടിക്കല്‍ ത്രില്ലറാണ് മുതല്‍വന്‍. അനില്‍ കപൂറിനെ നായകനാക്കി പിന്നീട് ഈ ചിത്രം ഹിന്ദിയില്‍ നായക് എന്ന പേരില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. വിമര്‍ശകപ്രശംസയും നേടിയാണ് ചിത്രം വിജയ്ച്ചത്.

    കാദലന്‍

    ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ പത്ത് ചിത്രങ്ങള്‍

    1994 ല്‍ റിലീസായ റൊമാന്റിക് ആക്ഷന്‍ ചിത്രമാണ് കാദലന്‍. പ്രഭുദേവയും നഗ്മയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച ഛായാഗ്രഹണം കൊണ്ടും, വ്യത്യസ്തമായ ദൃശ്യവത്കരണങ്ങള്‍ക്കൊണ്ടും ശ്രദ്ധേയമായ പാട്ടുകളാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം.

    ജെന്റില്‍മാന്‍

    ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ പത്ത് ചിത്രങ്ങള്‍

    1993 ല്‍ പുറത്തിറങ്ങിയ ജെന്റില്‍മാനാണ് ശങ്കറിന്റെ ആദ്യ സംവിധാന സംരംഭം. മികച്ച തുടക്കം. ആദ്യ ചിത്രത്തിലൂടെ തന്നെ ശങ്കറിന് മികച്ച ഒരു കൂട്ടുകാരനെ കിട്ടി, എആര്‍ റഹ്മാന്‍. പാട്ടുകളെല്ലാം അത്രയേറെ മികച്ചതായിരുന്നു. നിരവധി സംസ്ഥാന അവാര്‍ധുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

    ഐ

    ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ പത്ത് ചിത്രങ്ങള്‍

    ഈ പട്ടിക ഇപ്പോള്‍ ഐ എന്ന അത്ഭുതം വരെ വന്നു നില്‍ക്കുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തെ കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. എങ്ങിനെയൊക്കെയായാലും ചിയാന്‍ വിക്രമിന്റെ പ്രകടനത്തെ കുറിച്ചോ, ചിത്രത്തിലെ ദൃശ്യവത്കരണത്തെ കുറിച്ചോ മോശമായതൊന്നും പറയാന്‍ ആര്‍ക്കും തോന്നില്ല. അത്രയേറെ കഠിനപ്രയത്‌നം ചിത്രത്തിന് പിന്നിലുണ്ടെന്ന് സിനിമ കാണുന്നവര്‍ക്ക് ബോധ്യമാകും

    English summary
    The recently released Vikram's I has been doing good business all over despite attracting mixed reviews from critics. After all, it is directed by one of India's most successful director of recent times.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X