»   » മോഹന്‍ലാലിനെ കണ്ടുമുട്ടിയത് സിനിമയെക്കാള്‍ വലുത്, നമ്പറൊക്കെ ഉണ്ട്... ആര്‍ക്കും തരില്ല; അജാസ്

മോഹന്‍ലാലിനെ കണ്ടുമുട്ടിയത് സിനിമയെക്കാള്‍ വലുത്, നമ്പറൊക്കെ ഉണ്ട്... ആര്‍ക്കും തരില്ല; അജാസ്

Written by: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഏറ്റവും ആദ്യം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുന്ന ചിത്രമെന്ന വിശേഷണത്തോടെ പുലിമുരുകന്‍ റെക്കോഡ് സൃഷ്ടിച്ചപ്പോഴേക്കും കുട്ടി പുലിമുരുകന്‍ സ്‌കൂളിലെ സ്റ്റാറായി.

മോഹന്‍ലാലിന്റെ താരപദവി മാത്രമല്ല; പുലിമുരുകന്‍ നൂറ് കോടി കടന്നതിന് പിന്നിലെ 5 കാരണങ്ങള്‍


പുലിമുരുകന്‍ റിലീസാതിന് ശേഷം പുലിമുരുകന്റെ ബാല്യം അവതരിപ്പിച്ച അജാസിനും ആരാധകരുടെ എണ്ണം കൂടിയിട്ടുണ്ട്. പുലിമുരുകന്‍ അനുഭവത്തെ കുറിച്ച് അജാസ് പറയുന്നു


മുപ്പത് ദിവസത്തെ ഷൂട്ടിങ്

മുപ്പത് ദിവസത്തെ ഷൂട്ടിങ്

പുലിമുരുകനില്‍ തുടക്കത്തില്‍ ഇരുപതുമിനിട്ടോളം നീണ്ടുനില്‍ക്കുന്ന കുട്ടി പുലിമുരുകനെയാണ് അജാസ് അവതരിപ്പിക്കുന്നത്. 2014 ലാണ് പുലിമുരുകന്റെ ഷൂട്ടിംഗ് തുടങ്ങിയത്. മുപ്പതോളം ദിവസങ്ങള്‍ വേണ്ടിവന്നു അജാസിന്റെ സീനുകള്‍ തീര്‍ക്കാന്‍.


മോഹന്‍ലാലിനെ കണ്ടത്

മോഹന്‍ലാലിനെ കണ്ടത്

ഇടയ്ക്ക് ഒന്നു രണ്ടുതവണയേ മോഹന്‍ലാലിനെ നേരില്‍ കണ്ടുള്ളൂ. സിനിമയെക്കാള്‍ വലുതായിരുന്നു ആ കൂടിക്കാഴ്ചയെന്ന് അജാസ് പറയുന്നു. ഫോണ്‍നമ്പരൊക്കെ തന്നു. ആര്‍ക്കും ഞാനതുകൊടുക്കത്തുമില്ല. നന്നായി അഭിനയിക്കണമെന്നു പറഞ്ഞു. എന്നോട് വലിയ സ്‌നേഹമായിരുന്നു.


 സിനിമയിലെ സംഘട്ടനം

സിനിമയിലെ സംഘട്ടനം

അട്ടപ്പാടിയിലും കോതമംഗലത്തുമൊക്കെയായിരുന്നു ഷൂട്ടിംഗ്. പറഞ്ഞതത്രയും എടുത്തില്ല. ഫൈറ്റൊക്കെ പിന്നെയുമുണ്ടായിരുന്നു. അതൊക്കെ സ്റ്റണ്ടുമാസ്റ്റര്‍ പറഞ്ഞുതന്നതാണ്. പുലിയോടൊപ്പമുള്ള ഓട്ടവുമൊക്കെ പരിശീലിപ്പിച്ചിരുന്നു.


പരിക്ക് പറ്റി

പരിക്ക് പറ്റി

ഇടയ്‌ക്കൊക്കെ വീഴ്ച പതിവാണ്. കാടല്ലെ, കയ്യും കാലുമൊക്കെ കുറ്റിക്കമ്പുകൊണ്ടു മുറിഞ്ഞിട്ടുണ്ട്. വലിയ അപകടമൊന്നും പറ്റിയില്ല. പിന്നെ പഠിപ്പിച്ച പുലിയല്ലേ, പേടിയൊന്നും തോന്നിയില്ല- അജാസ് പറഞ്ഞു.


അജാസ് കൊല്ലം

അജാസ് കൊല്ലം

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അജാസ് ശ്രദ്ധേയനായത്. പള്ളിമണ്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുകയാണ് അജാസിപ്പോള്‍ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
I have Mohanlal's number, but i wouldn't give to anyone says Ajas
Please Wait while comments are loading...

Malayalam Photos

Go to : More Photos