twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഐ' എന്ന സിനിമ 'ദി ഫ്‌ളൈ'യുടെ കോപ്പിയടി?

    By Gokul
    |

    ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കോടുകൂടി ചിത്രീകരിച്ചതെന്ന് അവകാശപ്പെടുന്ന ശങ്കറിന്റെ ഐ എന്ന സിനിമ റിലീസിനുമുന്‍പേ വിവാദത്തിലേക്ക്. അടുത്തകാലത്തായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കുമെന്നപോലെ കോപ്പിയടി ആരോപണമാണ് ശങ്കറിന്റെ സിനിമയ്‌ക്കെതിരെയും ഉയര്‍ന്നിരിക്കുന്നത്.

    സൂപ്പര്‍സ്റ്റാര്‍ വിക്രം പല ഭാവങ്ങളിലെത്തുന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കോപ്പിയടി ആരോപണം. 1986ല്‍ പുറത്തിറങ്ങിയ 'ദി ഫ്‌ളൈ' എന്ന ഹോളിവുഡ് സിനിമയുടെ കോപ്പിയടിയാണ് ഐ എന്നാണ് ചിലര്‍ ആരോപിക്കുന്നത്. ടീസറിലെ രംഗങ്ങള്‍ക്ക് ഫ്‌ളൈയുമായി അടുത്ത ബന്ധമുണ്ടെന്ന് ഇവര്‍ പറയുന്നു.

    ai

    സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ സംവിധായകനെന്ന രീതിയില്‍ പ്രശസ്തനായ ഡേവിഡ് ക്രോനെന്‍ബെര്‍ഗ് ആണ് 'ദി ഫ്‌ളൈ' യുടെ സംവിധായകന്‍. ജെഫ് ഗോള്‍ഡ്ബ്ലമും ഗീന ഡേവിസും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ വികൃത രൂപമായി മാറുന്ന വ്യക്തിയുടെ കഥയാണ് പറയുന്നത്. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രം കൂടിയാണ് ദി ഫ്‌ളൈ.

    എന്നാല്‍, സിനിമ പുറത്തിറങ്ങും മുന്‍പ് ചിത്രം കോപ്പിയടിയാണെന്ന് ആരോപിക്കുന്നത് ശരിയല്ലെന്ന് സിനിമയുടെ അണിയറക്കാര്‍ പറയുന്നു. ഒരു ഹോളിവുഡ് സിനിമയുടെയും കോപ്പിയടിയല്ല ചിത്രമെന്നും അവര്‍ അവകാശപ്പെടുന്നു. സപ്തംബര്‍ 15നാണ് ഐ യുടെ ഓഡിയോ റിലീസിംഗ് നടന്നത്. ഹോളിവുഡ് ആക്ഷന്‍ ഹീറോ അര്‍ണോള്‍ഡ് ഷ്വാര്‍സെനഗറും ചടങ്ങിനെത്തിയിരുന്നു.

    English summary
    Ai Is a Copy of Hollywood Movie the fly
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X