»   »  പുതിയ ചിത്രങ്ങള്‍ സ്വീകരിച്ചിട്ടില്ല: കീര്‍ത്തി

പുതിയ ചിത്രങ്ങള്‍ സ്വീകരിച്ചിട്ടില്ല: കീര്‍ത്തി

Posted by:

പുതിയ ചിത്രങ്ങളിലേയ്‌ക്കൊന്നും താന്‍ കരാറില്‍ ഒപ്പുവച്ചിട്ടില്ലെന്ന് ഗീതാഞ്ജലിയിലെ നായിക കീര്‍ത്തി മേനക. താന്‍ വളരെ സൂക്ഷിച്ച് മാത്രമേ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയുള്ളുവെന്നും അങ്ങനെ മുന്നോട്ടുപോകാനാണ് പദ്ധതിയെന്നും കീര്‍ത്തി പറയുന്നു.

അടുത്തിടെ കീര്‍ത്തി ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആ ചിത്രത്തിന്റെ കഥ കേള്‍ക്കുകമാത്രമേ ചെയ്തിട്ടുള്ളുവെന്നും കരാറില്‍ ഒപ്പുവെയ്ക്കുയോ കാള്‍ഷീറ്റ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും കീര്‍ത്തി വ്യക്തമാക്കി.

Keerthi Menaka

സംവിധായകന്‍ പ്രിയദര്‍ശന്റെ ഉറച്ച പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് ഗീതാഞ്ജലിയില്‍ അഭിനയിക്കാന്‍ തനിയ്ക്ക് കഴിഞ്ഞതെന്നും ആദ്യമാദ്യം നല്ല ടെന്‍ഷനായിരുന്നുവെന്നും കീര്‍ത്തി പറയുന്നു.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിനൊപ്പം തന്നെ ആദ്യ ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ട്. ലാല്‍ അങ്കിള്‍ നന്നായി പിന്തുണച്ചു. ഒരുകാര്യത്തിനും പ്രിയനങ്കിള്‍ വഴക്കുപറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ വിശ്വാസത്തിന് കോട്ടം തട്ടിക്കരുതെന്ന് എനിയ്ക്കും ആഗ്രഹമുണ്ടായരുന്നു- കീര്‍ത്തി പറയുന്നു.

English summary
Actress Keerthi Menaka said that she havn't signed her next film yet
Please Wait while comments are loading...

Malayalam Photos

Go to : More Photos