twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദില്‍ നിന്നും ധാരാളം പഠിച്ചു: സന അല്‍ത്താഫ്

    By Aswathi
    |

    മറിയം മുക്കിലെ പുതുമുഖ നടിയായെത്തിയ സന അല്‍ത്താഫ് ഇപ്പോള്‍ തിരക്കിലാണ്. എന്ന് കേട്ട് സനയ്ക്ക് കൈനിറയെ ചിത്രങ്ങള്‍ വന്നിരിക്കുകയാണെന്ന് തെറ്റിദ്ധരിക്കല്ലെ. സന ഇപ്പോള്‍ പത്താം ക്ലാസിലെ ബോര്‍ഡ് എക്‌സാമിന്റെ തിരക്കിലാണ്. ക്ലാസ് ഉള്ളതുകൊണ്ട് ആദ്യ ദിവസം തിയേറ്ററില്‍ പോയി സിനിമ കാണാന്‍ കഴിയാത്തതില്‍ സനയ്ക്ക് ചെറിയ വിഷമമുണ്ട്.

    ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് സന അല്‍ത്താഫ് വെള്ളിത്തിരയിലെത്തിയത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ സഹോദരിയായിരുന്നു. സനയുടെ ആന്റിവഴിയാണ് വിക്രമാദിത്യനില്‍ അവസരം കിട്ടിയത്. ആന്റി ചിത്രത്തിന്റെ കൊറിയോ ഗ്രാഫറായിരുന്നു. ലാല്‍ ജോസ് അച്ഛന്റെ സുഹൃത്തും. അങ്ങനെ വിക്രമാദിത്യനില്‍ എത്തി. അതിലെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് മറിയം മുക്കിലും. അങ്ങനെ പലരും റെക്കമന്റ് ചെയ്തതുവഴിയാണ് മറിയം മുക്കിലെത്തിയത്.

    sana-althaf

    രണ്ടാമത്തെ ചിത്രത്തിലൂടെ നായികയായി അരങ്ങേറി. അതും ഫഹദ് ഫാസിലിനൊപ്പം. എങ്ങനെയായിരുന്നു അഭിനയം എന്ന് ചോദിച്ചപ്പോള്‍ തുടക്കത്തില്‍ വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്നാണ് സന പറഞ്ഞത്. കുറച്ചു ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ എല്ലാം ശരിയായി.

    ഫഹദ് ഫാസില്‍ വളരെ സപ്പോര്‍ട്ടീവ് ആയിരുന്നുവത്രെ. അണിയറ പ്രവര്‍ത്തകരെല്ലാം എന്ന കംഫര്‍ട്ടബഌക്കാന്‍ ശ്രമിച്ചു. ഫഹദില്‍ നിന്നും ധാരാളം പഠിക്കാന്‍ കഴിഞ്ഞു. തന്നെ ടെന്‍ഷനാക്കാതെ നോക്കിയിരുന്നെന്നും എന്തെങ്കിലും ഒരു സീന്‍ വീണ്ടും എടുക്കുണമെങ്കില്‍ അതിനും ഫഹദ് തയ്യാറായിരുന്നുവെന്നും സന അല്‍ത്താഫ് പറയുന്നു. മറിയം മുക്കിന് ലഭിയ്ക്കുന്ന പ്രതികരണങ്ങള്‍ നോക്കി ബാക്കി സിനിമകള്‍ തീരുമാനിക്കുമെന്നും പതിനഞ്ചുകാരിയായ സന അല്‍ത്താഫ് പറഞ്ഞു.

    English summary
    I learned more from Fahad Fazil said Sana Althaf
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X